'പര്‍ദ' ഇടാനല്ല സുഷമ സ്വരാജ് ഇറാനില്‍ പോയത്, ചൈനയ്ക്കും പാകിസ്താനും ഒന്നാന്തരം പണി കൊടുക്കാനാ...
ടെഹ്‌റാന്‍: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇറാനില്‍ എത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. സാരിയാണ് വേഷമെങ്കിലും തലമാത്രം പുറത്ത് കാണുന്ന രീതിയില്‍ ദുപ്പട്ട കൊണ്ട് പുതച്ചിരിയ്ക്കുന്ന സുഷമയുടെ വേഷമാണ് സോഷ്യല്‍ മീഡിയയില്‍ ചിരിയും വിമര്‍ശനവും നിറയ്ക്കുന്നത്. കണ്ടാല്‍ പര്‍ദ പോലെയാണ് വസ്ത്രം തോന്നുക.
ഏറെ നിര്‍ണാകവും തന്ത്രപ്രധാനവുമായ ചര്‍ച്ചകള്‍ക്കാണ് സുഷമ ഇറാനില്‍ എത്തിയത്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം തന്നെ വസ്ത്രവിവാദത്തില്‍ അപ്രസക്തമാവുകയാണ്.
ഇന്ത്യ-ഇറാന്‍ ബന്ധം സുദൃഡമാവുന്നതോടൊപ്പം കടല്‍മാര്‍ഗമുള്ള വാണിജ്യ ബന്ധങ്ങള്‍ക്ക് നിര്‍ണായ വഴിത്തിരിവ് ആയേക്കാവുന്ന ചബാഹര്‍ തുറമുഖ പദ്ധതി വരെ സുഷമയുടെ അജണ്ടയിലുണ്ട്. വസ്ത്രത്തിന്റെ പേരില്‍ ട്രോളി കൊല്ലും മുമ്പ് സുഷമയുടെ ഇറാന്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യങ്ങളും അതുകൊണ്ട് ഉണ്ടാകുന്ന നേട്ടങ്ങളേയും പറ്റി അറിയൂ.

ട്രോള്‍ മീഡിയാ....
ഇറാന്‍ സന്ദര്‍ശനത്തിന് എത്തിയ സുഷമ സ്വരാജിനെ വസ്ത്ര ധാരണത്തിന്റെ പേരില്‍ ട്രോളുകയാണ് സോഷ്യല്‍ മീഡിയ. ഒട്ടേറെ വിമര്‍ശനങ്ങളാണ് ട്വിറ്ററില്‍ ഉള്‍പ്പടെ സുഷമയ്ക്ക് നേരിടേണ്ടി വന്നത്.

എങ്ങനെ സഹിയ്ക്കും
നെറ്റിയില്‍ പൊട്ടും, നെറുകയില്‍ സിന്ദൂരവും സാരിയുമൊക്കെ ധരിച്ചാണ് സുഷമ സ്വരാജിനെ കണ്ട് പരിചയം. ഇതേ വ്യക്തി തലയൊഴികെയുള്ള ശരീര ഭാഗങ്ങള്‍ മറയ്ക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ചാല്‍ എങ്ങനെ സഹിയ്ക്കും

ഉരുളക്കിഴങ്ങ് ചാക്ക്
പിങ്ക് നിറത്തിലുള്ള ഉരുളക്കിഴങ്ങിന്റെ ചാക്കാണ് സുഷമ ധരിച്ചിരിയ്ക്കുന്നതെന്നാണ് ട്വിറ്ററില്‍ വന്ന ഒരു ആക്ഷേപം.

വാണിജ്യ മേഖല
വാണിജ്യ മേഖലയില്‍ ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധം വര്‍ധിപ്പിയ്ക്കുന്നതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ക്കാണ് സുഷമ സ്വരാജ് ഇറാനില്‍ എത്തിയത്.

ചബാഹര്‍ തുറമുഖം
ഇറാനിലെ ചബാഹര്‍ തുറമുഖം നവീകരിയ്ക്കുന്നതിനുള്ള ഒറു പദ്ധതി ഇന്ത്യ മുന്‍പ് പ്രഖ്യാപിച്ചിരുന്നു. അറബിക്കടലിന് അഭിമുഖമായി ഇറാന്‍ പാകിസ്താന്‍ അതിര്‍ത്തിയിലാണ് ഈ തുറമുഖം സ്ഥിതി ചെയ്യുന്ന്.

ബദല്‍മാര്‍ഗം
ചബാഹര്‍ തുറമുഖ നവീകരണത്തില്‍ ഇന്ത്യ പങ്കാളിയയാല്‍ അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേയ്ക്കുള്ള വാണിജ്യത്തിന് ബദല്‍ മാര്‍ഗമാകും. ഇതോടെ പാകിസ്താന്‍ ചൈന കൂട്ടുകെട്ടില്‍ ഇന്ത്യയ്ക്ക് കിട്ടിയ തിരിച്ചടി ഇല്ലാതാവുകയും ചെയ്യും

ഇതായിരുന്നു തിരിച്ചടി
പാകിസ്താനിലെ ഗ്വാദര്‍ തുറമുഖത്ത് ചൈന നിര്‍ണായകമായ സ്വാധീനം ചെലുത്തി. ചൈന-പാക് ബന്ധം അഫ്ഗാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേയ്ക്കുള്ള ഇന്ത്യയുടെ വ്യാപാര ബന്ധത്തിന് തിരിച്ചടിയാവുകയും ചെയ്തു. ഇറാനുമായി വാണിജ്യ ബന്ധം ശക്തിപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് വാണിജ്യ രംഗത്ത് വന്‍ നേട്ടമുണ്ടാകും

പരസ്പര വ്യാപാരത്തില്‍
ഇറാനുമായുള്ള പരസ്പര വ്യാപാരത്തില്‍ പെട്രോളിയം ഉത്പ്പന്നങ്ങളാകും ഇന്ത്യയില്‍ എത്തുക. ഇന്ത്യയില്‍ നിന്ന് മരുന്നുകളും ഭക്ഷണവും ഇറാനിലും












Click it and Unblock the Notifications