കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഗ്ര; സ്വത്തിനായി റഷ്യന്‍ മരുമകളുടെ ധര്‍ണ; ഇടപെടണമെന്ന് സുഷമാ സ്വരാജ്

  • By Anwar Sadath
Google Oneindia Malayalam News

ആഗ്ര: ആഗ്രയില്‍ റഷ്യക്കാരിയായ യുവതി ഭര്‍തൃമാതാവിന്റെ വീടിനുമുന്നില്‍ ധര്‍ണയിരിക്കുന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങളില്‍ വന്നതിന് പിന്നാലെ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ട്വീറ്റ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനോടാണ് കേന്ദ്രമന്ത്രി ആവശ്യം ഉന്നയിച്ചത്.

ഓള്‍ഗ ഫിമെന്‍കോവ എന്ന സ്ത്രീയാണ് മകനോടൊപ്പം ഭര്‍ത്താവിന്റെ അമ്മ താമസിക്കുന്ന ചന്തേല്‍ ടൗണിനടുത്തുള്ള വീട്ടില്‍ ധര്‍ണയിരിക്കുന്നത്. വീട്ടുടമസ്ഥ നിര്‍മലയുടെ മകന്‍ വിക്രാന്ത് സിങ്ങിന്റെ ഭാര്യയാണ് റഷ്യക്കാരിയായ ഓള്‍ഗ. 2011ല്‍ ആണ് വിക്രാന്ത് ഓള്‍ഗയുമായി വിവാഹിതനാകുന്നത്. പിന്നീടിവര്‍ ഗോവയില്‍ ബിസിനസ് നടത്തുകയായിരുന്നു.

sushma-speech

അടുത്തിടെ ബിസിനസ് തകര്‍ന്നതോടെ ആഗ്രയില്‍ തിരിച്ചെത്തി. പിന്നീട് അമ്മയോട് സ്വത്തിന്റെ ഭാഗം ആവശ്യപ്പെട്ടിട്ടും തരുന്നില്ലെന്നുകാട്ടിയാണ് ഓള്‍ഗ വീടിനുമുന്നില്‍ ധര്‍ണ നടത്തുന്നത്. എന്നാല്‍, മകന് താന്‍ 11 ലക്ഷം രൂപ നല്‍കിയെന്നും വീട് സ്‌കൂള്‍ നടത്തുന്ന മകള്‍ക്ക് നല്‍കിയെന്നും അമ്മ പറയുന്നു. മകനും മരുമകളും തന്നെ സംരക്ഷിക്കാറില്ലെന്നും അവര്‍ ആരോപിക്കുന്നുണ്ട്.

സംഭവത്തില്‍ ഓള്‍ഗ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും അവര്‍ ഇടപെടാന്‍ തയ്യാറായില്ലെന്ന് ആരോപിക്കുന്നു. ഇതിനുശേഷം റഷ്യന്‍ എംബസിയിലും ഓള്‍ഗ പരാതി നല്‍കി. എന്തായാലും ധര്‍ണ ദേശീയ പ്രാധന്യം നേടിയതോടെ തങ്ങളുടെ കാര്യത്തില്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്നാണ് ഓള്‍ഗയുടെയും ഭര്‍ത്താവിന്റെയും പ്രതീക്ഷ.

English summary
Sushma tweets to Akhilesh, asks him to help protesting Russian ‘bahu’ in Agra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X