കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാവ് സുശ്മിത ദേവിന് കോവിഡ്; രോഗം ബാധിക്കുന്ന മൂന്നാമത്തെ ദേശീയ നേതാവ്

Google Oneindia Malayalam News

ദില്ലി: മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും കോണ്‍ഗ്രസ് വക്താവുമായ സുശ്മിത ദേവിന് കൊറോണ രോഗം. അസമിലെ സില്‍ചാര്‍ മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ രോഗലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. സുശ്മിതയ്ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് വാര്‍ത്ത വന്നതിന് പിന്നാലെ ദേശീയ നേതാക്കളും മറ്റും അവരുമായി ബന്ധപ്പെട്ടുവരികയാണ്. ആരോഗ്യസ്ഥിതി വിളിച്ച് അന്വേഷിച്ച എല്ലാവരോടും നന്ദിയുണ്ട് എന്ന് സുശ്മിത പറഞ്ഞു.

S

കോണ്‍ഗ്രസ് ദേശീയ നേതാക്കളില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ നേതാവാണ് സുശ്മിത. നേരത്തെ സഞ്ജയ് ഝാ, അഭിഷേക് മനു സിങ്‌വി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. സുശ്മിതയ്ക്ക് എങ്ങനെയാണ് രോഗം പകര്‍ന്നത് എന്ന് വ്യക്തമല്ല. അവര്‍ നിലവില്‍ ക്വാറന്റൈനിലാണ്. അസമിലെ സില്‍ച്ചാര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയായിരുന്നു സുശ്മിത. കഴിഞ്ഞദിവസം കര്‍ണാടകത്തിലെ മാണ്ഡ്യ മണ്ഡലത്തിലെ എംപിയും നടിയുമായ സുമലത അംബരീഷിന് കോവിഡ് രോഗം ബാധിച്ചത് ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു.

സ്വപ്‌ന സുരേഷ് മുങ്ങിയത് ഇതുവഴി; ആ കാട്ടിലൂടെ നിരവധി വഴികളുണ്ട്... കൂടെ മറ്റൊരു യുവതിയും...സ്വപ്‌ന സുരേഷ് മുങ്ങിയത് ഇതുവഴി; ആ കാട്ടിലൂടെ നിരവധി വഴികളുണ്ട്... കൂടെ മറ്റൊരു യുവതിയും...

Recommended Video

cmsvideo
WHO Acknowledges The Chance Of Airborne Spread Of The Corona Virus | Oneindia Malayalam

മണ്ഡലത്തില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് സുമലതയ്ക്ക് രോഗം ബാധിച്ചത്. കടുത്ത തലവേദനയും തൊണ്ടവേദനയും അനുഭവപ്പെട്ടതാണ് ആദ്യ ലക്ഷണം. ജൂലൈ നാലിന് കൊറോണ പരിശോധന നടത്താന്‍ തീരുമാനിച്ചു. വീട്ടില്‍ തന്നെ തുടര്‍ന്ന് ചികില്‍സ നടത്താനാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. ശക്തമായ പ്രതിരോധ ശേഷിയുള്ളതിനാല്‍ ആശങ്കയില്ല. എത്രയും പെട്ടെന്ന് രോഗം ഭേദമാകുമെന്നാണ് കരുതുന്നത്. ആരില്‍ നിന്നാണ് രോഗം ബാധിച്ചത് എന്ന കാര്യം അറിയാം. ആ വ്യക്തിയെ കുറിച്ച് ഞാന്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും സുമലത വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

English summary
Sushmita Dev is the third Congress leader Tests Positive for Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X