Get Updates
Get notified of breaking news, exclusive insights, and must-see stories!

മറ്റുള്ളവരുടെ അക്കൗണ്ടിലൂടെ നോട്ട് മാറിയവരാണോ ? നിങ്ങള്‍ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്

മറ്റുള്ളവരുടെ അക്കൗണ്ട് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാമെന്ന് കരുതുന്നവര്‍ സൂക്ഷിക്കുക.ആദായ നികുതി വകുപ്പിന്റെ പിടി വീഴും.

ദില്ലി : രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിനു പിന്നാലെ കള്ളപ്പണം സൂക്ഷിച്ചവര്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. അത്തരത്തില്‍ മറ്റുള്ളവരുടെ അക്കൗണ്ട് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാമെന്ന് കരുതുന്നവര്‍ സൂക്ഷിക്കുക. ആദായ നികുതി വകുപ്പിന്റെ പിടി വീഴും. നിങ്ങളും നിങ്ങളുടെ ബിനാമിയും ഏഴ് വര്‍ഷത്തേക്ക് പുറം ലോകം കാണില്ല.

നോട്ട് നിരോധനം വന്നതിനു പിന്നാലെ മറ്റുള്ളവരുടെ അക്കൗണ്ട് ഉപയോഗിച്ച് കളളപ്പണം വെളുപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരക്കാര്‍ക്കെതിരെ പുതിയ ബിനാമി നിയമ പ്രകാരം കേസെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

 കള്ളപ്പണത്തിന് പിടി ഉറപ്പ്

കള്ളപ്പണത്തിന് പിടി ഉറപ്പ്

നോട്ട് നിരോധനത്തിനു പിന്നാലെ 200 കോടിയിലധികം രൂപയുടെ കള്ളപ്പണം ഇത്തരത്തില്‍ വെളുപ്പിച്ചതായി ആദായ നികുതി വകുപ്പ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നവംബര്‍ എട്ടിനു ശേഷം വിവിധ സംസ്ഥാനങ്ങളില്‍ ഇങ്ങനെ വെളുപ്പിച്ച 50 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്.

 കര്‍ശന പരിശോധന

കര്‍ശന പരിശോധന

കള്ളപ്പണം വെളുപ്പിക്കുന്നതിനായി കൂടുതലായി ഉപയോഗിക്കുന്നത് ജന്‍ധന്‍ അക്കൗണ്ടുകളാണെന്ന് ആദായ നികുതി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരം അക്കൗണ്ടുകള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം.

 ഏഴ് വര്‍ഷം തടവ്

ഏഴ് വര്‍ഷം തടവ്

ഇത്തരത്തില്‍ കളളപ്പണം വെളുപ്പിക്കുന്നവര്‍ക്കെതിരെ 1988ലെ ബിനാമി പ്രോപ്പര്‍ട്ടി ട്രാന്‍സാക്ഷന്‍ നിയമ പ്രകാരം നടപടി സ്വീകരിക്കും. ഇതനുസരിച്ച് പണം നിക്ഷേപിക്കുന്നയാള്‍ക്കും അക്കൗണ്ട് ഉടമയ്ക്കും ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. പണം നിക്ഷേപിക്കുന്നയാള്‍ ബെനഫിഷ്യല്‍ ഓണറായും ആരുടെ പേരിലാണോ അക്കൗണ്ട് ഉള്ളത് അയാളെ ബിനാമിയായും കണക്കാക്കും.

രണ്ടര ലക്ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങള്‍ നിരീക്ഷിക്കും

രണ്ടര ലക്ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങള്‍ നിരീക്ഷിക്കും

നോട്ട് നിരോധനത്തിനു പിന്നാലെ അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് നോട്ട് മാറ്റി വാങ്ങുന്നതിന് മറ്റുള്ളവരുടെ അക്കൗണ്ട് ഉപയോഗിക്കാമെന്ന ഇളവ് സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇങ്ങനെ മറ്റുള്ളവരുടെ അക്കൗണ്ടിലൂടെ രണ്ടര ലക്ഷത്തിലധികം രൂപ മാറ്റിയെടുത്തവരെ കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. ഇത്തരത്തില്‍ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ട അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ച് ആദായ നികുതു വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+