ഐസിസ് ബന്ധം:കേരളത്തില്‍ നിന്നും കാണാതായ മലയാളി താനെയില്‍ അറസ്റ്റില്‍
താനെ: കേരളത്തില്‍ നിന്നും കാണാതായ റിസ്വാന്‍ ഖാന്‍ മഹാരാഷ്ട്രയിലെ താനെയില്‍ നിന്നും അറസ്റ്റിലായി. കേരള പോലീസും മഹാരാഷ്ട്ര പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് റിസ്വാനെ പിടികൂടിയത്.
കേരളത്തില്‍ നിന്നും കാണാതായവരില്‍ രണ്ടാമത്തെ ആളെയാണ് പോലീസ് പിടികൂടുന്നത്. കഴിഞ്ഞ ദിവസത്തിലാണ് ഐസിസ് ബന്ധമുള്ള അര്‍ഷിദ് ഖുറേഷിയെ കേരള പോലീസും മുംബൈ തീവ്രവാദ സേനയും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിടികൂടിയത്.

കേരളത്തില്‍ നിന്നും കാണാതായ 21 പേര്‍ക്കുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ് നടന്നത്. ഇവര്‍ ഐസിസില്‍ ചേരാനാണ് കേരളത്തില്‍ നിന്നും നാടുവിട്ടതെന്ന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിരുന്നു.
കൊച്ചി സ്വദേശിനിയായ മെറിനെ ഭര്‍ത്താവ് പാലക്കാട് സ്വദേശിയായ യഹ്യയ്ക്ക് ഐസിസിസ് ബന്ധമുണ്ടെന്ന സംശയത്തില്‍ സഹോദരന്‍ നടത്തിയ പപരാതിയിലാണ് ഖുറേഷിയെ അറസ്റ്റ് ചെയ്തത്. കേരളത്തില്‍ നിന്നും കാണാതായ 21 പേരില്‍ മെറിനും ഭര്‍ത്താവും ഉള്‍പ്പെടുന്നു.
സക്കീര്‍ നായികിന്റെ സഹായിയായ ഖുറേഷി മെറിന്റെ സഹോദരനെ മതം മാറ്റാന്‍ പ്രേരിപ്പിച്ചതായി പരാതി നല്‍കിയിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങള്‍ ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്യമതത്തില്‍പ്പെട്ടവരെ മതപരിവര്‍ത്തനം നടത്തി ഭീകരവാദത്തിനായി കേരളത്തില്‍ നിന്നും സിറിയയില്‍ എത്തിക്കുകയാണ് ഏജന്റുമാരുടെ ലക്ഷ്യമെന്നും പറയുന്നു.
അറസ്റ്റിലായ റിസ്വാനെ ചോദ്യം ചെയ്താല്‍ മാത്രമേ ഐസിസിന് ബന്ധത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ.. മഹാരാഷ്ട്രയില്‍ നിന്നും 100ഓളം മുസ്ലീം യുവാക്കളെ കാണുന്നില്ലെന്ന് പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. ഇവര്‍ ഐസിസില്‍ ചേര്‍ന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്.












Click it and Unblock the Notifications