Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീനഗറില്‍ ഭീകരാക്രമണം!! ആറ് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരുക്ക്!!

പരുക്കേറ്റവരെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജമ്മുകശ്മീരില്‍ നിന്ന് ശ്രീനഗറിലേക്ക് പോകുകയായിരുന്നു ജവാന്മാര്‍.

ശ്രീനഗര്‍: ശ്രീനഗറില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിനു നേരെ ഭീകരാക്രമണം. ആറ് സൈനികര്‍ക്ക് പരുക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച ശ്രീനഗറിലെ പാന്തചൗക്കിലാണ് ആക്രമണം ഉണ്ടായത്. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല.

പാന്തചൗക്ക് ഏരിയയിലെ സാംപോറ 97 ബറ്റാലിയനിലെ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

പരുക്കേറ്റവരെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജമ്മുകശ്മീരില്‍ നിന്ന് ശ്രീനഗറിലേക്ക് പോകുകയായിരുന്നു ജവാന്മാര്‍. ഏപ്രില്‍ ഒമ്പതിന് നടക്കുന്ന ലോക്‌സഭ ഉപതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോവുകയായിരുന്ന സൈനികര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

soldier

പാംപോറില്‍ നിന്ന് ഒന്നര കിലോ മീറ്റര്‍ അകലെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പാംപോറില്‍ സൈന്യവും തീവ്പവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികളും ഒരു പ്രദേശ വാസിയും കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം ശ്രീനഗറിലെ നൗഹാട്ടയില്‍ ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. 11 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+