Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസിനെ ആക്രമിച്ച് ആയുധങ്ങൾ കൈവശപ്പെടുത്തി;കശ്മീരിൽ കാർഡിറക്കി കളിയ്ക്കുന്നത് ഹിസ്ബുൾ മുജാഹിദ്ദീൻ!

ജമ്മു കശ്മീരിലെ ഷോപ്പിയാനിലെ കോടതി കോപ്ലംക്സിലാണ് സംഭവം

ശ്രീനഗർ: പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഭീകരർ ആയുധങ്ങൾ മോഷ്ടിച്ച് കടന്നു കളഞ്ഞു. ദക്ഷിണ കശ്മീരിലെ ഷോപ്പിയാനിലെ കോർട്ട് കോംപ്ലക്സിലെ പോലീസ് ഗാര്‍ഡ് റൂം ആക്രമിച്ച ശേഷം അഞ്ച് തോക്കുകളുമായി കടന്നുകളയുകയായിരുന്നു. രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. എസ്എൽആർ തോക്കുകളാണ് ഭീകരർ മോഷ്ടിച്ചിട്ടുള്ളത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.

സംഭവത്തില്‍ ജോലിയിൽ കൃത്യവിലോപം കാണിച്ചെന്ന് ചൂണ്ടിക്കാണിച്ച് അ‍ഞ്ച് പോലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു. ഭീകരർ ആയുധം മോഷ്ടിക്കുന്നതിനെ പ്രതിരോധിച്ചെന്നും ആരോപിച്ചായിരുന്നു മറുപടി. ഭീകരർ ആയുധങ്ങൾ മോഷ്ടിച്ച നടപടിയോടെ പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

jammu-and-kashmir

ജമ്മു കശ്മീർ ബാങ്കിന്റെ ക്യാഷ് വാൻ ആക്രമിച്ച് അഞ്ച് പോലീസ് ഉദ്യോഗസ്ഥരെയും രണ്ട് ബാങ്ക് ജീവനക്കാരെയും വധിച്ച സംഭവത്തിന് പിന്നാലെയാണ് ഭീകരർ ആയുധങ്ങള്‍ മോഷ്ടിക്കുന്നത്. ജില്ലാ ട്രഷറിയിൽ നിന്ന് ബാങ്കുകളിലേയ്ക്ക് പണമെത്തിക്കുമ്പോഴായിരുന്നു സംഭവം. പോലീസിനെയും ബാങ്ക് ജീവനക്കാരെയും ആക്രമിച്ച ശേഷം ഭീകരർ പണവുമായി കടന്നുകളയുകയായിരുന്നു. തിങ്കളാഴ്ചയായിരുന്നു സംഭവം. രണ്ട് സംഭവങ്ങൾക്ക് പിന്നിലും ഭീകരവാദികളാണെന്നാണ് പോലീസ് സംശയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+