കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ തിരിച്ചടിച്ച് ഭീകരര്‍: തട്ടിക്കൊണ്ടുപോയ രണ്ടുപേരില്‍ ഒരാളെ വധിച്ചു, രണ്ടാമനായി തിരച്ചില്‍

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരര്‍ ഗുജ്ജാര്‍ വംശജനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. തിങ്കളാഴ്ച തട്ടിക്കൊണ്ടുപോയ രണ്ട് പേരില്‍ ഒരാളെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പുല്‍വാമയിലെ വനപ്രദേശത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികളെത്തുടര്‍ന്നാണ് ഇതെന്നാണ് സംശയിക്കുന്നത്. രജൗരി ജില്ലയില്‍ നിന്നുള്ള അബ്ദുള്‍ ഖദീര്‍, ശ്രീനഗറില്‍ നിന്നുള്ള മന്‍സൂര്‍ അഹമ്മദ് എന്നിവരെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. പുല്‍വാമയിലെ താല്‍ക്കാലിക താമസ സ്ഥലത്തുനിന്ന് ആയുധധാരികളായ അഞ്ജാതരാണ് വൈകിട്ട് 7.30ഓടെ ഇവരെ തട്ടിക്കൊണ്ടുപോയത്. പോലീസ് വക്താവാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

ജെയ്റ്റ്‌ലിയുടെ സംസ്‌കാരചടങ്ങിനിടെ കൂട്ട പോക്കറ്റടി; മന്ത്രിമാരുടെ ഫോണുകള്‍ നഷ്ടമായിജെയ്റ്റ്‌ലിയുടെ സംസ്‌കാരചടങ്ങിനിടെ കൂട്ട പോക്കറ്റടി; മന്ത്രിമാരുടെ ഫോണുകള്‍ നഷ്ടമായി

വെടിയേറ്റ പാ‍‍ടുകളോടെയാണ് മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. സുരക്ഷാസേന കാണാതായ രണ്ടാമത്തെയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടര്‍ന്നുവരികയാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിന് ശേഷം കശ്മീര്‍ താഴ്വരയില്‍ ഉണ്ടാകുന്ന ആക്രമണമാണിത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരില്‍ ആഗസ്റ്റ് അ‍ഞ്ച് മുതല്‍ കര്‍ശന നിയന്ത്രണങ്ങളാണ് നിലനിന്നിരുന്നത്. എന്നാല്‍ കശ്മീരിലെ നിയന്ത്രണങ്ങള്‍ നീക്കിയതോടെ ഈ പ്രദേശം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരര്‍ സാന്നിധ്യമറിയിക്കുന്നത്.

indian-army-15

ആഗസ്റ്റ് 20ന് നോര്‍ത്ത് കശ്മീരിലെ ബാരാമുള്ളയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ലഷ്കര്‍ ഇ ത്വയ്ബ ഭീകരനും ഒരു സ്പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ആഗസ്റ്റ് അ‍ഞ്ചിന് ശേഷം സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ആദ്യ ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്തതും ആഗസ്റ്റ് 20നാണ്. ജമ്മു കശ്മീരിനെ ല‍ഡ‍ാക്ക്, ജമ്മു കശ്മീര്‍ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചുകൊണ്ടുള്ള ജമ്മു കശ്മീര്‍ പുനസംഘടനാ ആക്ട് ഒക്ടോബര്‍ ഒന്നുമുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ഇത് നടപ്പിലാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിവരികയാണ്. ഇതിനിടെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ഷാ ഫസല്‍, ഷെഹ് ലാ റാഷിദ് എന്നിവരുള്‍പ്പെട്ട ഏഴംഗ സംഘം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കശ്മീര്‍ വിഷയത്തിലുള്ള മറ്റ് ഹര്‍ജികള്‍ക്കൊപ്പം ബുധനാഴ്ചയാണ് സുപ്രീം കോടതി ഇത് സംബന്ധിച്ച ഹര്‍ജിയും പരിഗണിക്കുക.

English summary
Suspected Militants Kill Gujjar Man, Abduct Another in Kashmir in First Such Incident After Special Status Repeal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X