ഗുരുദാസ്പൂരില്‍ രണ്ടു ഭീകരര്‍ സൈനിക വേഷത്തില്‍, ഇനി എന്തു സംഭവിക്കാം!
ഗുര്‍ദാസ്പൂര്‍: പത്താന്‍കോട്ട് ആക്രമണത്തിന്റെ ഞെട്ടല്‍ മാറുന്നതിനു മുന്‍പ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പത്താന്‍കോട്ട് ആക്രമണം നടത്തിയ ആറ് ഭീകരരെയും വധിച്ചെന്ന് കേട്ടപ്പോള്‍ ഇന്ത്യക്കാര്‍ തെല്ലൊന്നു ആശ്വസിച്ചു. എന്നാല്‍, പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ ഭീകരരെ കണ്ടുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.
സൈനിക വേഷത്തില്‍ രണ്ട് ഭീകരരെ കണ്ടതായി സൈനിക കേന്ദ്രം അറിയിച്ചു. ഇനി എന്തും സംഭവിക്കാം എന്ന അവസ്ഥയിലിരിക്കെ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് അധികൃതര്‍ നല്‍കിയത്. ഭീകരര്‍ക്കായുള്ള ശക്തമായ തിരച്ചിലിലാണ് സൈനികര്‍. കൂടുതല്‍ ഭീകരര്‍ പ്രദേശത്തുണ്ടാകുമെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

പത്താന്‍കോട്ടില്‍ നിന്നു മാറി 40 കിലോമീറ്ററിനടുത്താണ് ഭീകരരെ സംശയാസ്പദമായി കണ്ടത്. ടിബ്‌രി കന്റോണ്‍മെന്റ് ഭാഗത്താണ് ഭീകരരെ കണ്ടത്. പടിഞ്ഞാറന്‍ മേഖലയിലെ വ്യോമകേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഗ്രാമവാസികളാണ് ഭീകരരെ കണ്ടതായുള്ള വിവരം നല്‍കിയത്.
ആയുധധാരികളായ ഇവര്‍ കറുത്ത കണ്ണട വെച്ചിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. അതേസമയം, ഭീകരര്‍ തട്ടിക്കൊണ്ടു പോകുകയും പിന്നീട് തിരിച്ചയയ്ക്കുകയും ചെയ്ത ഗുര്‍ദാസ്പൂര്‍ എസ്പി സല്‍വിന്ദര്‍ സിങ്ങിനെ കൂടുതല്‍ തെളിവെടുപ്പിനായി എത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications