കശ്മീരില്‍ ആര്‍എസ്എസ് നേതാവിന് നേരെ ആക്രമണം; അംഗരക്ഷകന്‍ കൊല്ലപ്പെട്ടു, ആശുപത്രിയില്‍ വെടിവയ്പ്
ജമ്മു: കശ്മീരില്‍ ആര്‍എസ്എസ് നേതാവിനെ വധിക്കാന്‍ ശ്രമം. ആര്‍എസ്എസ് പ്രാദേശിക നേതാവ് ചന്ദ്രകാന്തയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വെടിവയ്പ്പില്‍ ഇയാള്‍ക്ക് പരിക്കേറ്റു. ആക്രമണം തടയാന്‍ ശ്രമിച്ച ചന്ദ്രകാന്തയുടെ അംഗരക്ഷകന്‍ കൊല്ലപ്പെട്ടു.

കശ്മീരിലെ കിഷ്ത്വാറിലാണ് സംഭവമെന്ന് പോലീസ് അറിയിച്ചു. ഉന്നത പോലീസ് ഒഫീസര്‍മാര്‍ സംഭവസ്ഥലത്തെത്തി. വിശദമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ പരിശോധനയ്ക്ക് ചെന്നതായിരുന്നു ചന്ദ്രകാന്ത. ഈ സമയമാണ് ആക്രമണമുണ്ടായത്.
ആശുപത്രിയില്‍ അംഗരക്ഷകനൊപ്പമാണ് ചന്ദ്രകാന്ത എത്തിയത്. ഈ സമയം അംഗരക്ഷകന്റെ തോക്ക് ബലമായി വാങ്ങി അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ചന്ദ്രകാന്തയ്ക്ക് പരിക്കേറ്റു. അംഗരക്ഷകന്‍ കൊല്ലപ്പെടുകയും ചെയ്തു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ സുരക്ഷ ശക്തമാക്കി. നേരത്തെ കശ്മീരിലെ രാഷ്ട്രീയ നേതാക്കള്‍ക്കുള്ള സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ രണ്ടുദിവസം മുമ്പ് എല്ലാവരുടെയും സുരക്ഷ പുനസ്ഥാപിച്ചു. കിഷ്ത്വാറിലെ സംഭവത്തെ കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും അക്രമിയെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.












Click it and Unblock the Notifications