ഭാര്യയ്ക്ക് അവിഹിതമെന്ന് സംശയം: തലയ്ക്ക് അടിച്ച് കൊന്നു !!! ചാക്കിലാക്കി ഉപേക്ഷിയ്ക്കാൻ ശ്രമം
അയല്‍വാസിയുടെ സ്‌റ്റെയര്‍കേസിന്റെ താഴെ സൂക്ഷിച്ചിരുന്നു മൃതദേഹം നാട്ടുകാര്‍ കണ്ടെത്തി പോലീസിനെ വിവരം അറിയിച്ചു.
ദില്ലി: ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച ഭര്‍ത്താവ് അവരെ മണ്‍കോരി കൊണ്ട് തലയ്ക്കടിച്ച് കൊന്നു. കൊലയ്ക്ക് ശേഷം മൃതദേഹം കാട്ടില്‍ ഉപേക്ഷിയ്ക്കാന്‍ പദ്ധതി ഇട്ടെങ്കിലും നടന്നില്ല.അയല്‍വാസിയുടെ സ്‌റ്റെയര്‍കേസിന്റെ താഴെ സൂക്ഷിച്ചിരുന്നു മൃതദേഹം നാട്ടുകാര്‍ കണ്ടെത്തി പോലീസിനെ വിവരം അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് തെക്കന്‍ ദില്ലിയില്‍ താമസിയ്ക്കുന്ന അനീസ് അലി അറസ്റ്റിലായി.

ഭാര്യ നര്‍ഗ്ഗീസിനെ അനീസിന് സംശയമായിരുന്നു. നാട്ടുകാരനായ ഒരു യുവാവുമായി ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്നാണ് ഇയാള്‍ സംശയിച്ചിരുന്നത്. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു.

കൊല നടന്ന ദിവസവും രാത്രി ഇക്കാര്യം പറഞ്ഞ് അനീസും നര്‍്ഗ്ഗീസും തമ്മില്‍ വഴക്കുണ്ടാക്കി. ഇതിനിടെ വീടിന് അകത്ത് ഉണ്ടായിരുന്ന മണ്‍കോരി എടുത്ത് അനീസ് ഭാര്യയുടെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നര്‍്ഗ്ഗീസ് രക്തം വാര്‍ന്ന് മരിച്ചു.

നർഗ്ഗീസ് മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം ഒളിപ്പിക്കാനുള്ള ശ്രമങ്ങളാണ് അനീസ് നടത്തിയത്. വീടിന് അകത്ത് ഉണ്ടായിരുന്ന രക്തക്കറ എല്ലാം ഇയാള്‍ കഴുകി കളഞ്ഞു. മൃതദേഹം ഒരു ചാക്കിലാക്കി കാട്ടില്‍ ഉപേക്ഷിയ്ക്കാനായിരുന്നു പദ്ധതി.

ആദ്യം മൃതദേഹം കാട്ടില്‍ ഉപേക്ഷിയ്ക്കാനാണ് പദ്ധതി ഇട്ടതെങ്കിലും പീന്നീട് അനീസ് പദ്ധതി മാറ്റി. നര്‍്ഗ്ഗീസിന്റെ മൃതദേഹം പൊതിഞ്ഞ് കെട്ടിവെച്ചിരുന്ന ചാക്ക് അയല്‍വാസിയുടെ സ്റ്റെയര്‍കേസിന് കീഴില്‍ ഒളിപ്പിച്ചു.

എന്നാല്‍ നേരം വെളുക്കുന്നതിന് മുമ്പ് തന്നെ സ്റ്റെയര്‍കേസിന് അടിയില്‍ ഇരിയ്ക്കുന്ന ചാക്ക് അയല്‍ വാസി കണ്ടു. അയാല്‍ തുറന്ന് നോക്കിയപ്പോള്‍ ഒരു സ്ത്രീയുടെ മൃതദേഹം, ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചു.

പോലീസ് എത്തി മൃതദേഹം പരിശോധിച്ചതില്‍ നിന്ന് നാട്ടുകാരിയായ നര്‍ഗ്ഗീസ് ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. യുവതിയെ അന്വേഷിച്ച് വീട്ടിലെത്തിയ പോലീസിനോട് ഭാര്യയെ കാണാനില്ലെന്നാണ് അനീസ് പറഞ്ഞത്.

ഭാര്യയെ കാണാതിരുന്നിട്ടും പോലീസില്‍ പരാതിപ്പെടാതിരുന്നതെന്തെന്ന് പോലീസ് ചോദിച്ചെങ്കിലും അനീസിന് മറുപടി ഉണ്ടായിരുന്നില്ല. പോലീസ് വിശദമായി ചോദ്യം ചെയ്തതില്‍ നിന്ന് നര്‍ഗ്ഗീസിനെ കൊന്നത് താനാണെന്ന് അനീസ് സമ്മതിച്ചു.












Click it and Unblock the Notifications