കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ ആംആദ്മി കൗണ്‍സിലര്‍ക്കെതിരെ യുഎപിഎ ചുമത്തി പൊലീസ്; നടപടി ദില്ലി കലാപത്തില്‍

Google Oneindia Malayalam News

ദില്ലി: ദില്ലിയിലെ വര്‍ഗീയ കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ കൊല്ലപ്പെട്ട സംഭവത്തില്‍ ആംആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ നടപടിയുമായി ദില്ലി പൊലീസ്. ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്തിയിരിക്കുകയാണ് ദില്ലി പൊലീസ്. പാരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ദില്ലിയില്‍ ഉടലെടുത്ത കലാപത്തില്‍ അമ്പതിനടുത്ത് ആളുകള്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അങ്കിത് ശര്‍മയുടെ കൊലപാതകത്തില്‍ ദില്ലി പൊലീസിന് പുറമേ രഹസ്യാന്വേഷണ ഏജന്‍സിയും അന്വേഷിച്ചിരുന്നു. 2017 ലായിരുന്നു അങ്കിത് ശര്‍മ ഡ്രൈവറായി ഇന്റലിജന്‍സ് ബ്യൂറോയില്‍ ചേരുന്നത്.

ആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെ; ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ കുടുങ്ങും; ശിക്ഷ ഇങ്ങനെആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെ; ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ കുടുങ്ങും; ശിക്ഷ ഇങ്ങനെ

യുഎപിഎ

യുഎപിഎ

പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കിയ ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളായ മീരാന്‍ ഹൈദര്‍, സഫൂറ സര്‍ഗര്‍ എന്നിവര്‍ക്കെതിരെ ദില്ലി പൊലീസ് യുഎപിഎ ചുമത്തിയിരുന്നു. പിന്നാലെയാണ് താഹീര്‍ ഹുസൈനെതിരേയും നടപടിയെടുക്കുന്നത്. ദില്ലിയില്‍ വര്‍ഗീയ കലാപത്തിന് പ്രേരണ നല്‍കിയെന്നാരോപിച്ചാണ് മൂവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

താഹിര്‍ ഹുസൈന്റെ അറസ്റ്റ്

താഹിര്‍ ഹുസൈന്റെ അറസ്റ്റ്

ദില്ലി കലാപവുമായി ബന്ധപ്പെട്ട് ചാന്ദ്്ബാഗില്‍ വെച്ചായിരുന്നു താഹിര്‍ ഹുസൈനെ അറസ്റ്റ് ചെയ്യുന്നത്. ഐബി ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മ താഹിര്‍ ഹുസൈന്റെ വീടിനടുത്ത് വെച്ചായിരുന്നു കൊലചെയ്യപ്പെട്ടത് എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഐപിസി 365 (തട്ടികൊണ്ട് പോകല്‍), 302 (കൊലപാതകം), 201 (തെറ്റായ വിവരങ്ങള്‍ ധരിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് താഹിര്‍ ഹുസൈനെതിരെ കേസെടുത്തത്.

ആംആദ്മി പാര്‍ട്ടി

ആംആദ്മി പാര്‍ട്ടി

അങ്കിത് ശര്‍മയുടെ കൊലപാതകത്തില്‍ ആരോപണ വിധേയനായതിന് പിന്നാലെ താഹിര്‍ ബുസൈനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. കലാപത്തില്‍ ഉള്‍പ്പെട്ടവരാരും അവരുടെ രാഷ്ട്രീയ ചായ്‌വ് വെച്ച് നടപടികളില്‍ നിന്നും ഒഴിവാക്കപ്പെടില്ലായെന്ന അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താനവനക്ക് പിന്നാലെയായിരുന്നു താഹില്‍ ഹുസൈനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.

പിതാവ്

പിതാവ്


അങ്കിതിന്റെ കൊലപാതകത്തില്‍ താഹിര്‍ ഹുസൈനെതിരെ ആരോപണവുമായി അദ്ദേഹത്തിന്റെ പിതാവും രംഗത്ത് എത്തിയിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ നേതാവായ താഹിര്‍ ഹുസൈന്‍ അങ്കിതിനെ വെടിവച്ചു കൊലപ്പെടുത്തിയതിന് ശേഷം അഴുക്കുചാലില്‍ തള്ളിയെന്നാണ് പിതാവ് രവീന്ദര്‍ ശര്‍മ പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചത്. എന്നാല്‍ തനിക്കെതിരായ എല്ലാ ആരോപണങ്ങളും താഹില്‍ ഹുസൈന്‍ തള്ളുകയായിരുന്നു.

 ആറ് പേര്‍ക്കെതിരെ

ആറ് പേര്‍ക്കെതിരെ

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആറ് പേര്‍ക്കെതിരെയാണ് പൊലീസ് യുഎപിഎ ചുമത്തിയത്.ജാമിയ വിദ്യാര്‍ത്ഥികളെ കൂടാതെ ജമ്മുകശ്മീരില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയും യുഎപിഎ ചുമത്തിയിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ ദേശവിരുദ്ധ പോസ്റ്ററുകള്‍ പങ്കുവെച്ചെന്നാരോപിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയത്.

 മാധ്യമപ്രവര്‍ത്തകര്‍

മാധ്യമപ്രവര്‍ത്തകര്‍

വനിതാ ഫ്രീലാന്‍സ് ഫോട്ടോ ജേണലിസ്റ്റായ മസ്രത്ത് സഹ്‌റ, ഫ്രീലാന്‍സ് ജേണലിസ്റ്റും എഴുത്തുകാരനുമായ ഗൗഹര്‍ ഗീലാനി, ദി ഹിന്ദു റിപ്പോര്‍ട്ടര്‍ പീര്‍സാദ ആഷിഖ് എന്നീ കശ്മീരി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കശ്മീര്‍ പൊലീസാണ് യുഎപിഎ ചുമത്തിയത്. മസ്രത്ത് സഹ്റ എന്ന ഫേസ്ബുക്ക് ഉപയോക്താവ് പൊതുസമാധാനം തകര്‍ക്കണമെന്ന ക്രിമിനല്‍ ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

English summary
Suspended AAP Councillor Booked Under UAPA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X