കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്റെ കൊലപാതകം: താഹിര്‍ ഹുസൈന്‍ അറസ്റ്റില്‍, നടപടി ഹര്‍ജി കോടതി തള്ളിയതോടെ!!

Google Oneindia Malayalam News

ദില്ലി: ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തില്‍ കുറ്റാരോപിതനായ മുന്‍ ആം ആദ്മി നേതാവ് അറസ്റ്റില്‍ കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചുള്ള താഹിര്‍ ഹുസൈന്റെ ഹര്‍ജി ദില്ലി കോടതി തള്ളിയിരുന്നു . കൊലപാതകത്തിന് പുറമേ തീവെപ്പിനും കലാപത്തിന് ശ്രമിച്ചുവെന്നുമുള്ള കുറ്റമാണ് ഇയാള്‍ക്കെതികെ ആരോപിക്കപ്പെടുന്നത്. കീഴടങ്ങാനുള്ള താഹിറിന്റെ ഹര്‍ജി സ്വീകരിക്കാന്‍ കോടതി തയ്യാറായില്ല. അക്കാര്യം അദ്ദേഹത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു.

 ദില്ലി പോലീസിനെ വളഞ്ഞിട്ട് തല്ലി പ്രതിഷേധക്കാര്‍; ചാന്ദ്ബാഗിലെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് ദില്ലി പോലീസിനെ വളഞ്ഞിട്ട് തല്ലി പ്രതിഷേധക്കാര്‍; ചാന്ദ്ബാഗിലെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

പൗരത്വ നിയമത്തെച്ചൊല്ലിയുണ്ടായ അക്രമ സംഭവങ്ങളില്‍ 48 പേരാണ് വടക്കുകിഴക്കന്‍ ദില്ലിയില്‍ കൊല്ലപ്പെട്ടത്. ദില്ലിയിലെ അക്രമസംഭവങ്ങള്‍ക്കിടെ താഹിറിന്റെ വീടിന് മുകളില്‍ നൂറോളം അക്രമികള്‍ ഉണ്ടായിരുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. വീടിന്റെ ഒന്നും രണ്ടും നിലകളില്‍ നിന്നായി ബാഗില്‍ സൂക്ഷിച്ച നിലയില്‍ കല്ലുകള്‍ കണ്ടെത്തിയതായി സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വീടിന്റെ നാലാമത്തെ നിലയില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയില്‍ ആസിഡ് ഉള്‍പ്പെടെയുള്ള രാസവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് കല്ലുകളും വാര്‍ത്താ സംഘം കണ്ടെടുത്തിരുന്നു. ഇതിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

കീഴങ്ങാന്‍ സന്നദ്ധത

കീഴങ്ങാന്‍ സന്നദ്ധത

പോലീസിന് മുമ്പാകെ കീഴടങ്ങാന്‍ തയ്യാറാണെന്ന് ആം ആദ്മിയില്‍ നിന്ന് പുറത്താക്കിയ കൗണ്‍സിലര്‍. ദില്ലിയിലെ അക്രമ സംഭവങ്ങള്‍ക്കിടെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട കേസില്‍ ഒളിവില്‍ കഴിഞ്ഞുവരുന്നതിനിടെയാണ് താഹിര്‍ ഹുസൈന്‍ പോലീസിന് മുമ്പാകെ കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചത്. ചൊവ്വാഴ്ച താഹിര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ദില്ലി കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി അപേക്ഷ വ്യാഴാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

 തെറ്റുകാരനല്ല, കീഴടങ്ങാതെ വഴിയില്ല

തെറ്റുകാരനല്ല, കീഴടങ്ങാതെ വഴിയില്ല

"ഞാന്‍ തെറ്റുകാരനല്ല. ഫെബ്രുവരി 24ന് ഞാന്‍ പലതവണ പോലീസിനെ വിളിച്ചിരുന്നു. അതേ ദിവസമാണ് ഞാന്‍ പ്രദേശത്തുനിന്ന് പോയത്. എന്നാല്‍ അക്രമമുണ്ടായത് ഫെബ്രുവരി 25നാണ്, ഞാന്‍ തെറ്റുകാരനല്ലെന്ന് അള്ളാഹുവിന് അറിയാം" താഹിര്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

 രക്ഷപ്പെടുത്തിയത് പോലീസ്

രക്ഷപ്പെടുത്തിയത് പോലീസ്

കീഴടങ്ങുകയല്ലാതെ എനിക്ക് മറ്റ് മാര്‍ഗ്ഗങ്ങളില്ല. എന്നാല്‍ നുണപരിശോധന ഉള്‍പ്പെടെ ഏത് പരിശോധനകള്‍ക്കും താന്‍ തയ്യാറാണെന്നും താഹിര്‍ പറയുന്നു. ഫെബ്രുവരി 24ന് കുടുംബത്തോടൊപ്പം പോലീസാണ് പ്രശ്ന ബാധിത പ്രദേശത്ത് നിന്ന് തന്നെ രക്ഷിച്ചതെന്നാണ് താഹിറിന്റെ വാദം. ആക്രമത്തില്‍ തനിക്ക് പങ്കില്ലെന്നും തന്റെ കുടുംബം അക്രമത്തിന്റെ ഇരയാണെന്നുമാണ് ഹുസൈന്റെ വാദം. പോലീസിന്റെ സാന്നിധ്യത്തിലാണ് ഫെബ്രുവരി 24ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയതെന്നും താഹിര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇത് പിന്നീട് അഡീഷണല്‍ പോലീസ് കമ്മീഷണര്‍ അജിത് സിംഗ്ല സ്ഥിരീകരിച്ചിരുന്നു.

ആരോപണത്തിന് പിന്നില്‍

ആരോപണത്തിന് പിന്നില്‍


അക്രമത്തിനിടെ വീടിന് മുകളില്‍ നിന്ന് സമീപത്തെ വീടുകളിലേക്ക് കല്ലുകളും പെട്രോള്‍ ബോംബുകളും എറി‍ഞ്ഞെന്ന ആരോപണവും ഹൂസൈനെതിരെ നിലനില്‍ക്കുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ താഹിറിന്റെ പാര്‍ട്ടി പ്രാഥമികാംഗത്വം റദ്ദാക്കുകയിരുന്നു. അന്വേഷണത്തിനിടെ കല്ലുകളും പെട്രോള്‍ ബോംബുകളും ഹുസൈന്റെ വീടിന് മുകളില്‍ നിന്ന് കണ്ടെടുത്തിരുന്നു. എന്നാല്‍ അക്രമത്തില്‍ തനിക്ക് പങ്കില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് താഹിര്‍.

മൃതദേഹം അഴുക്കുചാലില്‍

മൃതദേഹം അഴുക്കുചാലില്‍

26കാരനായ ഇന്റലിജന്‍സ് ബ്യുറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ മരണത്തില്‍ കുടുംബം ആരോപണം ഉന്നയച്ചതിനെ തുടര്‍ന്ന് ആം ആദ്മി താഹിര്‍ ഹുസൈനെ പുറത്താക്കിയിരുന്നു. ചന്ദ് ബാഗിലെ അഴുക്കുചാലില്‍ നിന്നാണ് 26കാരനായ അങ്കിത് ശര്‍മയുടെ മൃതദേഹം കണ്ടെടുത്തത്. ദില്ലിയിലെ അക്രമ സംഭവങ്ങള്‍ക്കിടെയാണ് ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ അങ്കിതിനെ കാണാതായത്. പൗരത്വ നിയമത്തെച്ചൊല്ലിയുള്ള പ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെയാണിത്. കേസില്‍ പേര് ചേര്‍ക്കപ്പെട്ടതൊടെ ഇയാള്‍ മുങ്ങുകയായിരുന്നുവെന്നാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്. കാണാതാതയതിന്റെ പിറ്റേ ദിവസമാണ് അങ്കിതിന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ കത്തിക്കുത്തേറ്റ പാടുകളും കണ്ടെത്തിയിരുന്നു. ഇതോടെയാണ് മകന്റെ കൊലപാതകത്തിന് പിന്നില്‍ താഹിറാണെന്ന് ആരോപണമുന്നയിച്ച് രംഗത്തെത്തിയത്.


English summary
Suspended AAP Leader Tahir Hussain Arrested in Intel Man's Murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X