കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗം; ഒരു മാസത്തെ ഒളിവിനുശേഷം എംഎല്‍എ കോടതിയില്‍ കീഴടങ്ങി

  • By Anwar Sadath
Google Oneindia Malayalam News

പറ്റ്‌ന: പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കുറ്റത്തിന് ഒളിവില്‍ കഴിയുകയായിരുന്ന എംഎല്‍എ കോടതിയില്‍ കീഴടങ്ങി. ബിഹാറിലെ ആര്‍ജെഡി എംഎല്‍എ രാജ് ബല്ലാബ് യാദവ് ആണ് ബിഹാര്‍ ഷരിഫ് കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ പതിനാലു ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഫിബ്രുവരി ആറിന് നവാദയില്‍വെച്ച് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായാണ് റിപ്പോര്‍ട്ട്. സംഭവം പുറത്തുവന്ന് പോലീസ് അന്വേഷണം തുടങ്ങിയതോടെ എംഎല്‍എ മുങ്ങുകയായിരുന്നു. ഇതിനുശേഷം കോടതി ഉത്തരവിനെ തുടര്‍ന്ന് എംഎല്‍എയുടെ ആസ്തികള്‍ കണ്ടുകെട്ടിയിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു.

rajballabh-yadav

വിവിധ സ്ഥലങ്ങളിലുള്ള എംഎല്‍എയുടെ ഭൂമി ലേലം ചെയ്യാനുള്ള നടപടി തുടങ്ങാനിരിക്കെയാണ് എംഎല്‍എ കോടതിയില്‍ കീഴടങ്ങിയത്. എംഎല്‍എയുടെ റൈഫിളിന്റെയും, ഡബിള്‍ ബാരല്‍ തോക്കിന്റെയും ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്.

സുലേഖ ദേവി എന്ന സ്ത്രീയാണ് പതിനഞ്ചുകാരിയെ എംഎല്‍എയുടെ അടുത്തെത്തിച്ചത്. എംഎല്‍എയുടെ പ്രത്യേക കേന്ദ്രത്തില്‍വെച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ചെയ്തു. ബലമായി മദ്യം നല്‍കിയായിരുന്നു ബലാത്സംഗം. തന്നെ ബലാത്സംഗം ചെയ്തത് എംഎല്‍എയാണെന്ന് പെണ്‍കുട്ടി പിന്നീടാണ് തിരിച്ചറിഞ്ഞത്. ബലാത്സംഗത്തിനുശേഷം 30,000 രൂപ സുലേഖ ദേവി പെണ്‍കുട്ടിക്ക് നല്‍കിയതായും പറയുന്നു.

English summary
Rape case; Suspended RJD Lawmaker Raj Ballabh Yadav Surrenders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X