ശാരദ തട്ടിപ്പ്; അറസ്റ്റ് ഭയന്ന് കുണാല്‍ ഘോഷ്

കേസില്‍ താന്‍ മുന്‍കൂര്‍ ജാമ്യമെടുത്തിട്ടില്ലെന്നും മമതയുടെ പൊലീസ് തന്നെ അറസ്റ്റ് ചെയ്‌തോട്ടെയെന്നുമാണ് കുണാല്‍ ഘോഷ് പറയുന്നത്. അറസ്റ്റിനെപ്പറ്റി ഭീതിയോടെയും വികാരഭരിതമായുമാണ് അദ്ദേഹം സംസാരിച്ചത്. ബിധാന്‍നഗര്‍ പൊലീസില്‍ നവംബര്‍ 23 ശനിയാഴ്ചയ്ക്ക് മുന്‍പ് കീഴടങ്ങണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.
പൊലീസ് തന്നെ ഇന്നലെ (നവംബര്‍ 22 വെള്ളി) വിളിച്ചുവരുത്തിയെന്നും ശാരദ നിക്ഷേപവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരാഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്റെ ചോദ്യം ചെയ്യലിന് ശേഷമാണ് കുണാല്‍ വാര്‍ത്താസമ്മേളനം വിളിച്ച് ചേര്‍ത്തത്.
ശാരദ ഗ്രൂപ്പിന്റെ മാധ്യമസ്ഥാപനങ്ങളിലെ 200 കോടിയുടെ നിക്ഷേപത്തെപ്പറ്റി മാത്രമേ തനിയ്ക്ക് അറിയുകയുള്ളൂവെന്ന് പൊലീസിനോട് പറഞ്ഞതായും കുണാല്‍ പറഞ്ഞു. ബാക്കി പണം എന്ത് ചെയ്‌തെന്ന് അറിയില്ലെന്നും അന്വേഷണവുമായി സഹകരിയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മമത സര്‍ക്കാര്‍ കുണാല്‍ ഘോഷിന് എതിരാണെന്നത് ഏറെക്കുറെ വ്യക്തമായി. തന്റെ അറസ്റ്റിന് മുന്‍പ് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications