ഗോവയിൽ സസ്പെൻസ് തുടരുന്നു; രാജി സമർപ്പിച്ച് മുഖ്യമന്ത്രി പ്രമോദ് സാവന്ത്
ദില്ലി;ഗോവയിൽ രാജിവെച്ച് പ്രമോദ് സാവന്ത് സർക്കാർ. രാജ്ഭവനിലെത്തി മുഖ്യമന്ത്രി സാവന്ത് ഗവർണർ ശ്രീധരൻ പിള്ളയ്ക്ക് രാജിക്കത്ത് നൽകി. പുതിയ സർക്കാർ രൂപീകരിക്കും വരെ സാവന്ത് കാവൽ മുഖ്യമന്ത്രിയായി തുടരും.
ഗോവയിലെ ജനങ്ങളുടെ അനുഗ്രഹത്തോടെ ബിജെപി സംസ്ഥാനത്ത് വീണ്ടും സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുകയാണ്. നരേന്ദ്ര മോദിക്ക് കീഴിൽ ഗോവയിൽ ബി ജെ പി സർക്കാർ മികച്ച ഭരണം കാഴ്ച വെയ്ക്കുന്നത് തുടരും, സാവന്ത് ട്വീറ്റ് ചെയ്തു. നിയമസഭ തിരഞ്ഞെടുപ്പിൽ 40 അംഗ നിയമസഭയിൽ 20 സീറ്റ് നേടിയാണ് സംസ്ഥാനത്ത് ബി ജെ പി അധികാരത്തിലേറിയത്. കോൺഗ്രസിന് 11 സീറ്റും ആം ആദ്മി പാർട്ടിക്കും മഹാരാഷ്ട്ര വാദി ഗോമന്ത് പാർട്ടിക്ക് രണ്ട് സീറ്റ് വീതവും ലഭിച്ചു. റവല്യൂഷണറി ഗോവൻസ് പാർട്ടിക്കും ഗോവ ഫോർവേഡ് പാർട്ടിക്കും ഓരോ സീറ്റ് വീതം ലഭിച്ചു.

അതേസമയം സർക്കാർ രൂപീകരണ ചർച്ച പുരോഗമിക്കുമ്പോഴും അടുത്ത മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ഇതുവരെ ബി ജെ പി ദേശീയ നേതൃത്വം മനസ് തുറന്നിട്ടില്ല. പ്രമോദ് സാവന്ത് ഇക്കുറി സാൻക്വലിം മണ്ഡലത്തിൽ വളരെ നേരിയ ഭൂരിപക്ഷത്തിനായിരുന്നു വിജയിച്ചത്.അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഇത്തവണ മാറ്റണമെന്ന ആവശ്യം പാർട്ടിയിൽ ഉണ്ട്.
സംസ്ഥാനം മുഴുവൻ പ്രചരണത്തിനിറങ്ങിയതാൽ തന്റെ മണ്ഡലത്തിൽ ശ്രദ്ധ പതിപ്പിക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു വിജയത്തിന് പിന്നാലെ സാവന്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. 'വളരെ നേരിയ ഭൂരിപക്ഷത്തിലായിരിക്കാം ഞാൻ വിജയിച്ചത്. പക്ഷേ ബി ജെ പിക്ക് ഭൂരിപക്ഷം ലഭിച്ചു. അത് വലിയ കാര്യമാണ്. സംസ്ഥാനതലത്തിൽ ഞാൻ പ്രചാരണം നടത്തിയെങ്കിലും സ്വന്തം മണ്ഡലത്തിൽ എത്താൻ തനിക്ക് കഴിഞ്ഞിരുന്നില്ല, അത് വെല്ലുവിളിയായിരുന്നു. പ്രവർത്തകരാണ് തനിക്ക് വേണ്ടി പ്രചരണം നയിച്ചത് എന്നുമായിരുന്നു സാവന്തിന്റെ വാക്കുകൾ. സാൻക്വലിം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ധർമ്മേഷ് സഗ്ലാനിയയെ 650 ലധികം വോട്ടുകൾക്കായിരുന്നു പ്രമോദ് സാവന്ത് പരാജയപ്പെടുത്തിയത്.
Recommended Video
അതേസമയം സാവന്ത് അല്ലേങ്കിൽ ആരോഗ്യമന്ത്രിയായ വിശ്വജിത്ത് റാണയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞ് കേൾക്കുന്നത്. 2017 ൽ കോൺഗ്രസ് വിട്ട് ബി ജെ പിയിൽ എത്തിയ നേതാവാണ് വിശ്വജിത്ത് റാണെ. അതേസമയം മോദിയുടെ വിശ്വസ്തനായ സാവന്തിനെ നേതൃത്വം തഴഞ്ഞേക്കില്ലെന്നും ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.












Click it and Unblock the Notifications