കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സസ്‌പെന്‍സുകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പൊളിയും, തിരിച്ചെത്താത്ത നോട്ടുകള്‍ എന്ത് ചെയ്യും...??

  • By Aswini
Google Oneindia Malayalam News

മുംബൈ: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇപ്പോഴും രഹസ്യമായി തുടരുകയാണ്. നോട്ട് നിരോധനത്തിലെ സസ്‌പെന്‍സുകളെല്ലാം കേന്ദ്ര ബാങ്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ പൊളിക്കും.നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ഇനി മടങ്ങി വരില്ല.

<em>പ്രവാസികൾക്ക് പഴയ നോട്ടുമാറാനുളള അവസരം ജൂണ്‍ 30ന് അവസാനിക്കും!!!</em>പ്രവാസികൾക്ക് പഴയ നോട്ടുമാറാനുളള അവസരം ജൂണ്‍ 30ന് അവസാനിക്കും!!!

നോട്ട് മാറ്റാന്‍ അനുവദിച്ച സമയം 2017, ജൂണ്‍ 30 ഓടെ അവസാനിച്ചു. സമയ പരിധി അവസാനിച്ചതോടെ പണത്തിന്റെ വിനിമയങ്ങളെല്ലാം പഴയപടി ആകണം. ഇനിയും തിരിച്ചെത്താത്ത നോട്ടുകളെ കുറിച്ചാണ് ആശങ്ക മുഴുവന്‍.

noteban

ഇതുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും, നിഗൂഡതകളും നീക്കാന്‍ മോണിറ്ററി അതോറിറ്റി ഓഡിറ്റേഴ്‌സുമായി മീറ്റിങ് നടത്തി തിരിച്ചെത്താത്ത നോട്ടുകളുടെ കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിയ്ക്കും. തിരിച്ചെത്താത്ത നോട്ടുകളുടെ നമ്പറിന്റെ അടിസ്ഥാനത്തില്‍ ആയിരിയ്ക്കും നടപടി. ഈ നോട്ടുകളുടെ വിവരങ്ങള്‍ ആര്‍ബിഐ ഗവണ്‍മെന്റിന് കൈമാറും.

ആര്‍ബിഐ അക്കൗണ്ടിങ് പോളിസി അനുസരിച്ച്, നോട്ട് വിനിമയവുമായി ബന്ധപ്പെട്ട സ്വാതന്ത്രം ഉപയോഗിയ്ക്കാം. ഇപ്രകാരം തിരിച്ചെത്താത്ത നോട്ടുകളുടെ മൂല്യം ഇല്ലാതാക്കുകയോ, കള്ളപ്പണമായി പ്രഖ്യാപിയ്ക്കുകയോ ചെയ്യും. കറന്‍സി ബാധ്യത, ബോണ്ടുകള്‍, വിദേശ വിനിമയ ഘടകങ്ങള്‍ എന്നിവ കേന്ദ്രബാങ്കിന്റെ പുസ്തകങ്ങളില്‍ ആസ്തി കണക്കാക്കുന്നതായിരിയ്ക്കും.

ജൂണ്‍ 30 വരെ തിരിച്ചെത്താത്ത നോട്ടുകള്‍ മരവിപ്പിക്കാന്‍ റിസര്‍വ് ബാങ്കിനു സാധിക്കും. ബാങ്കുകളിലും റിസര്‍വ് ബാങ്കുകളിലും തിരിച്ചെത്തിയ കറന്‍സിയുടെ അടിസ്ഥാനത്തില്‍ നോട്ട് നിരോധനത്തെ തുടര്‍ന്ന് പുതുതായി അച്ചടിച്ച, രേഖപ്പെടുത്താത്ത കറന്‍സി നോട്ടുകള്‍ സെന്‍ട്രല്‍ ബാങ്ക് ചേര്‍ത്തിരിക്കണം.

English summary
Suspense over demonetised notes may finally end in next two weeks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X