കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിമോഹമാണു മോളേ ശശികലേ... അതിമോഹം! ഗവര്‍ണര്‍ മടങ്ങി, സത്യപ്രതിജ്ഞ നടക്കില്ല?

കോടതി വിധി വരാനിരിക്കെ പുതിയ സര്‍ക്കാരിന്റെ കെട്ടുറപ്പില്‍ ഗവര്‍ണര്‍ക്ക് ആശങ്കയുണ്ടെന്നാണ് വിവരം. കോടതി ശശികലയെ ശിക്ഷിക്കുകയാണെങ്കില്‍ സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചയ്ക്കം രാജിവയ്‌ക്കേണ്ടി വരും.

  • By Gowthamy
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ആകാനുള്ള ശശികലയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി. സത്യപ്രതിജ്ഞ ചടങ്ങുകളുടെ കാര്യത്തില്‍ തീരുമാനമായില്ല. ചൊവ്വാഴ്ച(ഇന്ന്) ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു വിവരങ്ങള്‍. എന്നാല്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീംകോടതി ഈ ആഴ്ച വിധി പുറപ്പെടുവിക്കാനിരിക്കെ ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

ചിന്നമ്മ തമിഴ്‌നാട് മുഖ്യമന്ത്രിയാകില്ല? പടയൊരുക്കം അങ്ങ് കര്‍ണാടകത്തില്‍! സ്വത്ത് കേസ് പണിയാകും!!!ചിന്നമ്മ തമിഴ്‌നാട് മുഖ്യമന്ത്രിയാകില്ല? പടയൊരുക്കം അങ്ങ് കര്‍ണാടകത്തില്‍! സ്വത്ത് കേസ് പണിയാകും!!!

ഇക്കാര്യത്തില്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു നിയമോപദേശം തേടിയിട്ടുണ്ട്. ചെന്നൈയിലെ പരിപാടികള്‍ റദ്ദാക്കി അദ്ദേഹം മുംബൈക്ക് തിരിച്ചു പോയതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. കേസില്‍ വിധി വരുന്നതു വരെ കാത്തിരിക്കാന്‍ ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചതായാണ് വിവരം.

 സ്വത്ത് കേസ് ഡെമോകിള്‍സിന്റെ വാള്‍

സ്വത്ത് കേസ് ഡെമോകിള്‍സിന്റെ വാള്‍

1996ല്‍ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ കേസാണ് ഇപ്പോള്‍ ശശികലയ്ക്ക് പണിയാകുന്നത്. 1991-96 കാലയളവില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ ജയലളിത കോടിക്കണക്കിന് രൂപയുടെ സ്വത്ത് അനധികൃതമായി കൈക്കലാക്കി എന്നാണ് കേസ്. കേസില്‍ ഒന്നാം പ്രതി ജയലളിതയാണ്. രണ്ടാംപ്രതിയാണ് ശശികല. ജയലളിതയുടെ വളര്‍ത്തു പുത്രന്‍ സുധാകരന്‍, ശശികലയുടെ ബന്ധു ഇളവരശി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. 2014ലാണ് കര്‍ണാടക പ്രത്യേക കോടതി നാലു പ്രതികളെയും നാലു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. നാലു വര്‍ഷം തടവിനു പുറമെ ജയലളിതയ്ക്ക് 100 കോടി രൂപ പിഴയും വിധിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി സമീപിച്ച പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. ഇതിനെ ചോദ്യം ചെയ്ത് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് കോടതി വിധി പറയാന്‍ മാറ്റിവച്ചിരിക്കുന്നത്. ജയലളിത മരിച്ചു പോയതു കാരണം കേസില്‍ നിന്ന് ജയലളിതയുടെ പേര് ഒഴിവാക്കിയേക്കും. എന്നാല്‍ മറ്റു പ്രതികള്‍ക്ക് ശിക്ഷ അനുഭവിക്കേണ്ടി വരും.

 ഗവര്‍ണര്‍ മടങ്ങി

ഗവര്‍ണര്‍ മടങ്ങി

ശശികലയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ കേസില്‍ വിധി വരാനിരിക്കെ സത്യ പ്രതിജ്ഞ ഇപ്പോള്‍ വേണ്ടെന്നാണ് ഗവര്‍ണര്‍ വിദ്യാസാഗറിനു ലഭിച്ചിരിക്കുന്ന തനിയമോപദേശം. ഈ സാഹചര്യത്തില്‍ ചെന്നൈയിലെ പരിപാടികള്‍ റദ്ദാക്കി അദ്ദേഹം മുംബൈക്ക് മടങ്ങിയെന്നാണ് സൂചനകള്‍. കോടതി വിധി വരാനിരിക്കെ പുതിയ സര്‍ക്കാരിന്റെ കെട്ടുറപ്പില്‍ ഗവര്‍ണര്‍ക്ക് ആശങ്കയുണ്ടെന്നാണ് വിവരം. കോടതി ശശികലയെ ശിക്ഷിക്കുകയാണെങ്കില്‍ സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചയ്ക്കം രാജിവയ്‌ക്കേണ്ടി വരും. അതിനാല്‍ കാത്തിരിക്കാന്‍ ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്. അറ്റോണി ജനറല്‍ മുകുള്‍ റോത്ഗിയില്‍ നിന്നും ഗവര്‍ണര്‍ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്.

 സത്യപ്രതിജ്ഞയ്‌ക്കെതിരെ ഹര്‍ജി

സത്യപ്രതിജ്ഞയ്‌ക്കെതിരെ ഹര്‍ജി

ജയലളിതയുടെ മരണത്തിന് പിന്നാലെ ശശികലയെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തപ്പോള്‍ തന്നെ പാര്‍ട്ടിക്കുളളില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.എന്നാല്‍ ഭൂരിപക്ഷം പേരുടെയും പിന്തുണ ശശികലയ്ക്കായിരുന്നതിനാല്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ശശികല തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകാന്‍ പോകുന്നുവെന്നറിഞ്ഞതോടെ എതിര്‍പ്പുകള്‍ വീണ്ടും ശക്തമായി. പാര്‍ട്ടിക്കുള്ളില്‍ മാത്രമല്ല ജനങ്ങള്‍ക്കിടയിലും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരിക്കുകയാണ്. കൂടാതെ ശശികലയുടെ സത്യപ്രതിജ്ഞ തടയണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ സാമൂഹ്യ സംഘടന സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. അനധികൃത സ്വത്ത് കേസില്‍ വിധി വരുന്നതു വരെ ശശികലയെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കരുതെന്നാണ് ആവശ്യം.

 മുഖ്യമന്ത്രി മോഹം അകലെ

മുഖ്യമന്ത്രി മോഹം അകലെ

ജയലളിതയുടെ മരണം നടന്ന് രണ്ട് മാസങ്ങള്‍ക്ക് പിന്നാലെ ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നതില്‍ സംശയം വര്‍ധിച്ചിട്ടുണ്ട്. ജയലളിതയുടെ മരണത്തില്‍ ശശികലയ്ക്ക് പങ്കുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങള്‍ക്കിടെയാണ് ശശികല മുഖ്യമന്ത്രിയാകുന്നത്. വ്യക്തമായ പദ്ധതി പ്രകാരമായിരുന്നു ശശികലയുടെ നീക്കം എന്നാണ് ആരോപണം. ജയലളിത മരിച്ചതിനു പിന്നാലെ ആദ്യം എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി. പിന്നാലെ പനീര്‍ശെല്‍വത്തെ രാജി വയ്പ്പിച്ചിട്ട് മുഖ്യമന്ത്രി പദത്തിലേക്ക്. ഇതിനിടെ ഭരണത്തില്‍ ജയലളിതയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഷീല ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരെ നിര്‍ബന്ധിച്ച് രാജിവയ്പ്പിക്കല്‍ ഇതെല്ലാം ശശികലയെ കുറിച്ച് ജനങ്ങളില്‍ സംശയം ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിനിടെയാണ് സ്വത്ത് കേസ് ശശികലയ്ക്ക് പണിയായത്.

 കര്‍ണാടക സുപ്രീംകോടതിയിലേക്ക്

കര്‍ണാടക സുപ്രീംകോടതിയിലേക്ക്

സ്വത്ത് കേസിലെ വിധി എത്രയും വേഗം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ശശികല മുഖ്്യമന്ത്രിയാകുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വന്നതെടെയാണ് കര്‍ണാടക കേസ് സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. കേസില്‍ വിധി പറയാന്‍ ജസ്റ്റിസ് പിസി ഘോഷ്, അമിതാവ റോയ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തില്‍ പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നാണ് കര്‍ണാടക പറയുന്നത്. കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ശശികലയ്ക്കും എഐഎഡിഎംകെയ്ക്കും ഒരു പോലെ തിരിച്ചടിയാകും.

English summary
Suspense over the swearing-in ceremony of VK Sasikala on Tuesday continued as Governor Vidyasagar Rao reportedly cancelled his programmes and returned to Mumbai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X