മോഡലിനെ പീഡിപ്പിച്ച കേസ്: ഡിഐജിക്ക് സസ്‌പെന്‍ഷന്‍
മുംബൈ: മോഡലിനെ മാനഭംഗപ്പെടുത്തിയെന്ന ആരോപണത്തില്‍ മഹാരാഷ്ട്ര ഡി ഐ ജി സുനില്‍ പരസ്‌കറിനെ സസ്‌പെന്റ് ചെയ്തു. മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്റെ അനുമതി ലഭിച്ചതിന് ശേഷമാണ് നടപടി.
മുംബൈ മോഡലിനെ പീഡിപ്പിച്ച കേസില്‍ സുനില്‍ പരസ്‌കാര്‍ ആരോപണ വിധേയനാണെന്നും അദ്ദേഹത്തെ സസ്‌പെന്റ് ചെയ്യാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു.

25 കാരിയായ മോഡലാണ് പരസ്‌കറിനെതിരെ പീഡനത്തിന് പരാതി നല്‍കിയത്. 2013 ഡസംബറിലാണ് കേസിനാസ്പദമായ സംഭവം. രണ്ട് തവണ സുനില്‍ പരസ്‌കര്‍ തന്നെ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
2012 ല്‍ ഒരു കേസുമായി ബന്ധപ്പെട്ടാണ് താന്‍ സുനില്‍ പരസ്‌കറിനെ പരിചയപ്പെട്ടത്. അന്ന് അദ്ദേഹം അസിസ്റ്റന്റ് പൊലീസ് കമ്മീഷണറായിരുന്നു. ഈ ബന്ധം പരസ്‌കര്‍ ദുരുപയോഗപ്പെടുത്തുകയായിരുന്നെന്നാണ് മോഡലിന്റെ ആരോപണം.
അതേ സമയം, കേസില്‍ സുനില്‍ പരസ്‌കറിന് കഴിഞ്ഞ ദിവസം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.












Click it and Unblock the Notifications