കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ അന്താരാഷ്ട്ര യാത്രാ വിമാനം ഇറങ്ങില്ല; വിലക്ക് നീട്ടി, കാത്തിരിക്കണം ഒരു മാസംകൂടി

Google Oneindia Malayalam News

ദില്ലി: അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്കുള്ള വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീട്ടി. സപ്തംബര്‍ 30 വരെയാണ് നീട്ടിയത്. ഇക്കാലയളവില്‍ വിദേശത്ത് നിന്നുള്ള യാത്രാ വിമാനങ്ങള്‍ ഇന്ത്യയില്‍ ഇറങ്ങില്ലെന്ന് ഡിജിസിഎ അറിയിച്ചു. അതേസമയം, പ്രത്യേക അനുമതിയോടെ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് ഡിജിസിഎയുടെ സര്‍ക്കുലര്‍ ബാധകമല്ല.

f

വന്ദേഭാരത് മിഷന്റെ ഭാഗമായി മെയ് മാസം മുതല്‍ വിദേശത്ത് നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നുണ്ട്. ജൂലൈ മുതല്‍ എയര്‍ ബബിള്‍ കരാര്‍ പ്രകാരവും വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. മാര്‍ച്ച് 23നാണ് ഇന്ത്യ അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു ഇത്. പല നിയന്ത്രണങ്ങളിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിമാന സര്‍വീസ് പുനരാരംഭിക്കാനായിട്ടില്ല.

നിരോധനം സപ്തംബര്‍ 30 വരെ തുടരുമെന്ന് അറിയിച്ച ഡിജിസിഎ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന സര്‍വീസുകള്‍ അനുവദിക്കുമെന്നും വ്യക്തമാക്കി. കൊറോണ പ്രതിസന്ധിക്കിടെ വിദേശങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനാണ് വന്ദേഭാരത് മിഷന്‍ പദ്ധതി പ്രഖ്യാപിച്ചത്. ഗള്‍ഫ്, യൂറോപ്പ്, അമേരിക്ക മേഖലകളില്‍ നിന്ന് ഈ സര്‍വീസിന്റെ ഭാഗമായി ഒട്ടേറെ പ്രവാസികള്‍ തിരിച്ചെത്തി.

അതേസമയം, ചില രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ ഒപ്പുവയ്ക്കുന്നുണ്ട്. കരാറിലെത്തുന്ന രാജ്യങ്ങള്‍ക്ക് ഇന്ത്യയിലേക്കും സര്‍വീസ് നടത്താം. ഇന്ത്യയ്ക്ക് ആ രാജ്യത്തേക്കും സര്‍വീസ് നടത്താന്‍ സാധിക്കും. ഈ രണ്ട് രാജ്യങ്ങളിലെ വിമാന കമ്പനികള്‍ക്ക് മാത്രമേ ഈ സര്‍വീസിന്റെ ഭാഗമാകാന്‍ സാധിക്കൂ എന്നതാണ് എയര്‍ ബബിള്‍ കരാറിന്റെ പ്രത്യേകത.

ബ്രാഹ്മണരുടെ തോക്കുകള്‍ എണ്ണി യോഗി സര്‍ക്കാര്‍; യുപിയില്‍ വിവാദം, വോട്ടില്‍ നോട്ടമിട്ട് കോണ്‍ഗ്രസ്ബ്രാഹ്മണരുടെ തോക്കുകള്‍ എണ്ണി യോഗി സര്‍ക്കാര്‍; യുപിയില്‍ വിവാദം, വോട്ടില്‍ നോട്ടമിട്ട് കോണ്‍ഗ്രസ്

13 രാജ്യങ്ങളിലേക്ക് എയര്‍ ബബിള്‍ വിമാന സര്‍വീസ് ആരംഭിക്കാന്‍ ഇന്ത്യ നീക്കം തുടങ്ങിയിട്ടുണ്ട്. ഇത്രയും രാജ്യങ്ങളുമായി ചര്‍ച്ച നടക്കുന്ന കാര്യം വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് അറിയിച്ചത്. ആസ്‌ത്രേലിയ, ഇറ്റലി, ജപ്പാന്‍, ന്യൂസിലാന്റ്, നൈജീരിയ, ബഹ്‌റൈന്‍, ഇസ്രായേല്‍, കെനിയ, ഫിലിപ്പീന്‍സ്, റഷ്യ, സിംഗപ്പൂര്‍, സൗത്ത് കൊറിയ, തായ്‌ലാന്റ് എന്നീ 13 രാജ്യങ്ങളുമായി ചര്‍ച്ച നടക്കുകയാണ്. കൂടാതെ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളുമായും ചര്‍ച്ച നടക്കുന്നുണ്ട്. കഴിഞ്ഞ മാസം ചില രാജ്യങ്ങളുമായി എയര്‍ ബബിള്‍ കരാര്‍ ഒപ്പുവച്ചിരുന്നു. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, യുഎഇ, ഖത്തര്‍, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളുമായിട്ടായിരുന്നു ജൂലൈയിലെ കരാര്‍.

English summary
Suspension of international passenger flights to the India extends till September 30
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X