കമിതാക്കളുടെ മെസേജില്‍ പുലിവാല് പിടിച്ച് ഇന്‍ഡിഗോ; വിമാനം ആറ് മണിക്കൂര്‍ വൈകി, സംഭവിച്ചത്
ദില്ലി: ഒപ്പമുണ്ടായിരുന്ന യാത്രക്കാരന്റെ മൊബൈല്‍ ഫോണിന്റെ ലഭിച്ച സന്ദേശത്തില്‍ യുവതിക്ക് ഉണ്ടായ സംശയം കാരണം മംഗളൂരു- മുംബൈ വിമാനം ആറ് മണിക്കൂറോളം വൈകി. സഹയാത്രികന്റെ മൊബൈല്‍ ഫോണില്‍ കാമുകിയുടെ സന്ദേശം ലഭിച്ചതിനെതുടര്‍ന്ന് ഒരു സ്ത്രീ യാത്രക്കാരി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണിത്.

ഞായറാഴ്ച വൈകുന്നേരം ഇന്‍ഡിഗോ വിമാനം മുംബൈയിലേക്ക് പുറപ്പെടാന്‍ അനുവദിക്കുന്നതിന് മുമ്പ് എല്ലാ യാത്രക്കാരോടും വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും അവരുടെ ലഗേജുകള്‍ എന്തെങ്കിലും അട്ടിമറിയുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന ഒരു യുവാവിന്റെ മൊബൈല്‍ ഫോണില്‍ ഒരു സന്ദേശം കണ്ട യാത്രക്കാരിയായ ഒരു സ്ത്രീ ക്യാബിന്‍ ക്രൂവിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.

ജീവനക്കാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറെ അറിയിക്കുകയും പറന്നുയരാന്‍ തയ്യാറായ വിമാനം നിര്‍ത്തുകയായിരുന്നു. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനെത്തുടര്‍ന്ന് യുവാവിനെ പിന്നീട് വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല, അതേസമയം കാമുകിക്ക് ബംഗളൂരുവിലേക്കുള്ള വിമാനം നഷ്ടമായി. ഇതേ വിമാനത്താവളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യാനിരുന്ന കാമുകിയുമായി യുവാവ് നടത്തിയ ചാറ്റിങ്ങാണ് സഹയാത്രികയില്‍ ആശയകുഴപ്പം ഉണ്ടാക്കിയത്.

185 യാത്രക്കാരെയും പിന്നീട് ബാഗേജുകള്‍ വിശദമായി പരിശോധിച്ച ശേഷം മുംബൈയിലേക്കുള്ള വിമാനത്തില്‍ തിരികെ കയറ്റി, വൈകുന്നേരം 5 മണിക്ക് വിമാനം പുറപ്പെട്ടു. ഞായറാഴ്ച രാവിലെ 11 മണിക്ക് പുറപ്പെടേണ്ട വിമാനമായിരുന്നു ഇത്. രണ്ട് സുഹൃത്തുക്കള്‍ തമ്മിലുള്ള സൗഹൃദ സംഭാഷണത്തിന്റെ പേരിലാണ് സംശയം ഉണ്ടായതെങ്കിലും സുരക്ഷയെപ്പറ്റിയുള്ള ആശങ്ക കാരണമാണ് വിമാനം മുഴുവനായും പരിശോധിച്ചത്.

രണ്ട് സുഹൃത്തുക്കള്‍ തമ്മിലുള്ള സൗഹൃദ സംഭാഷണമായതിനാല്‍ രാത്രി വൈകിയും പരാതി നല്‍കിയിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എന്‍ ശശി കുമാര്‍ പറഞ്ഞു. അതേസമയം, കഴിഞ്ഞ മാസം ഇന്‍ഡിഗോ വിമാനം വ്യാജ ഭീഷണിയെ തുടര്‍ന്ന് തിരികെയിറക്കിയിരുന്നു. പട്‌ന വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 6ആ2126 വിമാനമാണ് യാത്രക്കാരന്റെ വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് നിലത്തിറക്കിയത്. വിമാനത്തിനുള്ളില്‍ നിന്ന് പെട്ടെന്ന് തന്നെ യാത്രക്കരെ മാറ്റിയ ശേഷം അധികൃതരും ബോംബ് സ്‌ക്വാഡും വിമാനവും വിമാനത്താവളവും പരിശോധിച്ചു. യാത്രക്കാരനെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചതായി അധികൃതര്‍ അറിയിച്ചു.

ഋഷി ചന്ദ് സിംഗ് എന്നയാളാണ് വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. ബോംബ് കൈവശം വച്ചിരുന്നതായി ഇയാള്‍ അവകാശപ്പെട്ടതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. അതേസമയം യാത്രക്കാരന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.
ഗ്ലാമറസ് ഓവര്‍ലോഡഡ്; എസ്തറിന്റെ പൊളി ഫോട്ടോഷൂട്ട്, അടിപൊളി ലുക്കെന്ന് ആരാധകര്‍












Click it and Unblock the Notifications