അച്ഛനുമായി 16 വയസുകാരി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് സംശയം.. അമ്മ മകളെ കഴുത്ത് ഞെരിച്ച് കൊന്നു
അച്ഛനുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിന്‍റെ പേരില്‍ 16 വയസുകാരിയായ മകളെ അമ്മ കഴുത്തു ഞെരിച്ച് കൊന്നു. മാര്‍ച്ച് നാലിന് നവി മുംബൈയില്‍ ഗാര്‍ഗയിലാണ് സംഭവം. അതേസമയം മകളുടേത് സ്വാഭാവിക മരണമാണെന്നാണ് അമ്മ കുടുംബക്കാരോടും ഭര്‍ത്താവിനോടും പറഞ്ഞത്. എന്നാല്‍ പോസ്റ്റ്മാര്‍ട്ടത്തിലാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ 36 വയസുകാരിയായ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.

മാര്‍ച്ച് നാലിന് രാവിലെ ഫ്ളാറ്റില്‍ വെച്ചാണ് ധരിച്ച ചൂരിദാറിന്‍റെ ഷാള്‍ ഉപയോഗിച്ച് അമ്മ മകളെ കൊലപ്പെടുത്തിയത്. അച്ഛനുമായി മകള്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടോയെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മകള്‍ മരിച്ചെന്ന് ബോധ്യമായതോടെ സ്ത്രീ ഭര്‍ത്താവിനെ വിളിച്ച് മകള്‍ക്ക് സുഖമില്ലെന്ന് അറിയിച്ചു. എന്നാല്‍ അച്ഛന്‍ എത്തിയപ്പോഴേക്കും മകളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന് അയല്‍ക്കാരാണ് പോലീസിനെ അറിയിച്ചത്.

ഉടനെ പോലീസ് എത്തി മൃതദേഹം പോസ്റ്റമാര്‍ട്ടത്തിന് അയച്ചു. പോസ്റ്റ്മാര്‍ട്ടത്തില്‍ കഴുത്ത് ഞെരിച്ചാണ് കൊന്നതെന്ന് കണ്ടെത്തിയെങ്കിലും പോലീസ് വീട്ടുകാരെ ഇക്കാര്യം അറിയിച്ചില്ല. സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് പോലീസ് വീട്ടുകാരെ ധരിപ്പിച്ചു. ഉടന്‍ തന്നെ കുട്ടിയുടെ മൃതദേഹവുമായി കുടുംബം രാജസ്ഥാനിലുള്ള കുടുംബ വീട്ടിലേക്ക് തിരിക്കുകയും അവിടെ വെച്ച് സംസ്കാര കര്‍മ്മങ്ങള്‍ നടത്തുകയും ചെയ്തു.













Click it and Unblock the Notifications