കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛനുമായി 16 വയസുകാരി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് സംശയം.. അമ്മ മകളെ കഴുത്ത് ഞെരിച്ച് കൊന്നു

  • By Desk
Google Oneindia Malayalam News

അച്ഛനുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിന്‍റെ പേരില്‍ 16 വയസുകാരിയായ മകളെ അമ്മ കഴുത്തു ഞെരിച്ച് കൊന്നു. മാര്‍ച്ച് നാലിന് നവി മുംബൈയില്‍ ഗാര്‍ഗയിലാണ് സംഭവം. അതേസമയം മകളുടേത് സ്വാഭാവിക മരണമാണെന്നാണ് അമ്മ കുടുംബക്കാരോടും ഭര്‍ത്താവിനോടും പറഞ്ഞത്. എന്നാല്‍ പോസ്റ്റ്മാര്‍ട്ടത്തിലാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ 36 വയസുകാരിയായ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.

murder6

മാര്‍ച്ച് നാലിന് രാവിലെ ഫ്ളാറ്റില്‍ വെച്ചാണ് ധരിച്ച ചൂരിദാറിന്‍റെ ഷാള്‍ ഉപയോഗിച്ച് അമ്മ മകളെ കൊലപ്പെടുത്തിയത്. അച്ഛനുമായി മകള്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടോയെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മകള്‍ മരിച്ചെന്ന് ബോധ്യമായതോടെ സ്ത്രീ ഭര്‍ത്താവിനെ വിളിച്ച് മകള്‍ക്ക് സുഖമില്ലെന്ന് അറിയിച്ചു. എന്നാല്‍ അച്ഛന്‍ എത്തിയപ്പോഴേക്കും മകളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന് അയല്‍ക്കാരാണ് പോലീസിനെ അറിയിച്ചത്.

rapemurder

ഉടനെ പോലീസ് എത്തി മൃതദേഹം പോസ്റ്റമാര്‍ട്ടത്തിന് അയച്ചു. പോസ്റ്റ്മാര്‍ട്ടത്തില്‍ കഴുത്ത് ഞെരിച്ചാണ് കൊന്നതെന്ന് കണ്ടെത്തിയെങ്കിലും പോലീസ് വീട്ടുകാരെ ഇക്കാര്യം അറിയിച്ചില്ല. സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് പോലീസ് വീട്ടുകാരെ ധരിപ്പിച്ചു. ഉടന്‍ തന്നെ കുട്ടിയുടെ മൃതദേഹവുമായി കുടുംബം രാജസ്ഥാനിലുള്ള കുടുംബ വീട്ടിലേക്ക് തിരിക്കുകയും അവിടെ വെച്ച് സംസ്കാര കര്‍മ്മങ്ങള്‍ നടത്തുകയും ചെയ്തു.

murder4
എന്നാല്‍ വീട്ടുകാര്‍ മടങ്ങിയെത്തിയപ്പോഴേക്കും പോലീസ് വിവരങ്ങള്‍ എല്ലാം ശേഖരിച്ച് കഴിഞ്ഞിരുന്നു. തുടര്‍ന്ന് അമ്മയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപതാകം നടത്തിയ കാര്യം അവര്‍ സമ്മതിച്ചത്. അമ്മയ്ക്ക് സംശയ രോഗം ഉണ്ടായിരുന്നതായി കൊല്ലപ്പെട്ട മകള്‍ സഹപാഠികളോട് പറഞ്ഞിരുന്നതായി പോലീസ് വ്യക്തമാക്കി. സംശയത്തിന്‍റെ പേരില്‍ അമ്മയുടെ പീഡനം സഹിക്ക വയ്യാതെ പെണ്‍കുട്ടി രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും പോലീസ് പറയുന്നു. അതേസമയം അച്ഛനും മകളുമായി ലൈംഗീക ബന്ധം ഉണ്ടായിരുന്നോയെന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ച് വരികയാണ്.
English summary
In a shocking incident, a 36-year-old woman allegedly strangulated her 16-year-old daughter as she suspected the girl was involved in a sexual relationship with her father.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X