മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം: അന്വേഷണം തുടങ്ങി, സുരക്ഷ ശക്തം
മുംബൈ: റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിയ്ക്ക് മുമ്പിൽ സ്ഫോടക വസ്തുക്കൾ നിറച്ച വാൻ ഉപേക്ഷിച്ച നിലയിൽ. വ്യാഴാഴ്ചയാണ് പെഡാർ റോഡിലെ ആന്റിലിയയ്ക്ക് പുറത്ത് സ്ഫോടക വസ്തുവായ ജെലാറ്റിൻ സ്റ്റിക്കുകൾ നിറച്ച എസ്യുവി കണ്ടെത്തിയത്. സംഭവത്തിൽ മുംബൈ ക്രൈം ബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനത്തിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതോടെ സ്ഫോടനം നടത്താൻ ലക്ഷ്യമിട്ടാണ് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇവിടെ ഉപേക്ഷിച്ചതെന്ന് വ്യക്തമായത്.
വിവരം ലഭിച്ചതോടെ ഗാംദേവി പോലീസ് സ്റ്റേഷനിൽ നിന്നുള്ള പോലീസുകാർ സ്ഥലത്തെത്തി എസ്യുവി പരിശോധിക്കുകയായിരുന്നു. ബോംബ് സ്ക്വാഡും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. വാഹനം പരിശോധിച്ചതോടെ 20 ഓളം ജെലാറ്റിൻ സ്റ്റിക്കുകൾ ഉദ്യോഗസ്ഥർ കണ്ടെത്തുകയും ചെയ്തിരുന്നു. സംഭവത്തെത്തുടർന്ന് ഈ മേഖലയിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്ന് മുംബൈ പോലീസ് അറിയിച്ചു. കമാൻഡോകളെയും വിന്യസിച്ചിട്ടുണ്ട്. മഹാരാഷ്ട്ര പോലീസിന്റെ ആന്റി ടെററിസം സ്ക്വാഡിലെ (എടിഎസ്) ഉദ്യോഗസ്ഥരും കാർ കണ്ടെത്തിയ സ്ഥലം സന്ദർശിച്ചു. ദില്ലിയിലെ ഇസ്രായേൽ എംബസിയ്ക്ക് സമീപത്ത് സ്ഫോടനമുണ്ടായി ദിവസങ്ങൾക്കുള്ളിലാണ് ഈ സംഭവമുണ്ടാകുന്നത്.

സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. മുംബൈ ക്രൈംബ്രാഞ്ചാണ് അന്വേഷണം ഇപ്പോൾ നടത്തുന്നത്, സംഭവത്തിൽ എന്തെങ്കിലും ഭീകരാക്രമണത്തിനുള്ള സാധ്യതയുണ്ടോ എന്ന് എടിഎസ് ഉദ്യോഗസ്ഥരും അന്വേഷിക്കുന്നുണ്ട്
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications