കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുവേന്ദു അധികാരി തൃണമൂല്‍ വിട്ടു, ഒപ്പം 5 നേതാക്കളും, മമതയെ പൊളിച്ച് അമിത് ഷാ, ബംഗാള്‍ പിടിക്കും!!

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ മമതാ ബാനര്‍ജിയെ പൊളിച്ചടുക്കി ബിജെപി. മുന്‍ മന്ത്രി സുവേന്ദു അധികാരി എംഎല്‍എ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പാര്‍ട്ടി അംഗത്വവും രാജിവെച്ചു. അഞ്ച് പേര്‍ വേറെയും തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ബംഗാളില്‍ കാര്യങ്ങള്‍ ബിജെപിക്ക് അനുകൂലമായി മാറുന്നു എന്നതാണ് വ്യക്തമാകുന്നത്. കൂടുതല്‍ നേതാക്കള്‍ ഇനിയും പാര്‍ട്ടി വിടുമെന്നാണ് സൂചന. അമിത് ഷായെ ഇന്ന് തന്നെ അധികാരി കാണും. ഷാ നേരിട്ടാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.

സുവേന്ദു പാര്‍ട്ടി വിട്ടു

സുവേന്ദു പാര്‍ട്ടി വിട്ടു

പശ്ചിമ മിഡ്‌നാപൂരിലെ തൃണമൂലിന്റെ കരുത്തുറ്റ നേതാവായിരുന്നു സുവേന്ദു അധികാരി. മമത അദ്ദേഹത്തെ പുറത്താക്കാന്‍ പ്രേരിപ്പിച്ചു എന്നാണ് വ്യക്തമാകുന്നത്. എംഎല്‍എ സ്ഥാനം കഴിഞ്ഞ ദിവസം അധികാരി രാജിവെച്ചിരുന്നു. ഇന്ന് തൃണമൂലില്‍ നിന്നും അദ്ദേഹം രാജിവെച്ചു. ബിജെപിയുമായി ചര്‍ച്ച നടത്തി. അദ്ദേഹം പാര്‍ട്ടി പ്രവേശം ഉറപ്പിച്ചു. അമിത് ഷാ ഈ ആഴ്ച്ച ബംഗാള്‍ സന്ദര്‍ശനത്തിന് വരുന്നുണ്ട്. അപ്പോള്‍ തന്നെ സുവേന്ദു അധികാരിയുടെ പാര്‍ട്ടി പ്രവേശനവും ഉണ്ടാവും.

സ്വാധീന മേഖലകള്‍ ഇവ

സ്വാധീന മേഖലകള്‍ ഇവ

മാല്‍ഡ, മുര്‍ഷിദാബാദ്, പുരുലിയ, ബങ്കുര, വെസ്റ്റ് മിഡ്‌നാപൂര്‍ എന്നീ മേഖലകളില്‍ വന്‍ സ്വാധീനമാണ് സുവേന്ദു അധികാരിക്കുള്ളത്. ഇവിടെയായിരുന്നു സുവേന്ദുവിന് ചുമതലയുണ്ടായിരുന്നത്. 50 സീറ്റുകളില്‍ കൂടുതല്‍ തൃണമൂലിന് ഇതുകൊണ്ട് നഷ്ടമുണ്ടാകും. മമത സുവേന്ദുവിനെ ഭയപ്പെടുത്തി പാര്‍ട്ടിയില്‍ നിര്‍ത്താനൊക്കെ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മെഡിനിപൂര്‍ ടൗണില്‍ വെച്ച് ബിജെപി അംഗത്വം എടുക്കാനാണ് സുവേന്ദു അധികാരി ഒരുങ്ങുന്നത്. അമിത് ഷാ ഇവിടെയെത്തി അംഗത്വം നല്‍കും.

തൃണമൂല്‍ പൊളിയുന്നു

തൃണമൂല്‍ പൊളിയുന്നു

സുവേന്ദുവിന്റെ രാജി തൃണമൂലിനെ ബാധിച്ച് തുടങ്ങിയിട്ടുണ്ട്. മാല്‍ഡ ജില്ലയില്‍ നിന്ന് അഞ്ച് നേതാക്കള്‍ പാര്‍ട്ടി വിട്ടു. തൃണമൂല്‍ ജില്ലാ അധ്യക്ഷന്‍മാരാണ് പാര്‍ട്ടി വിട്ടത്. ഗോബിന്ദ്പൂര്‍-മഹേഷ്പൂര്‍, ബാമണ്‍ ഗോല, പാകുവാ ഹട്ട്, ജോഗോദോള്‍, ചാന്ദ്പൂര്‍ എന്നീ ബ്ലോക്കുകളിലെ ടിഎംസി അധ്യക്ഷന്‍മാരാണ് പാര്‍ട്ടി വിട്ടത്. ജില്ലാ പ്രസിഡന്റ് മോസം നൂറിനാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ യാതൊരു ബഹുമാനവും ലഭിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. ജനസേവനം തൃണമൂലില്‍ അസാധ്യമാണെന്നും ഇവര്‍ പറയുന്നു.

അമിത് ഷായുടെ തന്ത്രം

അമിത് ഷായുടെ തന്ത്രം

അമിത് ഷാ ജനറല്‍ സെക്രട്ടറിമാരെ ബംഗാളില്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും, നേരിട്ടാണ് ഇവിടെയുള്ള കാര്യങ്ങള്‍ വിലയിരുത്തുന്നത്. ഓരോ ആഴ്ച്ചയും അദ്ദേഹം ബംഗാളില്‍ എത്തുന്നുണ്ട്. മമതയുമായുള്ള പോരാട്ടം വ്യക്തിപരമായി എടുത്തിരിക്കുകയാണ് അമിത് ഷാ. അഞ്ച് നേതാക്കള്‍ സുവേന്ദു രാജിവെച്ചതിന് പിന്നാലെ ബിജെപിയിലേക്ക് വരുന്നത് തൃണമൂലിനുള്ള സന്ദേശമാണ്. സുവേന്ദുവിന്റെ കോട്ടയായ മാല്‍ഡയിലാണ് ഈ നേതാക്കള്‍ രാജിവെച്ചതെന്നും തൃണമൂലിനെ ഞെട്ടിക്കുന്നു. ഈ ഘട്ടത്തില്‍ അമിത് ഷായുടെ തന്ത്രങ്ങള്‍ തൃണമൂലിനും മുകളിലാണ്.

കേന്ദ്ര സുരക്ഷയൊരുക്കും

കേന്ദ്ര സുരക്ഷയൊരുക്കും

സുവേന്ദു 11 തവണയാണ് ബംഗാളില്‍ ആക്രമിക്കപ്പെട്ടത്. അദ്ദേഹത്തിന് സെഡ് പ്ലസ് സുരക്ഷയൊരുക്കാനാണ് അമിത് ഷാ ഒരുങ്ങുന്നത്. അധികാരിയുടെ കോട്ടയില്‍ വലിയൊരു കണ്ണ് ബിജെപിക്കുണ്ട്. പുരുലിയ, മുര്‍ഷിദാബാദ്, മാല്‍ഡ, വെസ്റ്റ് മിഡ്‌നാപൂര്‍, ജാഗ്രം, ഈസ്റ്റ് മിഡ്‌നാപൂര്‍, ബങ്കുര, ബിഷ്ണുപൂര്‍ എന്നിവിടങ്ങളില്‍ 13 ലോക്‌സഭാ സീറ്റുകളും 86 നിയമസഭാ സീറ്റുകളുമുണ്ട്. ഇവിടെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ബിജെപി തേരോട്ടം നടത്തിയതാണ് മമതയെ ചൊടിപ്പിച്ചത്. സുവേന്ദുമായി അവര്‍ അകലാന്‍ കാരണവും ഇത് തന്നെയാണ്.

സിപിഎമ്മിനെ താഴെയിറക്കി

സിപിഎമ്മിനെ താഴെയിറക്കി

ബംഗാള്‍ രാഷ്ട്രീയത്തില്‍ മമത ഒന്നുമല്ലാതിരുന്ന സമയത്താണ് നന്ദിഗ്രാം വിഷയം വന്നത്. ഇത് ആളിക്കത്തിന് സിപിഎമ്മിനെ പുറത്താക്കിയത് അധികാരിയുടെ മിടുക്കാണ്. കര്‍ഷകരെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിച്ചത് തൃണമൂലിനെ അധികാരത്തിലെത്തിച്ചത് സുവേന്ദു അധികാരിയാണ്. സുവേന്ദുവിന്റെ പിതാവ് തൃണമൂലിന്റെ എംപിയാണ്. ജില്ലാ പ്രസിഡന്റുമാര്‍ ഇനിയും വരുമെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. എംപിമാര്‍ കൂടി പാര്‍ട്ടി വിട്ടാല്‍ അതോടെ തൃണമൂലിന് പിടിച്ച് നില്‍ക്കാന്‍ പോലും സാധിക്കില്ല.

Recommended Video

cmsvideo
Centre issues guidelines for India's mass Covid vaccination drive
പുറത്തേക്ക് ഇനിയും നേതാക്കള്‍

പുറത്തേക്ക് ഇനിയും നേതാക്കള്‍

തൃണമൂലില്‍ നിന്ന് പുറത്തേക്ക് പോകാന്‍ നേതാക്കല്‍ കാത്തിരിക്കുകയാണ്. ദക്ഷിണ ബംഗാളിലാണ് വലിയ പൊട്ടിത്തെറിയുള്ളത്. ബര്‍ദ്വാന്‍ ഈസ്റ്റില്‍ നിന്ന് സുനില്‍ മൊണ്ഡാല്‍, എംഎല്‍എമാരായ ദീപക് ഹല്‍ദ്വാര്‍, ബിശ്വജിത്ത് കുണ്ഡു, ജിതേന്ദ്ര തിവാരി എന്നിവര്‍ മമതയ്‌ക്കെതിരെ വാളെടുത്ത് കഴിഞ്ഞു. മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജി പാര്‍ട്ടിയില്‍ പിടിമുറുക്കിയതാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം. അഭിഷേക് പറയുന്നതില്‍ അപ്പുറം മമതയും ചെയ്യില്ല. ഒപ്പം പ്രശാന്ത് കിഷോറിന്റെ വരവ് കൂടിയായപ്പോള്‍ തൃണമൂല്‍ പൊളിയുകയാണ്. ബിജെപി ബംഗാളില്‍ അധികാരം പിടിക്കുമെന്നാണ് ഇത് വ്യക്തമാക്കുന്നത്.

English summary
suvendu adhikari quits tmc mamata banerjee facing challenge from bjp in bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X