• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മമതയുടെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി; നന്തിഗ്രാമില്‍ മമതക്കെതിരെ സുവേന്ദു അധികാരി, പൊടിപാറും പോരാട്ടം

കൊല്‍ക്കത്ത: രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് ഇത്തവണ ബംഗാളില്‍ നടക്കുന്നത്. കേരളത്തേക്കാളും തമിഴ്‌നാട്ടിലും അസമിലും പുതുച്ചേരിയിലും നടക്കുന്ന തിരഞ്ഞെടുപ്പിനേക്കാളും രാഷ്ട്രീയ ലോകത്ത് ഏറെ പ്രധാനം ബംഗാളിലെ തിരഞ്ഞെടുപ്പിനാണ്. അവിടെ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്നു. ബിജെപിയെ ഇത്രത്തോളം പ്രത്യക്ഷമായി കടന്നാക്രമിക്കുന്ന മറ്റൊരു ഭരണാധികാരി ഇന്ത്യയില്‍ ഇല്ല എന്നു പറയാം.

മമത ബാനര്‍ജി ഇത്തവണ ഭവാനിപൂര്‍ മണ്ഡലത്തിന് പുറമെ നന്തിഗ്രാം മണ്ഡലത്തിലും മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. തന്റെ പഴയ അനുയായി സുവേന്ദു അധികാരിയെ മമത വെല്ലുവിളിക്കുകയും ചെയ്തു. മമതയുടെ വെല്ലുവിളി ബിജെപി ഏറ്റെടുത്തിരിക്കുന്നു എന്നാണ് പുതിയ വിവരം. സുവേന്ദു അധികാരിയെ മമതക്കെതിരെ നന്തിഗ്രാമില്‍ മല്‍സരിപ്പിക്കുമെന്നാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. അങ്ങനെ സംഭവിച്ചാല്‍ ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലമായിരിക്കും നന്തിഗ്രാം.

സിപിഎമ്മിന്റെ 34 വര്‍ഷം നീണ്ട ഭരണത്തിന് അന്ത്യം കുറിച്ചത് സിംഗൂരിലെയും നന്തിഗ്രാമിലെയും വിഷയങ്ങളായിരുന്നു. ഇവിടെയുള്ള കൃഷി ഭൂമി വ്യവസായത്തിന് വേണ്ടി ഏറ്റെടുക്കാനുള്ള സിപിഎം ഭരണകൂടത്തിന്റെ നീക്കം വലിയ വിവാദമായി. ഈ വിഷയം തൃണമൂല്‍ കോണ്‍ഗ്രസ് ഏറ്റെടുത്തു. അന്ന് തൃണമൂല്‍ നടത്തിയ സമരത്തിന് മുന്നില്‍ നിന്ന നേതാക്കളിലൊരാളായിരുന്നു സുവേന്ദു അധികാരി. മമത ബാനര്‍ജിയുടെ അടുത്ത സഹായി ആയിരുന്നു അദ്ദേഹം.

പികെ ഫിറോസ് എത്തും? താനൂരില്‍ മുസ്ലിം ലീഗ് പാട്ടുംപാടി ജയിക്കും... അബ്ദുറഹ്മാന്‍ തന്ത്രം മാറ്റുമെന്ന് സൂചന

എന്നാല്‍ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിന് ബംഗാള്‍ ഒരുങ്ങവെ സുവേന്ദു അധികാരി ബിജെപി പക്ഷത്താണ്. മമതയെ തള്ളിപ്പറഞ്ഞ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. ഇതോടെയാണ് നന്തിഗ്രാം ശ്രദ്ധാകേന്ദ്രമായത്. കഴിഞ്ഞ ദിവസം ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രത്യേക പരിപാടി സംഘടിപ്പിച്ചു. മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സഹായധനം വിതരണം ചെയ്തു. ശേഷം തന്നെ കേള്‍ക്കാന്‍ തടിച്ചുകൂടിയ ജനങ്ങളോട് മമത പറഞ്ഞു- നിങ്ങള്‍ക്ക് വേണ്ടി സജീവമായി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള ഒരു സ്ഥാനാര്‍ഥിയെ തൃണമൂല്‍ മല്‍സരിപ്പിക്കും. വേണ്ടി വന്നാല്‍ ഞാന്‍ തന്നെ മല്‍സരിക്കാന്‍ തയ്യാറാണ് എന്നും മമത പ്രഖ്യാപിച്ചു. ഈ വേളയില്‍ ജനം കൈയ്യടിച്ചു സ്വാഗതം ചെയ്തു.

ഭവാനിപൂര്‍ എന്ന തന്റെ മണ്ഡലം ഒഴിഞ്ഞുപോരാന്‍ പറ്റില്ലെന്ന് സൂചിപ്പിച്ച മമത രണ്ട് മണ്ഡലങ്ങളിലും മല്‍സരിക്കാനാണ് സാധ്യത. എന്നാല്‍ ബിജെപി പരിപാടിയില്‍ പ്രസംഗിച്ച സുവേന്ദു അധികാരി മമതയെ വെല്ലുവിളിച്ചു. നന്തിഗ്രാമില്‍ മാത്രം മല്‍സരിക്കാന്‍ തയ്യാറുണ്ടോ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ഏതായാലും മമതയ്‌ക്കെതിരെ സുവേന്ദു അധികാരി മല്‍സരിക്കാനെത്തുമ്പോള്‍ ബംഗാളില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമായി നന്തിഗ്രാം മാറും. സിപിഎമ്മിന്റെ പതനത്തിന് ആക്കം കൂട്ടിയ നന്തിഗ്രാമില്‍ മമതയുടെ പതനമാണോ അതോടെ ഉയര്‍ച്ചയാണോ സംഭവിക്കുക എന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

cmsvideo
  Pinarayi vijayan government will continue for next five years says survey

  English summary
  Suvendu Adhikari will contest from Nandigram against Mamata banerjee- Report
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X