മോദിയുടെ റാലിക്ക് വന്നാല്‍ 500 രൂപ, ആളെ കൂട്ടാന്‍ ബിജെപി തന്ത്രം; സര്‍ക്കാര്‍ ഫണ്ട്, ദുരന്തം!!
മധ്യപ്രദേശില്‍ മൊത്തം 71 ജില്ലകളാണുള്ളത്. 31 ജില്ലകലില്‍ നിന്നു ബസില്‍ ആളുകള്‍ വന്നത് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 51 ജില്ലകളില്‍ ഫണ്ട് പിന്‍വലിക്കപ്പെട്ടിട്ടുണ്ട്.
ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയില്‍ ആളെ കൂട്ടാന്‍ സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന് റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ അമര്‍കടക്കില്‍ നടന്ന നര്‍മദ റാലിയിലേക്ക് ആളെ എത്തിക്കാനാണ് ശുചിത്വ മിഷന്‍ പദ്ധതിയുടെ ഫണ്ട് ദുരുപയോഗം ചെയ്തത്.
ഒരാള്‍ക്ക് 500 രൂപ വച്ചു നല്‍കിയെന്നാണ് കോണ്‍ഗ്രസ് മുഖപത്രമായ നാഷനല്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ജില്ലാ കലക്ടര്‍മാര്‍ക്ക് ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ രണ്ട് കത്തെഴുതിയിരുന്നു.

നര്‍മദ സേവാ യാത്ര
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കഴിഞ്ഞ ഡിസംബര്‍ 11ന് തുടങ്ങിയ നര്‍മദ സേവാ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന റാലിയിലേക്കാണ് ആളെ കൂട്ടാന്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നതിനാല്‍ കാണികള്‍ വേണമെന്നായിരുന്നു ലഭിച്ച നിര്‍ദേശം.

നര്‍മദ നദിയെ പുനരുജ്ജീവിപ്പിക്കുക
നര്‍മദ നദിയെ പുനരുജ്ജീവിപ്പിക്കുക, പഴയ പ്രതാപം തിരിച്ചുപിടിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു യാത്ര. സമാപന സമ്മേളനത്തില്‍ പങ്കെടുത്ത മോദി നര്‍മദയുടെ മേന്മകളും അത് നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകയും എടുത്തുപറഞ്ഞു.

1.15 ലക്ഷം പേര്‍ പങ്കെടുത്തു
1.15 ലക്ഷം പേര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തുവന്നാണ് കണക്ക്. ഓരോരുത്തര്‍ക്കും 500 രൂപ വച്ചാണ് കൊടുത്തതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഡോ.അതുല്‍ ശ്രീവാസ്തവ ജില്ലാ കലക്ടര്‍മാര്‍ക്ക് ഇതുസംബന്ധിച്ച് കത്തെഴുതിയിരുന്നു.

രണ്ടു കത്തുകള്‍
മെയ് ഒമ്പതിനും 12നുമാണ് കത്തുകള്‍ എഴുതിയിരിക്കുന്നത്. ഒന്ന് കലക്ടര്‍മാര്‍ക്കും മറ്റൊന്ന് ജില്ലാ പഞ്ചായത്തുകള്‍ക്കും. 33 കലക്ടര്‍മാര്‍ക്കും കത്ത് നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കത്തിലെ ഉള്ളടക്കം ഇതായിരുന്നു.

റാലി മെയ് 15നാണ് നടന്നത്. റാലിക്കെത്തുന്ന ഓരോരുത്തല്‍ക്കും അവരെ പരിപാടിക്കെത്തിക്കുന്നവര്‍ക്കും 500 രൂപ വച്ച് നല്‍കണമെന്ന് കത്തില്‍ വ്യക്തമാക്കുന്നു. ആവശ്യമുള്ള തുക ജില്ലാ ശുചിത്വ ഭാരത് മിഷന്‍ അക്കൗണ്ടുകളില്‍ നിന്നെടുക്കാമെന്നും കത്തിലുണ്ട്.

ഒരു ടീഷര്‍ട്ടും തുവാലയും
രണ്ടാമത് ജില്ലാ പഞ്ചായത്തുകള്‍ക്കെഴുതിയ കത്തില്‍ പറയുന്നത് പങ്കെടുക്കുന്നവര്‍ക്ക് ഒരു ടീ ഷര്‍ട്ട് നല്‍കണം എന്നാണ്. കൂടെ ഒരു തുവാലയും. ഇതിനാവശ്യമായ പണവും ശുചിത്വ മിഷന്റെ ഫണ്ടില്‍ നിന്നെടുക്കാമെന്നും അനുമതി നല്‍കിയിട്ടുണ്ട്.

17 കോടി രൂപ വകമാറ്റി
ശുചിത്വ മിഷന്റെ ഫണ്ടില്‍ നിന്നു ഇത്തരത്തില്‍ 17 കോടി രൂപയാണ് വകമാറ്റി ചെലവഴിച്ചതെന്ന് നാഷനല്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൂടാതെ റാലിയുടെ മറ്റു ആവശ്യങ്ങള്‍ക്കും ഈ ഫണ്ടില്‍ നിന്നാണ് പണം എടുത്തത്.

സിഗ്രോലി ജില്ലയില്‍ നിന്നു മാത്രം 120 ബസുകള്‍ പരിപാടിക്ക് വന്നിട്ടുണ്ട്. 85.6 ലക്ഷം രൂപയാണ് ഇവര്‍ യാത്രയ്ക്ക് വേണ്ടി ആവശ്യപ്പെട്ടത്. എന്നാല്‍ രേഖകളില്‍ പറയുന്ന സംഖ്യയേക്കാള്‍ തുക ഫണ്ടില്‍ നിന്ന് എടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

3000 ത്തിലധികം ബസുകള്‍
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു 3000 ത്തിലധികം ബസുകളാണ് റാലിക്കെത്തിയത്. 900 കിലോമീറ്റര്‍ ദൂരെ നിന്നു വരെ ബസില്‍ ആളുകള്‍ എത്തിയിട്ടുണ്ട്. 51 ജില്ലകളും പരിപാടിക്ക് വേണ്ടി ശുചിത്വമിഷന്‍ ഫണ്ടില്‍ നിന്നു പണം പിന്‍വലിച്ചിട്ടുണ്ട്.

നദികള്‍ സംരക്ഷിക്കണം
മധ്യപ്രദേശില്‍ മൊത്തം 71 ജില്ലകളാണുള്ളത്. 31 ജില്ലകലില്‍ നിന്നു ബസില്‍ ആളുകള്‍ വന്നത് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 51 ജില്ലകളില്‍ ഫണ്ട് പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. 1.15 ലക്ഷം പേര്‍ പരിപാടിക്കെത്തിയെന്നാണ് കണക്ക്. എന്നാല്‍ നദികള്‍ സംരക്ഷിക്കേണ്ടതിന്റെയും വൃത്തിയാക്കേണ്ടതിന്റെ ആവശ്യകത പറയുന്ന സമ്മേളനമാണ് നടന്നതെന്ന് ബിജെപി നേതാക്കള്‍ പറയുന്നു.












Click it and Unblock the Notifications