മോദി ചൂലെടുത്തു; ക്ലീന്‍ ഇന്ത്യ ക്യാംപെയ്ന് തുടങ്ങി
ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂലെടുത്താണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. തലസ്ഥാന നഗരമായ ദില്ലിയിലെ വാത്മികി ബസ്തിയിലാണ് ക്ലീന്‍ ഇന്ത്യ ക്യാംപെയ്ന് വേണ്ടി മോദി ചൂലെടുത്തത്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ഞാന്‍ ചൂലെടുക്കുമെന്നും നിങ്ങളും എന്നോടൊപ്പം കൂടണമെന്നും മോദി നേരത്തെ രാജ്യത്തോട് അഭ്യര്‍ഥിച്ചിരുന്നു.
രാഷ്ട്രപിതാവിന്റെ നൂറ്റി നാൽപത്തിനാലാം ജന്മദിനത്തില് രാജ്ഘട്ടിലെത്തി പ്രണാമം അര്‍പ്പിച്ച ശേഷമാണ് നരേന്ദ്ര മോദി സ്വച്ഛ് ഭാരത് അഭിയാന് തുടക്കമിട്ടത്. ഗാന്ധിജയന്തി ദിനത്തില്‍ മോദിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ ഓഫീസുകളും സ്കൂളുകളും മറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയെ മാലിന്യമുക്തമാക്കാനാണ് ക്ലീന്‍ ഇന്ത്യ ക്യാംപെയ്ന്റെ ലക്ഷ്യം.

ക്ലീന്‍ ഇന്ത്യ ക്യാംപെയ്ന്
സ്വച്ഛ് ഭാരത് ക്യാംപെയ്ന് പ്രധാനമന്ത്രി തുടക്കം കുറിക്കുന്നു.

മുന്നില്‍ നിന്നു നയിക്കാന്‍
പ്രധാനമന്ത്രിയായ മോദി സ്വയം ചൂലെടുത്ത് വൃത്തിയാക്കിക്കൊണ്ടാണ് ക്യാംപെയ്ന് തുടക്കം കുറിച്ചത്.

പ്രധാനമന്ത്രി പ്രധാന സേവക്
താന്‍ പ്രധാനമന്ത്രിയല്ല രാജ്യത്തിന്റെ പ്രധാന സേവകനാണ് എന്നാണ് മോദി സ്വയം വിശേഷിപ്പിക്കുന്നത്.

എന്താ ഇങ്ങനെയല്ലേ
വാത്മികി ബസ്തിയിലെ കുട്ടികള്‍ക്കൊപ്പം നരേന്ദ്ര മോദി

വാത്മികി ബസ്തിയില്‍
ഗാന്ധിജിക്ക് ഏറെ പ്രിയപ്പെട്ട വാത്മികി ബസ്തിയാണ് മോദി ക്യാംപെയ്ന് തുടങ്ങാന്‍ തിരഞ്ഞെടുത്തത്

വാത്മികി ബസ്തിയില്‍ മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി വാത്മികി ബസ്തിയില്‍

ക്ലീന്‍ ഇന്ത്യ ക്യാംപെയ്ന് തുടക്കം
സ്വച്ഛ് ഭാരത് ക്യാംപെയ്ന് തുടക്കം കുറിക്കാനായി മോദി വാത്മീകി ബസ്തിയിലെത്തുന്നു
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications