മോദിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്ക് വിദ്യാര്‍ത്ഥികളുടെ വക പരിഹാസം
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിദ്യാര്‍ത്ഥികളുടെ വക പരിഹാസം. ബെംഗളൂരുവില്‍ എത്തിയ രാഹുലിനാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നും എട്ടിന്റെ പണി കിട്ടിയത്. നാണിച്ചു തലതാഴ്ത്തിയില്ലെന്നേയുള്ളൂ, ശരിക്കും രാഹുല്‍ സദസ്സിനു മുന്നില്‍ ഒന്നു പകച്ചു പോയി കാണും. ബെംഗളൂരുവിലെ വനിതാ കോളേജ് വിദ്യാര്‍ത്ഥികളാണ് രാഹുലിനെ വെള്ളം കുടിപ്പിച്ചത്.
ബെംഗളൂരു മൗണ്ട് കാര്‍മല്‍ വനിതാ കോളേജ് സന്ദര്‍ശിച്ച രാഹുല്‍ വിദ്യാര്‍ത്ഥികളോടായി പല ചോദ്യങ്ങളും ചോദിച്ചു. ചോദ്യങ്ങളൊക്കെ മോദിയെ കുറിച്ചായിരുന്നു എന്നു മാത്രം. മോദിയുടെ ശുചിത്വ ഭാരതം പരിപാടി വിജയമാണോയെന്ന രാഹുലിന്റെ ചോദ്യത്തിന് വിദ്യാര്‍ത്ഥികള്‍ എല്ലാം അതെയെന്നാണ് ഉത്തരം നല്‍കിയത്.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതി വിജയമാണോ എന്നു ചോദിച്ചതിനും അതെ എന്ന ഉത്തരമാണ് വിദ്യാര്‍ത്ഥികള്‍ നല്‍കിയത്. യുവാക്കളായ നിങ്ങള്‍ക്ക് ആവശ്യത്തിന് ജോലി സാധ്യതകള്‍ ഇവിടെയുണ്ടോയെന്ന ചോദ്യത്തിനും മറുപടി മോദിക്ക് അനുകൂലമായിരുന്നു. ഉത്തരം കേട്ട രാഹുല്‍ എന്തു പറയണമെന്നറിയാതെ ഒരുനിമിഷം നില്‍ക്കുകയായിരുന്നു.
എന്നാല്‍ വിട്ടുകൊടുക്കാന്‍ രാഹുല്‍ തയ്യാറായില്ല. എന്നാല്‍, തനിക്ക് ഇത്തരം അഭിപ്രായങ്ങളോട് യോജിക്കാനാവില്ലെന്നാണ് രാഹുല്‍ പറഞ്ഞത്. ഇന്ത്യ ഒരു ഏകാധിപത്യ രാജ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിലൂടെ മാത്രം രാജ്യഭരണം നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 20% വോട്ടുകള്‍ നേടിയിട്ടും കോണ്‍ഗ്രസിന് ഒരു പരിഗണന പോലും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
-
തിരുവനന്തപുരത്ത് ജോലി ഒഴിവ്; 20,000ത്തിന് മുകളിൽ ശമ്പളം..അപേക്ഷിക്കാം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications