കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്ക് വിദ്യാര്‍ത്ഥികളുടെ വക പരിഹാസം

  • By Sruthi K M
Google Oneindia Malayalam News

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിദ്യാര്‍ത്ഥികളുടെ വക പരിഹാസം. ബെംഗളൂരുവില്‍ എത്തിയ രാഹുലിനാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നും എട്ടിന്റെ പണി കിട്ടിയത്. നാണിച്ചു തലതാഴ്ത്തിയില്ലെന്നേയുള്ളൂ, ശരിക്കും രാഹുല്‍ സദസ്സിനു മുന്നില്‍ ഒന്നു പകച്ചു പോയി കാണും. ബെംഗളൂരുവിലെ വനിതാ കോളേജ് വിദ്യാര്‍ത്ഥികളാണ് രാഹുലിനെ വെള്ളം കുടിപ്പിച്ചത്.

ബെംഗളൂരു മൗണ്ട് കാര്‍മല്‍ വനിതാ കോളേജ് സന്ദര്‍ശിച്ച രാഹുല്‍ വിദ്യാര്‍ത്ഥികളോടായി പല ചോദ്യങ്ങളും ചോദിച്ചു. ചോദ്യങ്ങളൊക്കെ മോദിയെ കുറിച്ചായിരുന്നു എന്നു മാത്രം. മോദിയുടെ ശുചിത്വ ഭാരതം പരിപാടി വിജയമാണോയെന്ന രാഹുലിന്റെ ചോദ്യത്തിന് വിദ്യാര്‍ത്ഥികള്‍ എല്ലാം അതെയെന്നാണ് ഉത്തരം നല്‍കിയത്.

rahulgandhi

മേക്ക് ഇന്‍ ഇന്ത്യ പദ്ധതി വിജയമാണോ എന്നു ചോദിച്ചതിനും അതെ എന്ന ഉത്തരമാണ് വിദ്യാര്‍ത്ഥികള്‍ നല്‍കിയത്. യുവാക്കളായ നിങ്ങള്‍ക്ക് ആവശ്യത്തിന് ജോലി സാധ്യതകള്‍ ഇവിടെയുണ്ടോയെന്ന ചോദ്യത്തിനും മറുപടി മോദിക്ക് അനുകൂലമായിരുന്നു. ഉത്തരം കേട്ട രാഹുല്‍ എന്തു പറയണമെന്നറിയാതെ ഒരുനിമിഷം നില്‍ക്കുകയായിരുന്നു.

എന്നാല്‍ വിട്ടുകൊടുക്കാന്‍ രാഹുല്‍ തയ്യാറായില്ല. എന്നാല്‍, തനിക്ക് ഇത്തരം അഭിപ്രായങ്ങളോട് യോജിക്കാനാവില്ലെന്നാണ് രാഹുല്‍ പറഞ്ഞത്. ഇന്ത്യ ഒരു ഏകാധിപത്യ രാജ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിലൂടെ മാത്രം രാജ്യഭരണം നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 20% വോട്ടുകള്‍ നേടിയിട്ടും കോണ്‍ഗ്രസിന് ഒരു പരിഗണന പോലും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

English summary
Congress vice-president Rahul Gandhi's attempt to criticize Prime Minister Narendra Modi's pet project Swachh Bharat backfired.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X