ഇന്ത്യയില്‍ ഏറ്റവും വൃത്തിയുള്ള നഗരം മൈസൂര്‍, ഏറ്റവും വൃത്തിഹീനം വാരണാസി
ദില്ലി: മോദി സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയുടെ അവലോകന അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി മൈസുരുവിനെ തിരഞ്ഞെടുത്തു. രണ്ടാമത്തെ തവണയാണ് ക്ലീന്‍ സിറ്റിയുടെ പട്ടികയില്‍ മൈസൂരു സ്ഥാനം പിടിക്കുന്നത്.
ചണ്ഡീഗഢ്, തിരുച്ചിറപ്പിളളി എന്നിവയാണ് പട്ടിയകയില്‍ രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്നത്. പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലമായ വാരണാസിയാണ് ഏറ്റവും വൃത്തിഹീനമായ നഗരം. കേന്ദ്ര നഗരവികസന മന്ത്രാലയം നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട് നഗരവികസനമന്ത്രി വെങ്കയ്യ നായിഡുവാണ് പുറത്ത് വിട്ടത്ത്.[കൊട്ടാരങ്ങളുടെയും പൂന്തോട്ടങ്ങളുടെയും നഗരം]

2014 ല്‍ സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതി ആവിഷ്‌കരിച്ചതിന് ശേഷമുളള ആദ്യത്തെ സര്‍വ്വേ റിപ്പോര്‍ട്ടാണിത്. 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള 73 നഗരങ്ങളില്‍ നടത്തിയ സര്‍വ്വേയിലാണ് റിപ്പോര്‍ട്ട് വന്നിട്ടുള്ളത്.
476 നഗരങ്ങളില്‍ നിന്നാണ് ഏറ്റവും ശുചിത്വമുള്ള നഗരമായി മൈസൂരിനെ തിരഞ്ഞെടുത്തത്. എയര്‍ ക്വാളിറ്റി കൗണ്‍സില്‍ നടത്തിയ സര്‍വ്വേയില്‍ ആദ്യത്തെ പത്ത് സ്ഥാനങ്ങളില്‍ വിശാഖപട്ടണം, സൂറട്ട്, രാജ്‌കോട്ട് എന്നിവയാണ് പട്ടികയില്‍ വരുന്ന മറ്റ് നഗരങ്ങള്‍.
ഏറ്റവും മോശമായ നഗരങ്ങളുടെ പട്ടികയില്‍ ധന്‍ബാദ്, അസന്‍സോള്‍, പട്‌ന, മീററ്റ്, റായ്പൂര്‍, ഗാസിയാബാദ്, ജംഷഡ്പൂര്‍, കല്യാണ്-ഡോമ്പിളി, ഇറ്റാനഗര്‍ എന്നിവയാണ് വാരണാസിക്ക് പുറകില്‍ നില്‍ക്കുന്ന നഗരങ്ങള്‍.
വൃത്തിയുള്ള നഗരങ്ങള്‍ കണ്ടെത്തുന്നതിന് പുറകില്‍ നഗരത്തെ വൃത്തിയായി സൂക്ഷിക്കുന്നതില്‍ അധികാരികള്‍ എത്രമാത്രം ശ്രദ്ധചെലുത്തുന്നു എന്ന് കൂടി കണ്ടെത്താന്‍ സാധിച്ചു എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.












Click it and Unblock the Notifications