Get Updates
Get notified of breaking news, exclusive insights, and must-see stories!

പശുക്കള്‍ ഇനി സംസ്‌കൃതവും തമിഴും സംസാരിക്കും; സിംഹത്തിനും കുരങ്ങനും ഇനി പുത്തന്‍ വോക്കൽ കോർഡ്!!!

ചെന്നൈ: എനര്‍ജി സംബന്ധിച്ച ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ സിദ്ധാന്തം ലോകം അംഗീകരിച്ചതാണ്. പക്ഷേ, അതിന്‍മേല്‍ ഇപ്പോഴും ഒരുപാട് ഗവേഷണങ്ങളൊക്കെ നടക്കുന്നുണ്ട്. എന്നാല്‍ അങ്ങനെ ഒരു ഗവേഷണവും നടത്താതെ E=mc2 എന്ന സിദ്ധാന്തം തെറ്റാണെന്ന് പറഞ്ഞ ആളാണ് സ്വാമി നിത്യാനന്ദ.

മറ്റാരും അല്ല ഈ കക്ഷി... മുമ്പ് ഒരു സിനിമ നടിയുമായി ബന്ധപ്പെട്ട് വലിയ വിവാദം ഉണ്ടാക്കിയ ആളാണ്. ശ്രീ മിരുകന്റെ അവതാരമാണ് താന്‍ എന്ന് മുമ്പ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട് ഇദ്ദേഹം. എന്നാല്‍ ഇപ്പോള്‍ സ്വാമി നിത്യാനന്ദ പറയുന്നത് കേട്ടാല്‍ ശാസ്ത്ര ലോകം മൂക്കത്ത് വിരല്‍ വച്ച് പോകും.

മനുഷ്യര്‍ക്കുള്ള പല ആന്തരിക അവയവങ്ങളും മൃഗങ്ങള്‍ക്കില്ല. എന്നാല്‍ ഇദ്ദേഹത്തിന് അത്തരം ആന്തരിക അവയവങ്ങള്‍ മൃഗങ്ങളില്‍ വളര്‍ത്താനുള്ള കഴിവുണ്ടത്രെ. ഇത് വെറും ടെസ്റ്റ് ഡോസ് മാത്രം ആണ്... സ്വാമി നിത്യാനന്ദയുടെ ശാസ്ത്ര പരീക്ഷണ വിജയങ്ങള്‍ ആരേയും അമ്പരപ്പെടുത്തും!!!!

 അവയവങ്ങളില്ല

അവയവങ്ങളില്ല

കുരങ്ങ് പോലുള്ള പല ജീവികള്‍ക്കും മനുഷ്യര്‍ക്കുള്ളത് പോലെയുള്ള ആന്തരിക അവയവങ്ങള്‍ ഇല്ല., എന്നാല്‍ സൂപ്പര്‍ കോണ്‍ഷ്യസ് ബ്രേക്ക് ത്രൂയിലൂടെ അവയില്‍ ആ ആന്തരിക അവയവങ്ങള്‍ വളര്‍ത്താന്‍ സാധിക്കും എന്നാണ് നിത്യാനന്ദയുടെ അവകാശവാദം.

എല്ലാം ശാസ്ത്രീയമാണ് കെട്ടോ!!!

എല്ലാം ശാസ്ത്രീയമാണ് കെട്ടോ!!!

താനിത് വെറുതേ പറയുന്നതല്ല എന്നും നിത്യാനന്ദ അവകാശപ്പെടുന്നത്. ശാസ്ത്രീയമായ മെഡിക്കല്‍ പരിശോധനകളിലൂടെ തനിക്കിത് തെളിയിക്കാന്‍ പറ്റും എന്നും നിത്യാനന്ദ പറയുന്നുണ്ട്. ഇനി അത് എങ്ങനെ ആണെന്ന് നോക്കാം...

സോഫ്റ്റ് വെയര്‍ ടെസ്റ്റും ചെയ്തു!!!

സോഫ്റ്റ് വെയര്‍ ടെസ്റ്റും ചെയ്തു!!!

വെറുതേ പറയുന്നത്... ഇതിന് ഒരു സോഫ്റ്റ് വെയര്‍ ഒക്കെ ഉണ്ട് നിത്യാനന്ദയുടെ കൈയ്യില്‍. ഈ പ്രഖ്യാപനം നടത്തിയത് പോലും ആ സോഫ്റ്റ് വെയര്‍ പരീക്ഷിച്ച് വിജയിച്ചതിന് ശേഷം ആണെന്ന് പറയുന്നുണ്ട് നിത്യാനന്ദ തന്റെ പ്രഭാഷണത്തില്‍! ആ പരിക്ഷണം പൂര്‍ണമായും വിജയമായിരുന്നു എന്നും അദ്ദേഹം അവകാശപ്പെടുന്നു.

ഒരു വര്‍ഷം കൊണ്ട്...

ഒരു വര്‍ഷം കൊണ്ട്...

ഒരു വര്‍ഷം കൊണ്ട് ഇത് എസ്റ്റാബ്ലിഷ് ചെയ്യും എന്നതാണ് അടുത്ത പ്രഖ്യാപം. ഇപ്പോള്‍ തന്നെ പരീക്ഷിച്ച് വിജയിച്ച ഒരു കാര്യം എസ്റ്റാബ്ലിഷ് ചെയ്യാന്‍ ഇനി എന്തിനാണ് ഒരു വര്‍ഷം കൂടി കാത്തിരിക്കേണ്ടത് എന്ന ചോദ്യം ഒന്നും ആരും ചോദിക്കേണ്ടതില്ല!

കുരങ്ങന്‍മാരും സിംഹങ്ങളും കടുവകളും

കുരങ്ങന്‍മാരും സിംഹങ്ങളും കടുവകളും

കുരങ്ങന്‍മാര്‍ക്ക് വേണ്ടി താന്‍ ഒരു ഭാഷാപരമായ രീതിയില്‍ ഉള്ള വോക്കല്‍ കോര്‍ഡ് സൃഷ്ടിക്കും... സിംഹങ്ങള്‍ക്കും കടുവകള്‍ക്കും ആയി ഭാഷാപരമായ രീതിയില്‍ ഉള്ള വോക്കല്‍ കോര്‍ഡ് സൃഷ്ടിക്കും! സ്വാമി നിത്യാനന്ദയുടെ അടുത്ത പ്രഖ്യാപനം ഇതായിരുന്നു!

സംസ്‌കൃതം സംസാരിക്കുന്ന കാളയും പശുവും

സംസ്‌കൃതം സംസാരിക്കുന്ന കാളയും പശുവും

അടുത്തതായി നമുക്ക് സംസ്‌കൃതവും തമിഴും വ്യക്തമായി സംസാരിക്കുന്ന കാളകളും പശുക്കളും ഉണ്ടാകും എന്നും കൂടി സ്വാമി നിത്യാനന്ദ പറയുന്നുണ്ട്. ഭാഷാപരമായ വോക്കല്‍ കോര്‍ഡ് സൃഷ്ടിച്ചാല്‍ പിന്നെ ഇതിനൊന്നും ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലല്ലോ!

ബോധമണ്ഡലത്തിനും അപ്പുറം

ബോധമണ്ഡലത്തിനും അപ്പുറം

സാധാരണക്കാര്‍ക്ക് ഇത് കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ അത്ഭുതം തോന്നിയേക്കാം. എന്നാല്‍ സ്വാമി നിത്യാനന്ദയ്‌ക്കോ അദ്ദേഹത്തിന്റെ ആരാധകര്‍ക്കോ തോന്നില്ല. കാരണം ഇത് മനുഷ്യന്റെ ബോധമണ്ഡലത്തിനും അപ്പുറത്തുള്ള കാര്യം ആണെന്നാണ് നിത്യാനന്ദ തന്നെ നല്‍കുന്ന മറുപടി.

വിവാദ സ്വാമി

വിവാദ സ്വാമി

സ്വാമി നിത്യാനന്ദ ശരിക്കും ഒരു വിവാദ സ്വാമി തന്നെയാണ്. ഇതിന് മുമ്പ് പലപ്പോഴായി അദ്ദേഹം വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പ്രമുഖ നടിയുമായി ബന്ധപ്പെട്ട കിടപ്പറ വിവാദം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+