കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളെ പൂരത്തെറി വിളിച്ച് ഓം സ്വാമി..കാണികളുടെ ഉഗ്രന്‍ തല്ലും കിട്ടി..വീഡിയോ വൈറല്‍

വിവാദ ആള്‍ദൈവം ഓം സ്വാമി വീണ്ടും വാര്‍ത്തകളില്‍. ഇത്തവണ സ്ത്രീകളെ അപമാനിച്ചു.

Google Oneindia Malayalam News

ബിഗ് ബോസ് റിയാലിറ്റി ഷോയിലെ തരംതാണ വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും കുപ്രസിദ്ധനായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഓം സ്വാമി വീണ്ടും വിവാദത്തിലൂടെ തന്നെ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. ഇത്തവണ ചാനല്‍ പരിപാടിയില്‍ സ്ത്രീകളെ പച്ചത്തെറി വിളിച്ചുകൊണ്ടാണ് സ്വാമിയുടെ അഭ്യാസം. വാര്‍ത്താ ചാനലിലെ തത്സമയ പരിപാടിയിലാണ് പുറത്ത് പറയാന്‍ കൊള്ളാത്ത രീതിയിലുള്ള തെറി സ്വാമി വിളിച്ചത്.

സ്വാമിയുടെ തെറിവിളി കേട്ട് ചാനല്‍ ചാര്‍ച്ചയില്‍ കാണികളായെത്തിയവര്‍ വെറുതെ ഇരുന്നില്ല. കൊടുത്തു ആള്‍ദൈവത്തിന് നല്ല പൂരത്തല്ല്. ഓം സ്വാമിയെ കാണികള്‍ പെരുമാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 55 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ചാനല്‍ തന്നെയാണ് ഫേസ്ബുക്കിലിട്ടത്. ഇതുവരെ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന സ്ത്രീയെ സ്വാമി തെറി വിളിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സ്വാമിയെ കാണികള്‍ തല്ലുന്നതും സ്വാമി തിരിച്ച് തല്ലാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

നേരത്തെ മല്‍സരാര്‍ത്ഥികളോട് മര്യാദയില്ലാതെ പെരുമാറിയതിന്റെ പേരിലാണ് ഓം സ്വാമിയെ ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്നും പുറത്താക്കിയത്. തന്റെ മുഖത്ത് സിഗരറ്റ് തുപ്പിയ സല്‍ംമാന്‍ ഖാനെ തല്ലിയതായി സ്വാമി പറഞ്ഞിരുന്നു. മാത്രമല്ല റിയാലിറ്റി ഷോയ്ക്കിടെ പരസ്യമായി മൂത്രമൊഴിച്ചും സ്വാമി വാര്‍ത്തയുണ്ടാക്കിയിരുന്നു.

English summary
Swami Om abuses women in a TV channel show and fights with the panelist. The video is viral in social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X