കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛനും സഹോദരനും എസ്പിയില്‍; പ്രതിസന്ധിയിലായി മൗര്യയുടെ മകള്‍

Google Oneindia Malayalam News

ലഖ്‌നൗ: സ്വാമി പ്രസാദ് മൗര്യയും മകന്‍ ഉത്കൃഷ്ടും ബി ജെ പി വിട്ട് സമാജ് വാദി പാര്‍ട്ടിയിലെത്തിയതോടെ പ്രതിസന്ധിയിലായി സംഘമിത്ര മൗര്യ എം പി. സ്വാമി പ്രസാദ് മൗര്യയുടെ മകളായ സംഘമിത്ര പിതാവിന്റെ പാത പിന്തുടര്‍ന്നാണ് രാഷ്ട്രീയത്തിലേക്കെത്തിയത്. എന്നാല്‍ പൊടുന്നനെ മാറി മറിഞ്ഞ ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ സംഘമിത്ര എന്ത് തീരുമാനമെടുക്കുമെന്നാണ് രാഷ്ട്രീയ വിദഗ്ധരും ഉറ്റുനോക്കുന്നത്. ഉത്തര്‍പ്രദേശിലെ ബദൗനില്‍ നിന്നുള്ള എം പിയാണ് സംഘമിത്ര.

നിലവില്‍ ബി ജെ പി എം പി സ്ഥാനത്ത് തുടരുമെന്നാണ് സംഘമിത്ര പറയുന്നതെങ്കിലും ആ യാത്ര സുഖകരമാകില്ലെന്നുറപ്പാണ്. കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍, ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് എന്ന ആവശ്യം ഉന്നയിച്ച് സംഘമിത്ര ബി ജെ പിയെ പ്രതിരോധത്തിലാക്കിയിരുന്നു. ബി ജെ പിയില്‍ നിന്ന് മൗര്യയും ഉത്ക്രിഷ്ടും കൂറുമാറിയ സാഹചര്യത്തില്‍ പാര്‍ട്ടി അണികള്‍ അവരെ ലക്ഷ്യമാക്കി വിദ്വേഷ പ്രചരണം അഴിച്ചുവിടുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ തനിക്ക് മുന്നോട്ടുള്ള വഴി ദുഷ്‌കരമാണെന്ന് സംഘമിത്രയും സമ്മതിക്കുന്നുണ്ട്.

sanghamitra

എന്നാലും ബി ജെ പി എം പി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നത് തുടരുമെന്നാണ് സംഘമിത്ര ഇന്ത്യന്‍ എക്‌സപ്രസിനോട് പറഞ്ഞത്. 'എവിടെയാണെങ്കിലും നിങ്ങള്‍ വെല്ലുവിളി നേരിടും. അതിനെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് എനിക്കറിയാം. എങ്ങനെ പോരാടണമെന്ന് എനിക്കറിയാം,' സംഘമിത്ര പറഞ്ഞു. കുടുംബവും രാഷ്ട്രീയവും രണ്ടാണെന്നും രാഷ്ട്രീയപരമായി തന്റെ പിതാവിന്റേയും സഹോദരന്റേയും എതിര്‍ചേരിയിലാണ് താനിപ്പോഴെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡോക്ടറായിരുന്ന സംഘമിത്ര വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. പിതാവിനും സഹോദരനുമൊപ്പം ബി എസ് പിയിലായിരുന്നു തുടക്കം. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി സ്ഥാക നേതാവ് മുലായം സിംഗ് യാദവിനെതിരെ ബി എസ് പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് സംഘമിത്രയായിരുന്നു. മുലായത്തോട് അന്ന് പരാജയപ്പെടാനായിരുന്നു സംഘമിത്രയുടെ വിധി. 2016 ലാണ് പിതാവിനും സഹോദരനുമൊപ്പം അവര്‍ ബി ജെ പിയിലെത്തിയത്.

മമ്മൂട്ടിയും ദിലീപും ഭാവനയും മാത്രമല്ല പേര് മാറ്റിയത്; ലെനയും മാറ്റം വരുത്തി... നടിയുടെ പേര് ഇനി ഇങ്ങനെമമ്മൂട്ടിയും ദിലീപും ഭാവനയും മാത്രമല്ല പേര് മാറ്റിയത്; ലെനയും മാറ്റം വരുത്തി... നടിയുടെ പേര് ഇനി ഇങ്ങനെ

2019 ല്‍ ബദൗനില്‍ നിന്ന് മത്സരിച്ച സംഘമിത്ര അഖിലേഷ് യാദവിന്റെ ബന്ധുവായ ധര്‍മേന്ദ്ര യാദവിനെ തോല്‍പ്പിച്ചാണ് ബി ജെ പിയ്ക്ക് ജയം നേടിക്കൊടുത്തത്. അതേസമയം എസ് പിയിലേക്ക് ചേക്കേറിയ ഉത്ക്രിഷ്ടിന് ഉച്ചാര്‍ മണ്ഡലത്തില്‍ സീറ്റ് നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. നേരത്തെ രണ്ട് തവണയും ഉത്ക്രിഷ്ട് ഇവിടെ പരാജയപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്തകളോടും സംഘമിത്ര പ്രതികരിച്ചു.

'ഉത്ക്രിഷ്ടിന് ടിക്കറ്റ് കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് എസ് പിയാണ്. അദ്ദേഹത്തിന് സീറ്റ് ലഭിച്ചാലും ഇല്ലെങ്കിലും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുമെന്ന് എനിക്കുറപ്പുണ്ട്. രാഷ്ട്രീയപരമായി അദ്ദേഹത്തിന് പിന്തുണ കൊടുക്കാന്‍ എനിക്കാവില്ല. പക്ഷെ സഹോദരി എന്ന നിലയില്‍ എന്റെ പിന്തുണ എപ്പോഴുമുണ്ടാകും,' സംഘമിത്ര പറഞ്ഞു.

സമ്മതം എന്നത് പ്രധാനമാണ്; മാരിറ്റല്‍ റേപ്പിനെതിരെ രാഹുല്‍ ഗാന്ധിസമ്മതം എന്നത് പ്രധാനമാണ്; മാരിറ്റല്‍ റേപ്പിനെതിരെ രാഹുല്‍ ഗാന്ധി

Recommended Video

cmsvideo
കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ അടച്ചു | Oneindia Malayalam

English summary
Swami Prasad Maurya and his son Uthkrishta leaving the BJP to join the Samajwadi Party, Sanghamitra Maurya is in crisis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X