Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാമിയോട് മോഡിയെ കുറിച്ച് ചോദിച്ചു: മറുപടി തല്ല്

ദില്ലി: പോയവര്‍ഷം വാര്‍ത്തകളില്‍ ഏറ്റവും കൂടതല്‍ ഇടം നേടിയ വ്യക്തികളിലൊരാള്‍ ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡിയാണ്. മാധ്യമങ്ങള്‍ മോഡിയെ സംബന്ധിച്ച വാര്‍ത്തകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്നു. അതിന് വായനക്കാരും കേള്‍വിക്കാരും കുറവല്ല. എന്നാല്‍ മോഡിയെ കുറിച്ച് ചോദിച്ചത് ഒരു മാധ്യമപ്രവര്‍ത്തകന് കിട്ടിയതോ, തല്ല്!.

നരേന്ദ്ര മോഡിയെ കുറിച്ച് ചോദ്യം ചോദിച്ചതിന് ശങ്കരാചാര്യ സ്വാമി ശ്രീ സ്വരൂപാനന്ദ സരസ്വതിയാണ് മാധ്യമപ്രവര്‍ത്തകന്റെ കരണം നോക്കി തല്ലിയത്. നരേന്ദ്ര മോഡി ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നതിനെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണെന്നായിരുന്നു ചോദ്യം. ചോദ്യം കേട്ടതും സ്വാമി മറുപടിക്ക് പകരം മാധ്യമപ്രവര്‍ത്തകന്റെ കരണം തല്ലി പൊളിച്ചു. ജബല്‍പൂരിലെ ഒരു മതപരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

swami shree swarupananda saraswati

മോഡിയെ കുറിച്ച് തന്നോട് ചോദിച്ചതിനാണ് താന്‍ മാധ്യമപ്രവര്‍ത്തകനെ തല്ലിയതെന്ന് സ്വാമി പിന്നീട് പ്രതികരിച്ചു. അനുകൂലിച്ചും പ്രതികൂലിച്ചും നരേന്ദ്ര മോഡിയെ വാര്‍ത്തകളിലെ താരമാക്കുന്നത് മാധ്യമങ്ങളാണ്. മാത്രമല്ല, രാഷ്ട്രീയ കാര്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് നേരത്തെ അറിയിച്ചിട്ടുള്ളതാണ്. എന്നിട്ടും നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചതാണ് തന്നെ പ്രകോപിതനാക്കിയതെന്ന് സ്വാമി പറഞ്ഞു.

അതേ സമയം ശങ്കരാചാര്യ സ്വാമി ശ്രീ സ്വരൂപാനന്ദ സരസ്വതി കോണ്‍ഗ്രസ് അനുയായിയാണെന്നും കോണ്‍ഗ്രസുമായി അടുത്ത ബന്ധമാണുള്ളതെന്നും സൂചനകളുണ്ട്. മോഡിയെ സ്വാമി മുമ്പും വിമര്‍ശിച്ചിട്ടുണ്ടത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+