കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പബ്ലിക്ക്‌ ദിനപരേഡില്‍ ഇത്തവണ 'സ്വാമിയേ ശരണമയ്യപ്പ' കാഹളം മുഴങ്ങും

Google Oneindia Malayalam News

ന്യൂഡല്‍ഹി; ഇത്തവണത്തെ റിപ്പബ്ലിക്‌ ദിന പരേഡില്‍ 'സ്വാമിയേ ശരണമയ്യപ്പ' കാഹളം മുഴങ്ങും. 861 ബ്രഹമോസ്‌ റജിമെന്റ്‌ കമാന്റാണ്‌ സ്വാമിയെ ശരണമയ്യപ്പ കാഹളം മുഴക്കുക. ജനുവരി 15ന്‌ നടന്ന ആര്‍മിദിനത്തിലെ ദില്ലിയില്‍ നടന്ന പരേഡില്‍ ബ്രഹ്മോസ്‌ അതിന്റെ കാഹളമായി സ്വാമിയെ ശരണമയ്യപ്പ മുഴക്കിയിരുന്നു. ദുര്‍ഗ മാതാ കീ ജയ്‌, ഭരത്‌ മാതാ കീ ജയ്‌ തുടങ്ങിയ യുദ്ധ കാഹളങ്ങള്‍ക്ക്‌ സമാനമായാകും സ്വാമിയെ ശരണമയ്യപ്പ എന്ന അയ്യപ്പ സ്‌തുതിയും ബ്രഹ്‌മോസ്‌ മുഴക്കുക.

റിപ്പബ്ലിക്‌ ദിനാഘോഷത്തില്‍ മുഖ്യതിഥിയായി സുരിനാം പ്രസിഡന്റ്‌ ചന്ദ്രികപെര്‍സാദ്‌ സാന്താഖി എത്തും. തെക്കെ അമേരിക്കയില്‍ പരമാധികാരമുള്ള ഏറ്റവും ചെറിയ രാജ്യമാണ്‌ ഡച്ച്‌ ഭാഷ സംസാരിക്കുന്ന സുരിനാം.

republic day

നേരത്തെ ബ്രിട്ടീഷ്‌ പ്രസിഡന്റ്‌ ബോറിസ്‌ ജോണ്‍സനെ ആയിരുന്നു റിപ്പബ്ലിക്‌ ദിനത്തില്‍ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചിരുന്നത്‌. എന്നാല്‍ ജനിതകമാറ്റം വന്ന കൊവിഡ്‌ വൈറസിന്റെ വ്യാപനം കൂടുകയും യുകെയില്‍ ലോക്‌ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്‌തതോടെ ബോറിസ്‌ ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു.
കൊവിഡിന്റെ സാഹചര്യത്തില്‍ പരമ്പാരഗത കീഴവഴക്കങ്ങള്‍ എല്ലാം പുനര്‍ നിശ്ചയിച്ച്‌ നടക്കുന്ന റിപ്പബ്ലിക്‌ ദിന പരേഡില്‍ പരമാവധി 25000 പേര്‍ക്ക്‌ മാത്രമാകും ഇത്തവണ പ്രവേശനം. ഇത്തവണത്തെ ഇന്ത്യുടെ റിപ്പബ്ലിക്‌ ദിന പരേഡില്‍ ബംഗ്ലാദേശ്‌ സേനയും ഭാഗമാകും. കുട്ടികള്‍ക്ക്‌ ഇത്തവണ പ്രവേശനം ഇല്ല. മാര്‍ച്ചിനെത്തുന്ന സേനാവിഭാഗങ്ങളുടെ എണ്ണവും ഓരോ മാര്‍ച്ചിംഗ്‌ സേനയിലെ അംഗങ്ങളുടെ എണ്ണവും ഇത്തവണ കുറിച്ചിട്ടുണ്ട്‌.

Recommended Video

cmsvideo
കർഷകരോടാ കളി.. 26ന് രാജ്യത്തെ നടുക്കുന്ന ട്രാക്ടർ പ്രയോഗം

English summary
ayyappa chants also included in this year republic day parade
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X