കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാമിയുടെ ജനനേന്ദ്രിയം സ്വയം മുറിച്ചതല്ല; ബലമായി പിടിച്ചുവച്ച്, ഒന്നിലേറെ പേര്‍!! തുറന്നുപറച്ചില്‍

  • By Ashif
Google Oneindia Malayalam News

കൊച്ചി: ലൈംഗികാതിക്രമം തടയുന്നതിനിടെ അനുയായിയായ പെണ്‍കുട്ടി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചുവെന്ന കേസ് ഏറെ വിവാദമായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്വാമിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍വിട്ടു. പോലീസുകാരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. പിന്നീട് കൊച്ചി സ്വകാര്യ ആശുപത്രിയില്‍ വിദഗ്ധ ചികില്‍സയ്‌ക്കെത്തി പൂര്‍വസ്ഥിതിയിലാക്കി... ഇതാണ് സ്വാമിയുടെ കേസില്‍ ഇതുവരെ സംഭവിച്ചത്. എന്നാല്‍ എന്താണ് സംഭവദിവസം നടന്നതെന്ന് സ്വാമി ഗംഗേശാനന്ദ തീര്‍ഥപാദ വെളിപ്പെടുത്തി. കൊച്ചിയിലെ ആശുപത്രിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്വാമി അന്നുണ്ടായ കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ ബന്ധമുള്ള പ്രമുഖരെ പറ്റി പറയാന്‍ മറ്റൊരു വാര്‍ത്താസസമ്മേളനം വിളിക്കുമെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. നടന്ന സംഭവത്തെ കുറിച്ച് സ്വാമി പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ...

എതിരാളികള്‍ ശക്തര്‍

എതിരാളികള്‍ ശക്തര്‍

ആരോഗ്യം വീണ്ടെടുത്ത് വരികയാണ്. നടന്ന സംഭവത്തില്‍ ആരോടും തനിക്ക് പരാതിയില്ല. കേസ് കൊടുക്കില്ലെന്നാണ് തന്റെ നിലപാട്. എനിക്കെതിരെ നില്‍ക്കുന്നവര്‍ അതിശക്തരാണ്. കേസ് ഉണ്ടാക്കിയവര്‍ തന്നെ പിന്നിലെ കളികള്‍ തെളിയിക്കട്ടെ. പൂര്‍ണ ആരോഗ്യം വീണ്ടെടുത്താല്‍ മൂന്ന് പത്രസമ്മേളനങ്ങള്‍ വിളിക്കും. വിശദമായ കാര്യങ്ങള്‍ അന്ന് തുറന്നുപറയും. തനിക്കെതിരെ കളിച്ചവരെ കുറിച്ചെല്ലാം വ്യക്തമാക്കും. ഇപ്പോള്‍ ചികില്‍സക്കാണ് പ്രാധാന്യം കൊടുക്കുന്നത്. സംഭവം കഴിഞ്ഞ് 280 ദിവസങ്ങള്‍ക്ക് ശേഷമാണ് ശരിയായ രീതിയില്‍ ഒന്നു മൂത്രമൊഴിക്കാന്‍ കഴിഞ്ഞതെന്നും സ്വാമി ഗംഗേശാനന്ദ പറഞ്ഞു.

താന്‍ സ്വയം മുറിച്ചതല്ല

താന്‍ സ്വയം മുറിച്ചതല്ല

ജനനേന്ദ്രിയം താന്‍ സ്വയം മുറിച്ചതല്ല. ഒന്നില്‍ കൂടുതല്‍ ആളുകള്‍ ചേര്‍ന്ന് ബലമായി പിടിച്ചുവച്ച് മുറിച്ചതാണ്. വേദന സഹിക്കാന്‍ കഴിയാത്തതിനാല്‍ അങ്ങനെ പറയേണ്ടി വന്നു. സ്വയം മുറിച്ചതാണെന്ന് പറയാന്‍ അന്നത്തെ സാഹചര്യം നിര്‍ബന്ധിക്കുകയായിരുന്നു. താന്‍ സഹായിച്ചവര്‍ തന്നെയാണ് ഇതിന് പിന്നില്‍. തന്നെ ആക്രമിച്ചവര്‍ക്ക് ദൈവം നല്‍കും. തന്നെ തകര്‍ക്കാന്‍ ചില ഉന്നതര്‍ ശ്രമിക്കുന്നുണ്ട്. ചികില്‍സ പൂര്‍ത്തിയായ ശേഷം ഇതുസംബന്ധിച്ച് വെളിപ്പെടുത്തും. തന്നെ ആക്രമിച്ചതില്‍ ആരോടും പരിഭവമില്ല. തനിക്കെതിരെ മാധ്യമങ്ങള്‍ നിരവധി വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഇതിലും തനിക്ക് ആക്ഷേപമില്ലെന്നും സ്വാമി പറഞ്ഞു.

അന്വേഷണ സംഘം ചെയ്തത്

അന്വേഷണ സംഘം ചെയ്തത്

തനിക്കെതിരായ കേസില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് കൊടുത്ത സംഭവവുമുണ്ടായി. അന്വേഷണ സംഘം കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. പക്ഷേ, മാധ്യമങ്ങള്‍ക്ക് കൈമാറുന്ന സാഹചര്യമുണ്ടായി. തനിക്കെതിരേ കളിക്കുന്നവര്‍ ഉന്നതരാണ്. താന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ നിയമപരമായി കോടതിയോ വിശ്വാസപരമായി ദൈവമോ ശിക്ഷിക്കട്ടെ. ഇപ്പോള്‍ ചികില്‍സയുടെ കാര്യം പറയാനാണ് ഉദ്ദേശിക്കുന്നത്. എന്തായാലും നടന്ന എല്ലാ കാര്യങ്ങളും അടുത്ത തവണ താന്‍ തുറന്നുപറയുമെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.

താന്‍ ഭിന്നലിംഗക്കാരനായി

താന്‍ ഭിന്നലിംഗക്കാരനായി

2017 മേയ് 20 മുതല്‍ താന്‍ ഭിന്നലിംഗക്കാരനായി മാറി. പോലീസുകാരാണ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. പിന്നീട് വിദഗ്ധ ചികില്‍സയ്ക്ക് കൊച്ചിയിലെ സ്‌പെഷലിസ്റ്റ് ആശുപത്രയിലെത്തി. കഴിഞ്ഞ ഫെബ്രുവരി 18ന് ശസ്ത്രക്രിയ നടത്തി പൂര്‍വസ്ഥിതിയിലാക്കി. ഇപ്പോള്‍ സുഖമായി വരുന്നുവെന്നാണ് വിശ്വാസം. അഞ്ചു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ജനനേന്ദ്രിയം പൂര്‍വസ്ഥിതിയിലാക്കിയതെന്നും സ്വാമി ഗംഗേശാനന്ദ പറഞ്ഞു. ഡോ. ആര്‍ വിജയന്റെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രി പൂര്‍ണ വിജയമായിരുന്നുവെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കി.

English summary
Swamy Gangeshananda says, what happened that day...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X