കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂഫി പണ്ഡിതര്‍ കള്ളം പറയുന്നു; പാകിസ്താനില്‍ പോയത് രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കാനെന്ന് സ്വാമി

  • By Akshay
Google Oneindia Malayalam News

ദില്ലി: പാകിസ്താനില്‍ നിന്ന് തിരിച്ചെത്തിയ സൂഫി പണ്ഡിതര്‍ രാജ്യത്തിനെതിരായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ പോയ സൂഫി പണ്ഡിതരായ ഹസ്‌റാത്ത് നിസാമുദ്ദീന്‍ ദര്‍ഗയിലെ പുരോഹിതന്മാരായ സൈദ് ആസിഫ് നിസാമി, നിസാം അലി നിസാമി എന്നിവര്‍ക്കെതിരെയാണ് വിമര്‍ശനവുമായി സുബ്രഹ്മണ്യം സ്വാമി എത്തിയിരിക്കുന്നത്.

പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ പോയ ഇരുവരെയും മാര്‍ച്ച് 15ന് ലാഹോറില്‍ വച്ച് കാണാതാവുകയായിരുന്നു. തുടര്‍ന്ന് സിന്ധ് പ്രവിശ്യയിലെ ഒരു ഗ്രാമത്തില്‍ നിന്ന് ഇരുവരംയും കണ്ടെത്തുകയായിരുന്നു.

 പ്രാദേശിക പത്രത്തിലെ വാര്‍ത്ത

പ്രാദേശിക പത്രത്തിലെ വാര്‍ത്ത

ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനയായ റോയുമായി ബന്ധമുണ്ടെന്ന് പ്രാദേശിക ഉര്‍ദ്ദു പത്രത്തില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഇരുവരേയും തട്ടിക്കൊണ്ടു പോയതെന്ന് സൈദ് ആസിഫ് നിസാമിയുടെ മകന്‍ അമിര്‍ നിസാം ആരോപിച്ചു.

 സുഷമ സ്വരാജ്

സുഷമ സ്വരാജ്

ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ സാധിച്ചതില്‍ രണ്ട് പുരോഹിതരും ഇന്ത്യ, പാകിസ്താന്‍ സര്‍ക്കാരുകള്‍ക്ക് നന്ദി പറഞ്ഞിരുന്നു. തിരച്ചെത്തിയ ശേഷം ഇരുവരും സുഷമ സ്വരാജിനെ നേരിട്ട് കണ്ട് നന്ദി അറിയിച്ചിരുന്നു.

 സുബ്രഹ്മണ്യം സ്വാമി

സുബ്രഹ്മണ്യം സ്വാമി

റോ ഏജന്റായി അവരെ ചിത്രീകരിച്ചു എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ അത് വിശ്വസനീയമല്ല. അവര്‍ രാജ്യത്തിനെതിരായി പ്രവര്‍ത്തിച്ചതയി തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

 സഹാനുഭൂതി

സഹാനുഭൂതി

പുരോഹിതര്‍ സ്വയം പ്രതിരോധത്തിനായും സഹാനുഭൂതി ലഭിക്കാനുമായി അവര്‍ കള്ളം പറയുകയാണെന്നും സ്വാമി പറഞ്ഞു.

English summary
The two Sufi clerics, who went missing in Pakistan last week, on Monday thanked the governments of India and Pakistan for their safe return but Subramanian Swamy alleged that they were working against the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X