Get Updates
Get notified of breaking news, exclusive insights, and must-see stories!

മകള്‍ വിവാഹമോചിതയായപ്പോള്‍ ചൂതാട്ടം!!രജനീകാന്തിനെതിരെ ആഞ്ഞടിച്ച് സുബ്രമഹ്ണ്യന്‍ സ്വാമി!!

രജനീകാന്തിന്റെ സ്വത്തുക്കളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും സ്വാമി

ദില്ലി: രജനീകാന്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് ബിജെപി നേതാവ് സുബ്രമഹ്ണ്യന്‍ സ്വാമി രംഗത്ത്. അമേരിക്കയിലുള്ള ചൂതാട്ടകേന്ദ്രത്തില്‍ ചൂതാട്ട വിനോദത്തിലേര്‍പ്പെട്ടിരിക്കുന്ന രജനീകാന്തിന്റെ ചിത്രം ട്വീറ്റ് ചെയ്തു കൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജനീകാന്തിന്റെ സ്വത്തുക്കളെക്കുറിച്ചുള്ള അന്വേഷണം നടത്തണമെന്നാണ് സുബ്രമഹ്ണ്യന്‍ സ്വാമി ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍പും രജനിക്കെതിരെ ശക്തമായ ആരോപണങ്ങളുമായി ബിജെപി നേതാവ് രംഗത്തെത്തിയിരുന്നു.

ആരോഗ്യപരമായ കാരണങ്ങളാല്‍ രജനി അമേരിക്കയില്‍ ചെക്കപ്പിന് പോയിരിക്കുകയാണെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. എന്നാല്‍ താരത്തിനെതിരെ ശക്തമായ ആക്രമണമാണ് സുബ്രമഹ്ണ്യന്‍ സ്വാമി ഉന്നയിക്കുന്നത്. മകള്‍ വിവാഹമോചിതയായി, ജിഎസ്ടി പ്രാബല്യത്തില്‍ വന്നതിനെത്തുടര്‍ന്ന് തമിഴ്‌സിനിമാ മേഖല വന്‍ പ്രതിസന്ധി നേരിടുന്നു, എന്നാല്‍ ഈ മനുഷ്യന്‍ അപ്പോഴും അമേരിക്കയില്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. സുബ്രമഹണ്യന്‍ സ്വാമി ആരോപിക്കുന്നു.

rajanisubrahmanyam

എന്നാല്‍ ഇതാദ്യമായല്ല സുബ്രമഹ്ണ്യന്‍ സ്വാമി രജനീകാന്തിനെതിരെ രംഗത്തെത്തുന്നത്. സ്റ്റൈല്‍ മന്നന്റെ രാഷ്ട്രീയ പ്രവേശനത്തോടനുബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ രജനിക്ക് രാഷ്ട്രീം എന്താണെന്ന് അറിയില്ലെന്നും രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ താരം ഒട്ടും യോഗ്യനല്ല എന്ന് സുബ്രമഹ്ണ്യന്‍ സ്വാമി പറഞ്ഞിരുന്നു. സാമ്പത്തിക തിരിമറികള്‍ നടത്തുന്ന രജനീകാന്തിന് രാഷ്ട്രീയം ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കുമെന്നും ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ സുബ്രമഹ്ണ്യന്‍ സ്വാമി പറഞ്ഞിരുന്നു. താന്‍ പറയുന്നത് ശരിയായ കാര്യമാണെന്നും ഒന്നു പറഞ്ഞാല്‍ നൂറി പറഞ്ഞതു പോലെയാണെന്നുമാണ് സ്വാമി പറഞ്ഞത്.

തന്റെ രാഷ്ട്രീയ പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന് രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഏത് പാര്‍ട്ടിയില്‍ ചേരുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രജനി സ്വന്തം പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുകയാണ് എന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+