കസിനുമായി ഭര്‍ത്താവ് ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെന്ന് യുവതിയുടെ പരാതി
കാണ്‍പുര്‍: കസിന്റെ കാമുകിയുമായി ഭര്‍ത്താവിന് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ തന്നെ വെച്ചുമാറാന്‍ ശ്രമിച്ചതായി യുവതിയുടെ പരാതി. കാണ്‍പുര്‍ സ്വദേശിനിയായ യുവതിയാണ് പരാതിയുമായി പോലീസിന്റെ മുന്നിലെത്തിയത്. കസിന്റെ കാമുകിയെ ഭര്‍ത്താവിന് ലഭിക്കുമ്പോള്‍ തന്നെ കസിനു കൈമാറാനായിരുന്നു ശ്രമമെന്ന് യുവതിയുടെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ ജൂണില്‍ ദില്ലിയിലെ ആന്റിയുടെ വീട്ടില്‍ ചെന്നപ്പോഴായിരുന്നു ഇതുസംബന്ധിച്ച് ആദ്യ അനുഭവമുണ്ടായതെന്ന് യുവതി പറഞ്ഞു. രാത്രി ഭക്ഷണത്തിനുശേഷം ഭര്‍ത്താവ് തന്നോട് കസിനുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. കസിന്റെ കാമുകിയെ ഭര്‍ത്താവിന് ലഭിക്കുമെന്നും പറഞ്ഞു.

എന്നാല്‍, ഭര്‍ത്താവിന്റെ ആഗ്രഹം നിരസിച്ചതോടെ തന്നെ വിവാഹമോചനം ചെയ്യുമെന്നായിരുന്നു ഭീഷണി. ആഗസ്തില്‍ വീണ്ടും ഇതേ അനുഭവമുണ്ടായി. കാണ്‍പൂരില്‍ വെച്ച് കസിനുമായി ശാരീരിക ബന്ധത്തിന് ഭര്‍ത്താവ് നിര്‍ബന്ധിക്കുകയായിരുന്നു. കസിന്റെ കാമുകിയെ സ്വന്തമാക്കാനായിരുന്നു ഭര്‍ത്താവിന്റെ ശ്രമം.
രണ്ടുതവണയും ഭര്‍ത്താവിന്റെ ശ്രമം പരാജയപ്പെട്ടതോടെ തന്നെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും പതിവായെന്ന് യുവതി പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനും കസിനുമെതിരെ പോലീസ് കേസെടുത്തു. ഭീഷണിപ്പെടുത്തല്‍, ബലാത്സംഗം, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. 10 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹമെന്ന് പറയുന്നു. പ്രണയത്തിലായതിനെ തുടര്‍ന്ന് മതം മാറിയശേഷമാണ് യുവതി വിവാഹിതയായത്.












Click it and Unblock the Notifications