കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജെഎൻയുവിൽ ദീപിക പദുക്കോൺ എത്തിയത് 5 കോടി പ്രതിഫലം വാങ്ങിയെന്ന്'; പ്രതികരിച്ച് നടി സ്വര ഭാസ്കർ

Google Oneindia Malayalam News

ദില്ലി; ജവഹര്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ ബോളിവുഡ് നടി ദീപിക പദുക്കോൺ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി കാമ്പസിൽ എത്തിയത് വലിയ വാർത്തയായിരുന്നു. വിദ്യാർത്ഥികൾക്കെതിരെ മുഖം മൂടിധരിച്ച സംഘം ക്യാമ്പസിനുള്ളിൽ കയറി അക്രമം അഴിച്ചുവിടുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നടത്തിയ പ്രതിഷേധത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചായിരുന്നു നടി എത്തിയത്. എന്നാൽ ദീപിക അന്ന് കാമ്പസിൽ എത്തിയത് 5 കോടി രൂപ പ്രതിഫലം വാങ്ങിയിട്ടാണെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രചരണം.

 സർവ്വകലാശാല പ്രതിഷേധം

സർവ്വകലാശാല പ്രതിഷേധം

ജനവരിയിലാണ് സർവ്വകലാശാല ക്യാമ്പസിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെ മുഖംമൂടി അക്രമം നടന്നത്. ഇരുമ്പ് വടികൾ, ഹോക്കി സ്റ്റിക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായെത്തി ക്യാമ്പസിനുള്ളിൽ അതിക്രമിച്ച് കയറി സംഘം വിദ്യാർത്ഥികളേയും അധ്യാപകരേയും ക്രൂരമായി ആക്രമിക്കുകയായിരുന്നു.

 ഐക്യദാർഡ്യം പ്രഖ്യാപിച്ച് നടി

ഐക്യദാർഡ്യം പ്രഖ്യാപിച്ച് നടി

വിദ്യാര്‍ഥി യൂണിയൻ പ്രസിഡന്‍റും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷ്,സര്‍വകലാശാലയിലെ സെന്റ‍ര്‍ ഓഫ് സ്റ്റഡി ഓഫ് റീജണൽ ഡെവലപ്മെന്‍റിലെ അധ്യാപിക പ്രൊഫ. സുചിത്ര സെന്‍ അടക്കമുള്ളവർക്ക് സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റു. അക്രമത്തിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധം നടത്തിയപ്പോഴാണ് ഐക്യദാർഡ്യം പ്രഖ്യാപിച്ച് അവർക്കിടയിലേക്ക് നടി ദീപികയും എത്തിയത്.

Recommended Video

cmsvideo
Russia Aims To Approve COVID-19 Vaccine In August | Oneindia Malayalam
 നടിയ്ക്കെതിരെ ബിജെപി

നടിയ്ക്കെതിരെ ബിജെപി

15 മിനിറ്റോളം അവിടെ ദീപിക ചെലവഴിച്ചു. തുടർന്ന് അക്രമത്തിൽ പരിക്കേറ്റ സു്റ്റഡന്‍സ് യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷിനോടും മറ്റ് വിദ്യാര്‍ത്ഥികളോടും സംസാരിച്ച ശേഷമാണ് ക്യാമ്പസില്‍ നിന്ന് മടങ്ങിയത്. നടിയുടെ നടപടിയെ വാഴ്ത്തി നിരവധി പേർ എത്തിയപ്പോൾ ദീപികയ്ക്കെതിരെ ബിജെപിയും പ്രചരണങ്ങൾ ശക്തമാക്കി.

 പ്രമോഷന് വേണ്ടി

പ്രമോഷന് വേണ്ടി

ദീപികയുടേത് പ്രമോഷന് വേണ്ടിയുള്ള തന്ത്രമാണെന്നായിരുന്നു ബിജെപി ആരോപണം.അവരുടെ സിനിമകൾ ബഹിഷ്കരിക്കാനും ബിജെപി ആഹ്വാനം ചെയ്തു. അന്ന് ദീപിക മുഖ്യ കഥാപാത്രമായി അഭിനയിച്ച ഛപക് എന്ന സിനിമയ്ക്കെതിരേയും ബിജെപി പ്രചരണം ശക്തമാക്കി. എന്നാൽ ഇതിനെയെല്ലാം തള്ളിക്കൊണ്ടായിരുന്നു നടിയുടെ പ്രതികരണം.

 5 കോടി പ്രതിഫലം

5 കോടി പ്രതിഫലം

അതേസമയം അന്ന് ദീപിക ക്യാമ്പസിൽ എത്തിയത് 5 കോടി രൂപ പ്രതിഫലം വാങ്ങിയാണെന്ന പ്രചാരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശക്തമായിരിക്കുന്നത്. ജെഎൻയുവിൽ സിഎഎയ്ക്കെതിരെയാ വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് 2 മിനിറ്റ് ജെഎൻയുവിൽ ചെലവഴിച്ച ദീപികയ്ക്ക് 5 കോടി. അതേസമയം ഒരു കൊല്ലം മുഴുവൻ സിഎഎയ്ക്കെതിരെ പ്രതിഷേധിച്ച സ്വര ഭാസ്കരറിന് വെറും സി ഗ്രേഡ് വെബ് സീരീസ്, എന്നാണ് ട്വിറ്ററിൽ പ്രചരിക്കുന്ന പോസ്റ്റ്.

 വിഡ്ഡിത്തമെന്ന്

വിഡ്ഡിത്തമെന്ന്

അതേസമയം സംഭവത്തിൽ പ്രതികരിച്ച് നടി സ്വര ഭാസ്കർ രംഗത്തെത്തി.ബോളിവുഡിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് എന്തും സ്വീകരിക്കപ്പെടുമെന്ന ധാരണയിലാണ്. എത്ര അശ്ലീലവും വിചിത്രവുമാണ്! ഇത്തരം പ്രചരണങ്ങൾ വിഡ്ഡിത്തമാണെന്നും സ്വര ട്വിറ്ററിൽ കുറിച്ചു.

സുശാന്ത് സിംഗിന്റെ മരണം; നടി റിയാ ചക്രബർത്തി മുബൈയിൽ നിന്ന് 'മുങ്ങി',റിയയെ കുരുക്കി നടിയുടെ മൊഴിസുശാന്ത് സിംഗിന്റെ മരണം; നടി റിയാ ചക്രബർത്തി മുബൈയിൽ നിന്ന് 'മുങ്ങി',റിയയെ കുരുക്കി നടിയുടെ മൊഴി

 <strong>കൊവിഡ് ഭീതി; അമ്മയുടെ മൃതദേഹം കുഴിച്ചിട്ട് മകൻ! കസ്റ്റഡിയിൽ എടുത്ത് പോലീസ്! ദുരൂഹത</strong> കൊവിഡ് ഭീതി; അമ്മയുടെ മൃതദേഹം കുഴിച്ചിട്ട് മകൻ! കസ്റ്റഡിയിൽ എടുത്ത് പോലീസ്! ദുരൂഹത

യെഡിയൂരപ്പയ്ക്കെതിരെ ബിജെപി എംഎൽഎമാർ; മന്ത്രിസഭ വികസനം ഉടൻ? കോൺഗ്രസിന് ചിരിയെഡിയൂരപ്പയ്ക്കെതിരെ ബിജെപി എംഎൽഎമാർ; മന്ത്രിസഭ വികസനം ഉടൻ? കോൺഗ്രസിന് ചിരി

English summary
Swara Bhaskar against the tweet claiming Deepika Padukone came to JNU after receiving 5 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X