സായി ബാബ മുസ്ലീം, ബീഫും കഴിച്ചിട്ടുണ്ട്!
വരാണസി: സായി ബാബ മുസ്ലീം ആയിരുന്നത്രെ. അദ്ദേഹം ഇടക്കിടെ ബീഫും കഴിക്കുമായിരുന്നത്രെ. നമ്മുടെ പുട്ടപ്പര്‍ത്തിയിലെ സായി ബാബയെ കുറിച്ചല്ല ഇത് പറയുന്നത്, പഴയ ഷിര്‍ദ്ദി സായി ബാബയെ കുറിച്ചാണ്.
ദ്വാരകാപീഠിലെ ശങ്കരാചാര്യര്‍ സ്വാമി സ്വരൂപാനന്ദ സരസ്വതിയാണ് ഇങ്ങനെ ഒരു അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. ഷിര്‍ദ്ദി ബാബ ഏതെങ്കിലും ഒരു മതത്തിന്റെ വക്താവായിട്ടായിരുന്നില്ല പക്ഷേ അറിയപ്പെട്ടിരുന്നത്.

സ്വരൂപാനന്ദ ഇതാദ്യമായല്ല ഷിര്‍ദ്ദി ബാബക്കെതിരെ തിരിയുന്നത്. കഴിഞ്ഞ വര്‍ഷവും സമാനമായ വിമര്‍ശനം ഇദ്ദേഹം ഉന്നയിച്ചിരുന്നു.
ഷിര്‍ദ്ദി സായി ബാബയെ ഒരു തട്ടിപ്പുകാരനായിട്ടാണ് സ്വരൂപാനന്ദ കാണുന്നത്. 'എല്ലാവരുടേയും ഉയടോന് ഒരാളാണ്' എന്ന വാക്കുകള്‍ സായി ബാബയുടേതല്ലെന്നും ഗുരു നാനാക്കിന്റേതാണെന്നും സ്വരൂപാനന്ദ പറയുന്നു.

ഹിന്ദു ക്ഷേത്രങ്ങളില്‍ സായി ബാബുയുടെ വിഗ്രങ്ങള്‍ സ്ഥാപിക്കുന്നത് സര്‍ക്കാര്‍ തടയണം എന്ന ആവശ്യവും ഇദ്ദേഹം ഉന്നയിക്കുന്നുണ്ട്. സായി ബാബയുടെ പേരിലുള്ള ട്രസ്റ്റ് സാമ്പത്തിക തട്ടിപ്പ് നടത്തിയതായും സ്വാമി ആരോപിക്കുന്നുണ്ട്.
സായിട്രസ്റ്റിന്റെ 100-ാം വാര്‍ഷികം ആഘോഷിക്കുവാന്‍ പോവുകയാണ്. ഇതിനായി 1200 കോടി രൂപയാണ് ചെലവഴിക്കാന്‍ പോകുന്നതെന്നാണ് സ്വാമി പറയുന്നത്. ഈ തുക ആഘോഷങ്ങള്‍ക്ക് ചെലവാക്കാതെ മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ഉന്നമനത്തിന് വേണ്ടി ചെലവഴിക്കണം എന്നും സ്വരൂപാനന്ദ സരസ്വതി പറയുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications