സ്വാതിയുടെ കൊലപാതകിയെ പിതാവും പുസ്തക വില്‍പനക്കാരനും തിരിച്ചറിഞ്ഞു
ചെന്നൈ: സ്വാതി കൊലപാതക കേസിലെ പ്രതി രാം കുമാറിനെ സ്വാതിയുടെ പിതാവും നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനിലെ പുസ്തക വില്‍പനക്കാരനും തിരിച്ചറിഞ്ഞു.
പ്രതിയെ അറസ്റ്റ് ചെയ്ത് 11 ദിവസങ്ങള്‍ക്ക് ശേഷമാണ് തിരിച്ചറിയല്‍ പരേഡ് നടക്കുന്നത്. കേസിലെ പ്രതികളെന്ന് സംശയിക്കുന്ന ഒന്‍പത് പേരെ കൂടി തിരിച്ചറിയല്‍ പരേഡില്‍ ഉള്‍പ്പെടുത്തിയിരുന്നു.

പിതാവ് തിരിച്ചറിഞ്ഞു
10 പേരെയാണ് തിരിച്ചറിയല്‍ പരേഡിന് വേണ്ടി കൊണ്ടു വന്നത്. ഇതില്‍ രാം കുമാറിനെയാണ് സ്വാതിയുടെ പിതാവ് സന്താന ഗോപാല കൃഷ്ണന്‍ ചൂണ്ടി കാട്ടിയത്. തന്ന ശല്യം ചെയ്തിരുന്നതായി സ്വാതി മുന്‍പും ഇയാളെ കാണിച്ചു കൊടുത്തിട്ടുണ്ടെന്ന് പിതാവ് പറഞ്ഞു.

പ്ലാറ്റ്‌ഫോമിലെ പുസ്തക വില്‍പനക്കാരന്‍
നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ പുസ്തങ്ങള്‍ വില്‍പന നടത്തുന്ന ആളായിരുന്നു രാംകുമാറിനെ രണ്ടാമതായി തിരിച്ചറിഞ്ഞത്.

ഇത്ര ദിവസം പ്രതി ചികിത്സയിലായിരുന്നു
ജൂലൈ 1ന് മീനാക്ഷിപുരത്തുള്ള പ്രതിയുടെ വീട്ടില്‍ വെച്ചാണ് അറസ്റ്റ് നടന്നത്. പോലീസ് അറസ്റ്റ് ചെയ്യാന്‍ എത്തുമ്പോള്‍ പ്രതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും കഴുത്ത് മുറിയ്ക്കുകയും ചെയ്തിരുന്നു.

കേസില്‍ ദുരൂഹതകള്‍
പ്രതിയുടെ കഴുത്ത് പോലീസ് മുറിച്ചതാണെന്നു ആളു മാറിയാണ് തന്റെ മകനെ അറസ്റ്റ് ചെയ്തത് എന്നും രാം കുമാറിന്റെ പിതാവ് പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം വ്യക്തമല്ല.

പ്രതിയ്ക്ക് വേണ്ടി വാദിക്കാന്‍ എത്തുന്നത്
പ്രമുഖ അഭിഭാഷകനായ കൃഷ്ണമൂര്‍ത്തിയാണ് പ്രതിയ്ക്ക് വേണ്ടി വാദിക്കാന്‍ എത്തിയത്. പ്രതിയുടെ വീട്ടുക്കാര്‍ അറിയാതെയാണ് വക്കീല്‍ കേസിന്റെ ചുമതല ഏറ്റെടുത്തത് എന്നും പറയുന്നു.












Click it and Unblock the Notifications