മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ നേതൃത്വം; ഉത്തരാഖണ്ഡിൽ സത്യപ്രതിജ്ഞ ചടങ്ങ് വൈകുന്നു
ഡറാഡൂൺ; ഞായറാഴ്ച ഉത്തരാഖണ്ഡിൽ ബി ജെ പി നിയമസഭ കക്ഷി യോഗം ചേരും. തിങ്കളാഴ്ചയോടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടത്താനുള്ള നീക്കങ്ങളാണ് നേതൃത്വം നടത്തുന്നത്. അതേസമയം മുഖ്യമന്ത്രിയെ സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. ഞായറാഴ്ച ചേരുന്ന യോഗത്തിൽ പുതിയ മുഖ്യനെ തിരുമാനിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങൾ പാർട്ടി ആരംഭിച്ച് കഴിഞ്ഞു. അടുത്തയാഴ്ചയോടെ തന്നെ ചടങ്ങ് നടത്താനാണ് ആലോചന. സംസ്ഥാനത്തിന്റെ ചുമതലയുള്ള ദുഷ്യന്ത് ഗൗതം നേതാക്കളുമായി വെർച്വൽ കൂടിക്കാഴ്ച നടത്തുകയും സത്യപ്രതിജ്ഞാ ഒരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്, ബിജെപിയുടെ മാധ്യമ ചുമതലയുള്ള നേതാവ് മൻവീർ സിങ് ചൗഹാൻ പറഞ്ഞു.

യോഗത്തിൽ പങ്കെടുക്കാൻ കേന്ദ്ര നിരീക്ഷകരായ രാജ്‌നാഥ് സിംഗും മീനാക്ഷി ലേഖിയും ശനിയാഴ്ച വൈകുന്നേരമോ ഞായറാഴ്‌ചയോ ഡെറാഡൂണിൽ എത്തിയേക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച് കേന്ദ്ര നേതാക്കൾക്കിടയിൽ ധാരണയായിട്ടുണ്ടെന്നാണ് സൂചന.
സംസ്ഥാനത്ത് പതിവുകൾ തെറ്റിച്ച് കൊണ്ടായിരുന്നു ബി ജെ പിക്ക് അധികാര തുടർച്ച നേടിയത്. 70 അംഗ നിയമസഭയിൽ 47 സീറ്റ് നേടിയായിരുന്നു ബി ജെ പി അധികാരം പിടിച്ചത്. എന്നാൽ വിജയത്തിനിടയിലും ബി ജെ പിക്ക് നിരാശ നൽകുന്നതായിരുന്നു മുഖ്യമന്ത്രി കൂടിയായ പുഷ്കർ സിംഗ് ധാമിയുടെ പരാജയം. ഖതിമ നിയോജക മണ്ഡലത്തില്‍ നിന്ന് 6932 വോട്ടുകള്‍ക്കാണ് ധാമി പരാജയപ്പെട്ടത്.
നിലവിൽ മുതിർന്ന നേതാവും സംസ്ഥാന അധ്യക്ഷനുമായി മദൻ കൗശിക്കിന്റെ പേരാണ് പ്രധാനമായും ഉയർന്ന് കേൾക്കുന്നത്. സംസ്ഥാനത്ത് ബി ജെ പിയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച നേതാവാണ് കൗശിക്. മാത്രമല്ല പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്ക് മികച്ച രീതിയിൽ പരിഹാരം കാണാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.
Recommended Video
അതേസമയം ഉത്തരാഖണ്ഡിനൊപ്പം ബി ജെ പിക്ക് ഭരണം ലഭിച്ച ഗോവയിലും മണിപ്പൂരിലും ഇതുവരെ സത്യപ്രതിജ്ഞ നടന്നിട്ടില്ല. മുഖ്യമന്ത്രിയെ സംബന്ധിച്ച അനിശ്ചിതത്വമാണ് ചടങ്ങുകൾ വൈകാൻ കാരണം. മുൻ മുഖ്യമന്ത്രി ബിരേൻ സിംഗിന്റ പേരാണ് മണിപ്പൂരിൽ ചർച്ചയാകുന്നത്. നിലവിൽ ദേശീയ നേതൃത്വത്തിനും ബൈരനോടാണ് താത്പര്യമെങ്കിലും അപ്രതീക്ഷിത പേരുകൾ ഉണ്ടായേക്കുമെനനാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ഗോവയിൽ പ്രമോദ് സാവന്തിന്റെ പേര് തന്നെയാണ് ഉയർന്ന് കേൾക്കുന്നത്. സാംങ്ക്വലിം മണ്ഡലത്തിൽ പ്രമോദ് സാവന്തിന്റെ വിജയത്തിന് നിറം മങ്ങിയതോടെയാണ് സാവന്തിന് പകരം മറ്റ് ചില പേരുകൾ ചർച്ചയായത്.












Click it and Unblock the Notifications