കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ് മുഖ്യമന്ത്രിമാർ ഇന്ന് അധികാരമേൽക്കും

  • By Goury Viswanathan
Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ചിൽ മൂന്ന് സംസ്ഥാനങ്ങളിലും ഭരണം പിടിച്ചെടുത്ത കോൺഗ്രസിന്റെ മുഖ്യമന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും പതിന‍ഞ്ച് വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചാണ് കോൺഗ്രസ് അധികാരത്തിലേറിയത്. രാജസ്ഥാനിൽ ബിജെപിയുടെ വസുന്ധര രാജെ സർക്കാരിനെയും തറപറ്റിച്ചു.

രാജസ്ഥാനിൽ രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റുമാണ് ആദ്യം അധികാരമേല്‍ക്കുന്നത്. ജയ്പൂരിലെ അൽബര്‍ട്ട് മ്യൂസിയം മൈതാനത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഭോപ്പാലിലെ ജംബോരി മൈതാനത്താണ് കമൽനാഥിന്റെ സത്യപ്രതിജ്ഞ നടക്കുക. 2008 ലും 2013ലും ശിവരാജ് സിംഗ് ചൗഹാൻ ചുമതലയേറ്റതും ഇവിടെ നിന്നാണ്.

main

വൈകീട്ട് നാലരയ്ക്കാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി ഭൂപേഷ് ബാഗൽ അധികാരമേൽക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മൂന്ന് സംസ്ഥാനങ്ങളിലേയും സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പങ്കെടുക്കും. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും ചരട് വലികൾക്കും ഒടുവിലായിരുന്നു മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ പ്രഖ്യാപിച്ചത്.രാജസ്ഥാനിൽ അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലായിരുന്നു മുഖ്യമന്ത്രി പദവിക്കായി പോരാട്ടം നടന്നത്. യുവാക്കളുടെയും സ്ത്രീകളുടെയും പിന്തുണ സച്ചിൻ പൈലറ്റിനൊപ്പമായിരുന്നെങ്കിലും അനുഭവ പരിചയവും രാജസ്ഥാനിലെ ജാതി സമവാഖ്യങ്ങളും അശോക് ഗെലോട്ടിനെ തുണച്ചു.

മധ്യപ്രദേശിൽ മുഖ്യമന്ത്രി പദവിയിലേക്ക് യുവ നേതാവായ ജ്യോതിരാദിത്യ സിന്ധ്യയുടെ പേരും ഉയർന്നു കേട്ടിരുന്നെങ്കിലും പിസിസി അധ്യക്ഷൻ കമൽ നാഥിനെ നേതൃത്വം മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.

90 അംഗ നിയമസഭയിൽ 68 സീറ്റും വിജയിച്ചാണ് കോൺഗ്രസ് ഛത്തീസ്ഗഡിൽ അധികാരമുറപ്പിച്ചത്. നാലു പേരെയാണ് സംസ്ഥാനത്ത് മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിച്ചിരുന്നത്. റായ്പൂരിൽ‌ ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ബാഗലിനെ മുഖ്യമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.

Recommended Video

cmsvideo
കോൺഗ്രസ് മുഖ്യമന്ത്രിമാർ ഇന്ന് അധികാരമേൽക്കും | Morning News Focus | Oneindia Malayalam

രാജ്യത്തെ വിവിധ പ്രതിപക്ഷ നേതാക്കൾക്ക് സത്യപ്രതിജ്ഞാ ചടങ്ങുകളിലേക്ക് ക്ഷണമുണ്ട്. പ്രതിപക്ഷ ഐക്യത്തിന് ചുക്കാൻ പിടിക്കുന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാജസ്ഥാനിലും മധ്യപ്രദേശിലും സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് പങ്കെടുക്കും. പ്രതിപക്ഷ ഐക്യത്തിൻ‌റെ ശക്തി പ്രകടനമായി സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റാനാണ് കോൺഗ്രസ് നീക്കം.

ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ് മുഖ്യമന്ത്രിമാർ ഇന്ന് അധികാരമേൽക്കുംഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ് മുഖ്യമന്ത്രിമാർ ഇന്ന് അധികാരമേൽക്കും

English summary
swearing in of congress cms in 3 states todat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X