കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീര്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ്സിന് മുന്നേറ്റം, തിരിച്ചടിയേറ്റ് ബിജെപി

Google Oneindia Malayalam News

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ മാസം എട്ടിനായിരുന്നു ജമ്മുകശ്മീരില്‍ തദ്ദേശസ്വയംഭരണം സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ടവോട്ടെടുപ്പ് നടന്നത്. വിഘടനവാദികളുടേയും തീവ്രവാദികളുടേയും ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

<strong>രഹ്ന ഫാത്തിമ പഴയ എസ്എഫ്ഐക്കാരിയോ? പാര്‍ട്ടിയുമായി എന്ത് ബന്ധം? മതം ഏത്?; ചൂടേറിയ ചര്‍ച്ചകള്‍</strong>രഹ്ന ഫാത്തിമ പഴയ എസ്എഫ്ഐക്കാരിയോ? പാര്‍ട്ടിയുമായി എന്ത് ബന്ധം? മതം ഏത്?; ചൂടേറിയ ചര്‍ച്ചകള്‍

ബിജെപിയും കോണ്‍ഗ്രസ്സും തമ്മിലായിരുന്നു പ്രധാനമായും മത്സരം നടന്നത്. എതിരില്ലാത്തതിനാല്‍ ചില സീറ്റുകളില്‍ ബിജെപി നേരത്തെ വിജയിച്ചിരുന്നു. തിരഞ്ഞെടുപ്പ് നടന്ന സീറ്റുകളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്ന് തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസ് മുന്നേറ്റം നടത്തുന്നു എന്നാണ് റിപ്പോര്‍ട്ട്.. വിശദാംശങ്ങള്‍ ഇങ്ങനെ..

പതിമൂന്ന് വർഷങ്ങള്‍ക്ക് ശേഷം

പതിമൂന്ന് വർഷങ്ങള്‍ക്ക് ശേഷം

പതിമൂന്ന് വർഷങ്ങള്‍ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പ് ആയിരുന്നെങ്കിലും തിരഞ്ഞെടുപ്പിനോട് കശ്മീരിലെ ജനങ്ങള്‍ തണുപ്പന്‍ സമീപനമായിരുന്നു സ്വീകരിച്ചത്. നാഷനല്‍ കോണ്‍ഫറന്‍സ്, പിഡിപി അടക്കമുള്ള പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതിനാല്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മിലായിരുന്നു പ്രധാനമായും മത്സരം നടന്നത്.

ആദ്യ ഫലങ്ങള്‍

ആദ്യ ഫലങ്ങള്‍

നാലുഘട്ടങ്ങളിലായി പൂര്‍ത്തിയാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബിജെപിയെ ഞെട്ടിച്ചു കൊണ്ട് കോണ്‍ഗ്രസ് മുന്നേറ്റം നടത്തുന്നതാണ് കാണുന്നത്.

തൊട്ടുപുറകില്‍

തൊട്ടുപുറകില്‍

വലിയ മുന്നേറ്റം പ്രതീക്ഷിച്ചിരുന്ന ബിജെപി കോണ്‍ഗ്രസ്സിന് തൊട്ടുപുറകിലായി തന്നെയുണ്ട്. കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ ശക്തമായ മത്സരമാണ് നടന്നതെന്നുള്ള സൂചനയാണ് ആദ്യഘട്ട ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

ബിജെപിക്ക് ജയിക്കാന്‍ കഴിഞ്ഞത്

ബിജെപിക്ക് ജയിക്കാന്‍ കഴിഞ്ഞത്

അനന്തനാഗിലെ ദൂരി വെരിനാഘ് മുന്‍സിപ്പല്‍ കമ്മിറ്റികളില്‍ പതിനാലിടത്ത് കോണ്‍ഗ്രസു് ജയിച്ചപ്പോള്‍ ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തിയിരുന്നു ബിജെപിക്ക് ജയിക്കാന്‍ കഴിഞ്ഞത് രണ്ട് സീറ്റില്‍ മാത്രമാണ്.

മുഴുവന്‍ സീറ്റുകളിലും

മുഴുവന്‍ സീറ്റുകളിലും

ബന്നിഹാലില്‍ മുഴുവന്‍ സീറ്റുകളിലും കോണ്‍ഗ്രസാണ് വിജയിച്ചത്. അതോടൊപ്പം ലേ മുനിസിപ്പല്‍ കമ്മിറ്റിയിലെ 13 സീറ്റുകളിലും വിജയിക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസ്സിന് വലിയ നേട്ടമായി. ഇവിടെങ്ങളിലെല്ലാം ബിജെപി നേട്ടമുണ്ടാക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്.

കര്‍ശന നിര്‍ദ്ദേശം

കര്‍ശന നിര്‍ദ്ദേശം

ബന്ദിപോര, രംബന്‍, അനന്ദനാഗ്, രജൗരി, തനമണ്ടി ലെഹ് തുടഹ്ങിയ മുന്‍സിപ്പില്‍ കൗണ്‍സിലുകളില്‍ കോണ്‍ഗ്രസ് വ്യക്തമായ ആധിപത്യം പുലര്‍ത്തുന്നുണ്ട്. വിജയാഹ്ലാദങ്ങള്‍ക്ക് ഉള്‍പ്പടെ കര്‍ശന നിര്‍ദ്ദേശമുണ്ട്.

മുന്നേറ്റം നടത്തുന്നത്

മുന്നേറ്റം നടത്തുന്നത്

രാംനഗര്‍, നൗഷേര, സന്ദര്‍ബാനി, മട്ടാന്‍ എന്നിവിടങ്ങളിലാണ് ബിജെപി മുന്നേറ്റം നടത്തുന്നത്. പിഡിപിയും നാഷണല്‍ കോണ്‍ഫ്രന്‍സും വിട്ടുനിന്ന സാഹചര്യത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ പലയിടങ്ങളിലും കാര്യമായ നേട്ടമുണ്ടാക്കിയിട്ടുണ്ട്.

വോട്ടെണ്ണല്‍ ആരംഭിച്ചത്

വോട്ടെണ്ണല്‍ ആരംഭിച്ചത്

52 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രാവിലെ എട്ടു മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. തിരഞ്ഞെടുപ്പിലെന്നപോലെ വോട്ടെണ്ണലും കനത്ത സുരക്ഷയിലാണ് പുരോഗമിക്കുന്നത്.

വോട്ടിങ് ശതമാനം

വോട്ടിങ് ശതമാനം

ഫലപ്രഖ്യാപനം അതാത് ജില്ലകളിലെ ജില്ലാ ആസ്ഥാനത്തെ ജോയിന്റ് കണ്‍ട്രോള്‍ റൂമുകളില്‍ വെച്ചാണ് നടത്തുന്നത്. ബഹിഷ്‌കരണം നിലനിന്നിരുന്നതിനാല്‍ വോട്ടിങ് ശതമാനം വളരെ കുറവായിരുന്നു.

വിട്ടുനിന്നത്

വിട്ടുനിന്നത്

ആര്‍ട്ടിക്കിള്‍ 35 എ യോടുള്ള കേന്ദ്രസര്‍ക്കാറിന്റെ സമീപനത്തില്‍ പ്രതിഷേധിച്ചായിരുന്നു പിഡിപിയും എന്‍സിയും തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. തിരഞ്ഞെടുപ്പില്‍ അണികള്‍ക്ക് ഇഷ്ടമുള്ള തീരുമാനം എടുക്കാമെന്ന് പാര്‍ട്ടികള്‍ വ്യക്തമാക്കിയിരുന്നു.

തീരുമാനം

തീരുമാനം

ലഡാക്കിലും ജമ്മുവിലും താരതമ്യേന ശക്തമായ പോളിങ് രേഖപ്പെടുത്തിയപ്പോള്‍ കശ്മീര്‍ മേഖലയില്‍ വളരെ കുറുച്ചുപേര്‍ മാത്രമാണ് സമ്മതിദായവാകാശം വിനിയോഗിച്ചത്. ആര്‍ക്കും കൃത്യമായ ഭൂരിപക്ഷം കിട്ടാത്ത ഇടങ്ങളില്‍ സ്വതന്ത്രരായി വിജയിച്ചവരുടെ തീരുമാനം നിര്‍ണ്ണായകമാവും.

English summary
sweeping victory for congress in jammu and kashmir municipal elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X