സന്തോഷ വാര്‍ത്ത ഉടന്‍; പവാറിന്‍റെ പ്രതികരണത്തിന് പിന്നാലെ ബിജെപി, സര്‍ക്കാര്‍ രൂപീകരിക്കും
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യത്തിനില്ലെന്ന എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്‍റെ പ്രതികരണത്തിന് പിന്നാലെ ഏത് നിമിഷവും സന്തോഷ വാര്‍ത്ത ഉണ്ടാകുമെന്ന സൂചനയുമായി ബിജെപി. പ്രതിപക്ഷത്തിരിക്കുമെന്ന എന്‍സിപി അധ്യക്ഷന്‍റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു. മഹാരാഷ്ട്രയില്‍ ഉടന്‍ തന്നെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും, കേന്ദ്രമന്ത്രി സുധിർ മുങ്കൻതിവാർ പറഞ്ഞു.

ഏത് നിമിഷവും ആ സന്തോഷ വാര്‍ത്ത ഉണ്ടായേക്കാം. എന്നാല്‍ ഇപ്പോള്‍ കര്‍ഷക പ്രശ്നങ്ങള്‍ക്കാണ് പ്രഥമ പരിഗണനയെന്നും സുധിര്‍ പറഞ്ഞു. രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ ഇന്ന് ദേവേന്ദ്ര ഫഡ്നാവിസിന്‍റെ കാവല്‍ സര്‍ക്കാര്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധി ചര്‍ച്ച ചെയ്യാനായിരുന്നു യോഗം. ശിവസേന മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
കാവല്‍ സര്‍ക്കാരിന്‍റെ കാലാവധി മറ്റന്നാള്‍ അവസാനിക്കാനിരിക്കെ ഇന്ന് ശിവസേന എംപി സഞ്ജയ് റൗത്ത് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാര്‍ രൂപീകരണ സാധ്യത ശിവസേന തേടിയെങ്കിലും സേനയുടെ ആവശ്യം പവാര്‍ തള്ളുകയായിരുന്നു. മഹാരാഷ്ട്രയിലെ ജനം തങ്ങളോട് പ്രതിപക്ഷത്ത് ഇരിക്കാനാണ് ആവശ്യപ്പെട്ടതെന്നായിരുന്നു റൗത്തിന്‍റെ കൂടിക്കാഴ്ചയ്ക്ക് ശേഷമയള്ള പവാറിന്‍റെ പ്രതികരണം.
സംസ്ഥാനത്ത് ഭരണഘടന പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ബിജെപിയും ശിവസേനയും ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്നും പവാര്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ 25 വര്‍ഷമായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന ശിവസേനയും ബിജെപിയും ഇന്നല്ലേങ്കില്‍ നാളെ ഒന്നിക്കുമെന്നും പവാര്‍ പറഞ്ഞിരുന്നു. അതിനിടെ അമിത് ഷായേയും പവാര്‍ പരിഹസിച്ചു.
ഭരിക്കാനുള്ള സീറ്റുകള്‍ ലഭിച്ചില്ലേങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അമിത് ഷായുടെ കഴിവ് മഹാരാഷ്ട്രയില്‍ പുറത്തെടുക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നായിരുന്നു പവാര്‍ പറഞ്ഞത്.മഹാരാഷ്ട്രയില്‍ ബിജെപിക്ക് 105 സീറ്റുകളാണ് ഉള്ളത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 145 സീറ്റുകളാണ്. 56 സീറ്റുകളാണ് ശിവസേനയ്ക്ക് ലഭിച്ചത്.












Click it and Unblock the Notifications