കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വിഗ്ഗിയും സൊമാട്ടോയും മദ്യം വീട്ടിലെത്തിച്ചു തുടങ്ങി, ആദ്യം തിരഞ്ഞെടുത്തത് ഇന്ത്യയിലെ ഈ നഗരം,കാരണം

Google Oneindia Malayalam News

റാഞ്ചി: കൊറോണയെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് ദിവസങ്ങളോളമാണ് രാജ്യത്ത് മദ്യത്തിന്റെ വിതരണം മുടങ്ങിക്കിടന്നത്. എല്ലാ സംസ്ഥാനങ്ങളുടെയും പ്രധാനവരുമാന മാര്‍ഗമായ മദ്യവില്‍പ്പന നിര്‍ത്തിയതോടെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണ് നേരിട്ടത്. ഇതോടെ ഓണ്‍ലൈനായി മദ്യം വീട്ടിലെത്തിക്കുന്നതിനായുള്ള പ്ദ്ധതികള്‍ രാജ്യത്തെ മിക്ക സര്‍ക്കാരുകളും ഒരുക്കാന്‍ തുടങ്ങി.

ഇതുകൂടാതെ രാജ്യത്തെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളായ സ്വിഗ്ഗിയും സൊമാട്ടോയും ഇതിനായുള്ള അനുമതി തേടുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ സ്വഗ്ഗിയും സൊമാട്ടോയും രാജ്യത്ത് മദ്യവിതരണം ഹോം ഡെലിവറി ചെയ്തു തുടങ്ങിയതായി റിപ്പോര്‍ട്ട്. റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മദ്യ വിതരണത്തിനായി കമ്പനി തിരഞ്ഞെടുത്ത ആദ്യ നഗരം ജാര്‍ഖണ്ഡിലെ റാഞ്ചിയാണ്. ജാര്‍ഖണ്ഡ് സര്‍ക്കാരില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട അനുമതികള്‍ വാങ്ങിയതിന് ശേഷമാണ് ഹോം ഡെലിവറി ചെയ്യാന്‍ ആരംഭിച്ചത്.

എന്തുകൊണ്ട് റാഞ്ചി

എന്തുകൊണ്ട് റാഞ്ചി

കമ്പനികള്‍ക്ക് ആവശ്യമായ അനുമതി ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പെട്ടെന്ന് നല്‍കിയതുകൊണ്ടാണ് രാജ്യത്ത് ആദ്യത്തെ ഓണ്‍ലൈന്‍ ഡെലിവറി റാഞ്ചിയില്‍ നടന്നത്. തങ്ങളുടെ ആദ്യ ഡെലിവറി നഗരത്തില്‍ നടന്നെന്ന് സ്വിഗ്ഗിയും സൊമാട്ടോയും വ്യത്യസ്ത പ്രസ്താവനകളിലായി അറിയിച്ചു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കമ്പനി ഇപ്പോള്‍ റാഞ്ചിയില്‍ മദ്യം വിതരണം ചെയ്യുന്നത്.

 എല്ലാം സുരക്ഷിതം

എല്ലാം സുരക്ഷിതം

സുരക്ഷിതമായി മദ്യം വീട്ടിലെത്തിക്കുന്നതിനായി ചില മാനധണ്ഡങ്ങള്‍ കമ്പനി സ്വീകരിക്കുന്നുണ്ട്. പ്രായം തെളിയിക്കുന്നവര്‍ക്ക് മാത്രമാണ് കമ്പനികള്‍ മദ്യം വീട്ടിലെത്തിച്ചു നല്‍കൂ. സ്മാര്‍ട്ട് ഫോണ്‍ വഴി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് മദ്യം വീട്ടിലെത്തിച്ചു നല്‍കുന്നതിലൂടെ മദ്യശാലകളിലെ തിരക്ക് കുറയ്ക്കാന്‍ സാധിക്കും. കടാതെ കൊറോണയെ തുടര്‍ന്ന് സര്‍ക്കാര്‍ മുന്നോട്ടുവച്ച സാമൂഹിക അകലം കൃത്യംമായി പാലിക്കാനും സാധിക്കുമെന്ന് ബംഗളൂരു സ്വിഗ്ഗി മേധാവി അനൂജ് രതി പറഞ്ഞു.

ജോലി സുരക്ഷിതം

ജോലി സുരക്ഷിതം

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ മിക്ക ഭക്ഷണശാലകളും അടഞ്ഞുകിടക്കുകയാണ്. ഇത് ഭക്ഷണ വിതരണ കമ്പനികള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെ രണ്ട് കമ്പനികളും നിരവധി ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാല്‍ മദ്യം ഇപ്പോള്‍ ഓണ്‍ലൈനിലൂടെ വിതരമം ചെയ്യാന്‍ ആരംഭിച്ചതോടെ നിരവധി പേരുടെ ജോലിയാണ് സുരക്ഷിതമായത്. മാത്രമല്ല, നഷ്ടം നേരിടുന്ന കമ്പനിക്ക് ഇതിലൂടെ ലഭിക്കുന്ന വരുമാനം ചെയറിയൊരു അശ്വാസമാകും.

നടപടികള്‍ ഇങ്ങനെ

നടപടികള്‍ ഇങ്ങനെ

മദ്യം ലഭിക്കുന്നതിനായുള്ള ആപ്ലിക്കേഷനില്‍ വ്യക്തികള്‍ അപ്ലോഡ് ചെയ്യുന്ന സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡും സെല്‍ഫി ഫോട്ടോയും കമ്പനികള്‍ പരിശോധിക്കും. പിന്നീട് ഫോണില്‍ ലഭിക്കുന്ന ഒടിപി നമ്പര്‍ മുഖേന ഉപഭോക്താക്കള്‍ക്ക് മദ്യം വിതരണം ചെയ്യുന്നതെന്ന് സ്വിഗ്ഗി അറിയിച്ചു. എന്തായലും ഇനി മദ്യം ഒറ്റ ക്ലിക്കില്‍ വീട്ടിലെത്തുന്നതോടെ പൊരിവെയിലത്തെ നീണ്ട ക്യൂവില്‍ ബുദ്ധിമുട്ടേണ്ട ആവശ്യം വരുന്നില്ല. ഉടന്‍ തന്നെ മറ്റ് സംസ്ഥാനങ്ങളിലും ഇതു വ്യാപിക്കാനാവുമെന്നാണ് കമ്പനികള്‍ പ്രതീക്ഷിക്കുന്നത്.

ബെവ് ക്യൂയുമായി കേരളം

ബെവ് ക്യൂയുമായി കേരളം

അതേസമയം, കേരളത്തിലെ മദ്യ വിതരണം സുഗമമാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി നിര്‍മ്മിച്ച ബെവ് ക്യൂ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ അനുമതിക്കായി കാത്തിരിക്കുന്നു. സംസ്ഥാനത്ത് ശനിയാഴ്ചയോടെ മദ്യ വിതരണം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. പേരും മൊബൈള്‍ ഫോണ്‍ നമ്പറും ഉപയോഗിച്ച് ആപ്പില്‍ രിജിസ്റ്റര്‍ ചെയ്താല്‍ അടുത്തുള്ള മദ്യശാലകളില്‍ നിന്നുള്ള ടോക്കണ്‍ ലഭിക്കും. ഈ ടോക്കണ്‍ മദ്യശാലകളില്‍ കാണിച്ച് പണം നല്‍കി മദ്യം വാങ്ങാം. ആദ്യ ഘട്ടത്തില്‍ ബ്രാന്‍ഡുകള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ടാവില്ല. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചത്.

English summary
Swiggy and Zomato began to Home Deliver Alcohol, First In Ranchi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X