പുതുവര്‍ഷ തലേന്ന് സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്തത് 3.5 ലക്ഷം ബിരിയാണി, കോണ്ടത്തിനും ആവശ്യക്കാരേറെ
ബെംഗളൂരു: പുതുവത്സര തലേന്ന് 3.5 ലക്ഷം ബിരിയാണികള്‍ വിതരണം ചെയ്തതായി സ്വിഗ്ഗി. പുതുവര്‍ഷ തലേന്ന് ഏറ്റവും കൂടുതല്‍ പേര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണവും ഇതാണ്. ഇതോടൊപ്പം ഡിസംബര്‍ 31 ന് രാത്രി രാത്രി 10.25 ഓടെ രാജ്യത്തുടനീളം 61,000 പിസ്സകള്‍ വിതരണം ചെയ്തതായും സ്വിഗ്ഗി അറിയിച്ചു.
ബിരിയാണിക്ക് ലഭിച്ച ഒാര്‍ഡറുകളില്‍ 75.4 ശതമാനംവും ഹൈദരാബാദി ബിരിയാണിക്കാണ്. ലക്നോവി ബിരിയാണി 14.2 ശതമാനം, കൊല്‍ക്കത്ത-10.4 ശതമാനം എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. ശനിയാഴ്ച രാത്രി 7.20 ന് മാത്രം 1.65 ലക്ഷം ബിരിയാണി ഓര്‍ഡറുകള്‍ ആണ് സ്വിഗ്ഗിക്ക് ലഭിച്ചത്.

ഹൈദരാബാദില്‍ ഏറ്റവും കൂടുതല്‍ ബിരിയാണി വില്‍ക്കുന്ന റെസ്റ്റോറന്റുകളില്‍ ഒന്നായ ബവാര്‍ച്ചി, 2021 പുതുവത്സര രാവില്‍ മിനിറ്റില്‍ രണ്ട് ബിരിയാണികള്‍ വിതരണം ചെയ്തിരുന്നു. ശനിയാഴ്ച വൈകുന്നേരം 7 മണി വരെ 1.76 ലക്ഷം പാക്കറ്റ് ചിപ്പുകള്‍ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. പലചരക്ക് ഡെലിവറി പ്ലാറ്റ്ഫോമാണ് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്.

2,757 പാക്കറ്റ് ഡ്യൂറെക്‌സ് കോണ്ടവും പുതുവര്‍ഷ രാത്രിയില്‍ ഡെലിവര്‍ ചെയ്തിട്ടുണ്ട്. ഇതിനകം 1.3 ദശലക്ഷത്തിലധികം ഓര്‍ഡറുകളും കൗണ്ടിംഗും ഡെലിവറി ചെയ്തിട്ടുണ്ട് എന്നും സ്വിഗ്ഗി അധികൃതര്‍ പറഞ്ഞു. പുതുവത്സര രാവില്‍ ഇന്ത്യയില്‍ ഉടനീളമുള്ള ഏകദേശം 12,344 പേര്‍ 9.18 വരെ ഖിച്ഡി ഓര്‍ഡര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 ന് സ്വിഗ്ഗി മിനിറ്റില്‍ 9,500 ഓര്‍ഡറുകള്‍ ആയിരുന്നു ഡെലിവര്‍ ചെയ്തിരുന്നത്.

അതേസമയം നേരത്തെ 2022 ല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിന്റെ ലിസ്റ്റിലും ബിരിയാണി ആയിരുന്നു ഒന്നാമന്‍. തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് സ്വിഗ്ഗിയില്‍ ബിരിയാണി ഈ നേട്ടം കൈവരിക്കുന്നത്. ഒരു മിനിറ്റില്‍ 137 ബിരിയാണിയുടെ ഓര്‍ഡറാണ് തങ്ങള്‍ക്ക് ലഭിച്ചത് എന്ന് സ്വിഗ്ഗി അറിയിച്ചിരുന്നു.

മസാല ദോശയും സമൂസയും ആയിരുന്നു തൊട്ട് പിന്നില്‍. 2022 ലെ ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഡെസ്സേര്‍ട്ട് ഗുലാബ് ജാമുനായിരുന്നു. 2022-ല്‍ 27 ലക്ഷം തവണയാണ് ഗുലാബ് ജാമുന്‍ സ്വിഗ്ഗിയിലൂടെ ഓര്‍ഡര്‍ ചെയ്യപ്പെട്ടത്. രസ്മലായ് 16 ലക്ഷം തവണ ഓര്‍ഡര്‍ ചെയ്യപ്പെട്ട് രണ്ടാം സ്ഥാനത്താണ്.












Click it and Unblock the Notifications