സ്വിഗിയില്‍ ഉപഭോക്താക്കളുടെ വിചിത്രമായ തിരച്ചല്‍; കൂടുതല്‍ തിരഞ്ഞത് മമ്മിയേയും അടിവസ്ത്രവും!
സ്വിഗി ഇന്ന് നമ്മുടെ ജീവിതത്തിൽ നിന്ന് അത്രപെട്ടെന്ന് ഒഴിവാക്കാൻ പറ്റാത്ത ഒരു ബ്രാൻഡ് നെയിം ആണ്. ഫുഡ് ഓർഡർ ചെയ്യാൻ മാത്രമല്ല ഇപ്പോൾ ആളുകൾ സ്വിഗിയുടെ ആപ്പ് ഉപയോഗിക്കുന്നത്. സേഫ്റ്റി പിന്നുകൾ മുതൽ ദൈനംദിന പലചരക്ക് സാധനങ്ങൾ വരെ, സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ടിൽ ആളുകൾ തിരയുന്നു.
സാധാരണ നമുക്ക് ആവശ്യമായ സാധനങ്ങൾ ആപ്പിൽ നമ്മൾ സേർച്ച് ചെയ്യും. പക്ഷേ സ്വിഗിയിൽ ആളുകൾ തിരഞ്ഞ ചില വിചിത്രമായ കാര്യങ്ങൾ നമുക്ക് നോക്കിയാലോ? സ്വിഗ്ഗിയുടെ വാർഷിക ട്രെൻഡ് റിപ്പോർട്ടിന്റെ ഭാഗമായി, ആപ്പിൽ ഉപഭോക്താക്കൾ തിരഞ്ഞ വിചിത്രമായ കാര്യങ്ങൾ ആപ്പ് വെളിപ്പെടുത്തി..

ഫുഡ് ഡെലിവറി ആപ്പ് ട്വിറ്ററിൽ ആണ് ഉപഭോക്താക്കളുടെ വിചിത്രമായ തിരയലുകൾ വെളിപ്പെടുത്തിയിരിക്കുന്നത്. 5.9k തവണയാണ് ആപ്പിൽ പെട്രോളിനെക്കുറിച്ച് തിരിഞ്ഞിരിക്കുന്നത്. അതിനിടെ, അടിവസ്ത്രങ്ങൾ 8.8k തവണ തിരഞ്ഞു. ഇത് അവിശ്വസനീയമായി തോന്നുന്നു, അല്ലേ? അടുത്ത വിചിത്രമായ തിരയലിനായി കാത്തിരിക്കുക! അടുത്ത തിരച്ചിൽ മമ്മിയെ ആയിരുന്നു. വിശ്വസിച്ചാലും ഇല്ലെങ്കിലും, ആളുകൾ ഏകദേശം 7.2k തവണ മമ്മിയെ തിരഞ്ഞു.

മറ്റ് രണ്ട് തിരയലുകളിൽ സോഫയും കിടക്കയും ഉൾപ്പെടുന്നു. അവർ യഥാക്രമം 20.6k തവണയും 234k തവണയും തിരഞ്ഞു. സ്വിഗ്ഗിയുടെ വെളിപ്പെടുത്തൽ നെറ്റിസൺമാരെ ഞെട്ടിച്ചു. രസകരമായ കമന്റുകളാണ് പോസ്റ്റിന് വന്നുകൊണ്ടിരിക്കുന്നത്. "ആർക്കൊക്കെ ഉടനടി അടിവസ്ത്രം വേണം? അവർ എങ്ങനെ ഡെലിവറി എടുക്കും?" എന്നാണ് ഒരാളുടെ കമന്റ്. ആപ്പിൽ തിരയുന്ന വളരെ സ്വകാര്യമായ കാര്യമാണെന്ന് വിചാരിച്ചാണ് ആളുകൾ ഇത്തരത്തിൽ സേർച്ച് നടത്തിയത് എന്നാണ് ഒരാളുടെ കമന്റ്...

ഒരു ഉപയോക്താവ് നിർദ്ദേശിച്ചു, " ആളുമാറി തിരയണം എന്നാൽ സ്വിഗിക്ക് സേർച്ച് ചെയ്യുന്ന ആളുടെ ഹിസ്റ്ററി കണ്ടെത്താൻ ആവില്ല." അതേസമയം, ആ ഉപയോക്താക്കളെ തൃപ്തിപ്പെടുത്താനും പ്ലാറ്റ്‌ഫോമിൽ ചില വിചിത്രമായ തിരയലുകൾ ലഭ്യമാക്കാനും Swiggy-ക്ക് സമയമായെന്ന് മറ്റു ചിലർ കരുതി. "അണ്ടർവെയർ ഹമ്മ് അത് പോസിറ്റീവായി എടുത്ത് ജോക്കി വിൽക്കാൻ തുടങ്ങുന്നതാണ് നല്ലത്," ഒരാൾ എഴുതി. "നിങ്ങൾ അടിവസ്ത്രങ്ങൾ നൽകാൻ തുടങ്ങണം. അത് ശരിക്കും ആവശ്യമുള്ള ആളുകളെ സഹായിക്കും." മറ്റൊരാൾ പറഞ്ഞു.

"ഇൻസ്റ്റാമാർട്ടിൽ മമ്മിയെ തിരയുന്നവരെ ആളുകൾ കളിയാക്കുന്നു. സുഹൃത്തുക്കളേ, അവിടെ അനാഥരുണ്ട് (sic)," ഒരാൾ എഴുതി. മറ്റൊരാൾ ചോദിച്ചു, "ആരും സ്നേഹം അന്വേഷിച്ചില്ല എന്നാണോ നിങ്ങൾ പറയുന്നത്?" മറ്റ് ചില ഉപയോക്താക്കൾ തമാശയ്ക്ക് കമന്റിട്ടു,
അതേസമയം കഴിഞ്ഞ ആളുകൾ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണം ഏതാണെന്ന് സ്വിഗി വെളിപ്പെടുത്തി. ചിക്കൻ ബിരിയാണ് ആണ് ആളുകൽ കൂടുതൽ തിരഞ്ഞത്. ചിക്കൻ ബിരിയാണിക്ക് ശേഷം സ്വിഗ്ഗിയിൽ ഏറ്റവുമധികം ഓർഡർ ചെയ്ത അഞ്ച് വിഭവങ്ങൾ മസാല ദോശ, ചിക്കൻ ഫ്രൈഡ് റൈസ്, പനീർ ബട്ടർ മസാല, ബട്ടർ നാൻ, വെജ് ഫ്രൈഡ് റൈസ് എന്നിവയാണ്.

ഒരു മിനിറ്റിൽ 137 ബിരിയാണികൾ ഓർഡർ ചെയ്യപ്പെടുന്ന വിഭവം. അതായത് ഒരു സെക്കൻഡിൽ 2.28 ബിരിയാണി. 2022-ലെ ചാർട്ടുകളിൽ ബിരിയാണി മുന്നിൽ നിൽക്കുമ്പോൾ, ഇന്ത്യക്കാർ ഈ വർഷം ഇതുവരെ 40 ലക്ഷം സമൂസ ഓർഡറുകൾ ആണ് സ്വിഗിക്ക് നൽകിയത്. അതേസമയം, പോപ്‌കോൺ മാത്രം 22 ലക്ഷം ഓർഡറുകൾ ലഭിച്ചു - മിക്കതും രാത്രി 10 മണിക്ക് ശേഷമാണ്..












Click it and Unblock the Notifications